യുവാച്ഛനും മൃദ്വമ്മയ്ക്കും ഒപ്പം എന്റെ ആദ്യത്തെ ഫോട്ടോഷൂട്ട്..! ധ്വനിമോളുടെ പോസ്റ്റ് ഏറ്റെടുത്ത് ആരാധകര്‍!

യുവ കൃഷ്ണയും മൃദുല വിജയ്‌യും കുടുംബ പ്രേക്ഷകരുടെ പ്രിയ താരങ്ങളാണ്. വിവാഹം കഴിഞ്ഞ ശേഷമുള്ള ഇവരുടെ ജീവിത്തതിലെ ഓരോ വിശേഷങ്ങളും ആരാധകരും ഏറ്റെടുത്തിരുന്നു.. ഇപ്പോഴിതാ യുവ കൃഷ്ണയുടേയും മൃദുല വിജയ് യുടേയും മകളുടെ വിശേഷങ്ങളാണ്…

യുവ കൃഷ്ണയും മൃദുല വിജയ്‌യും കുടുംബ പ്രേക്ഷകരുടെ പ്രിയ താരങ്ങളാണ്. വിവാഹം കഴിഞ്ഞ ശേഷമുള്ള ഇവരുടെ ജീവിത്തതിലെ ഓരോ വിശേഷങ്ങളും ആരാധകരും ഏറ്റെടുത്തിരുന്നു.. ഇപ്പോഴിതാ യുവ കൃഷ്ണയുടേയും മൃദുല വിജയ് യുടേയും മകളുടെ വിശേഷങ്ങളാണ് പ്രേക്ഷകര്‍ക്ക് അറിയേണ്ടത്. ജനിച്ച് 38-ാം ദിവസം തന്നെ മകളെ ക്യാമറയ്ക്ക് മുന്നില്‍ കാണിച്ച് സന്തോഷം ഇരുവരും പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ മകളുടെ ആദ്യത്തെ ഫോട്ടോഷൂട്ടും ഇന്‍സ്റ്റഗ്രാം അപ്‌ഡേറ്റുമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

ധ്വനിമോളുടെ പേരില്‍ പുതിയ സോഷ്യല്‍ മീഡിയ അക്കൗണ്ട് ആരംഭിച്ചിരിക്കുകയാണ്. ധ്വനി കൃഷ്ണയുടെ പേരില്‍ ആരംഭിച്ച ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ മകളോടൊപ്പമുള്ള ആദ്യത്തെ ഫോട്ടോഷൂട്ട് ചിത്രവും ഇവര്‍ പങ്കുവെച്ചു.. ഈ ഫോട്ടോയാണ് ഇപ്പോള്‍ വൈറലായി മാറുന്നത്. ‘യുവാച്ഛനും മൃദ്വമ്മയ്ക്കും ഒപ്പം എന്റെ ആദ്യത്തെ ഫോട്ടോഷൂട്ട്’ എന്നാണ് ധ്വനിയുടെ പേജില്‍ പങ്കുവച്ചിരിയ്ക്കുന്ന ഫോട്ടോയ്ക്ക് നല്‍കിയിരിക്കുന്ന അടിക്കുറിപ്പ്.

അയ്യായിരത്തില്‍ അധികം ഫോളോവേഴ്‌സ് ഇപ്പോള്‍ തന്നെ ധ്വനിയുടെ പേജിലായിക്കഴിഞ്ഞു. ഇനി മകള്‍ ധ്വനിയുമായി ബന്ധപ്പെട്ട എല്ലാ വിശേഷങ്ങളും ഈ പേജില്‍കൂടി അറിയാം എന്നാണ് താരദമ്പതികള്‍ അറിയിക്കുന്നത്. ഗര്‍ഭിണിയാണെന്ന് അറിഞ്ഞത് മുതല്‍ മൃദുല അഭിനയ രംഗത്ത് നിന്ന് വിട്ടു നിന്നിരുന്നു. ഡോക്ടറുടെ നിര്‍ദേശ പ്രകാരം ആയിരുന്നു തീരുമാനം. അതിന് ശേഷം ഗര്‍ഭകാല വിശേഷങ്ങളുമായി തങ്ങളുടെ യൂട്യൂബ് ചാനല്‍ വഴിയും താരം എത്താറുണ്ടായിരുന്നു. യുവ കൃഷ്ണയുടേയും മൃദുലയുടേയും ലിറ്റില്‍ പ്രിന്‍സസിന്റെ ഫോട്ടോ സോഷ്യല്‍ മീഡിയ ഏറ്റെടുത്ത്് കഴിഞ്ഞു.