Malayalam Article

ഡാന്‍സ് ചെയ്യുന്നതിനിടയില്‍ ഭൂമിക്കടിയിലേക്ക് പതിച്ച് പെണ്‍കുട്ടികള്‍- ഞെട്ടിക്കുന്ന വീഡിയോ

സോഷ്യല്‍ ദിവസും നിരവധി വീഡിയോകളാണ് വൈറലാകുന്നത്. അത്തരത്തിലുള്ള ഒരു വീഡിയോ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്, അതില്‍ ഏഴ് പെണ്‍കുട്ടികള്‍ എങ്ങനെ പെട്ടെന്ന് ഭൂമിക്കടയിലേക്ക് പോയതെന്ന് നിങ്ങള്‍ക്ക് കാണാന്‍ കഴിയും. എല്ലാവരും ഒരു പരിപാടിക്കിടെ നൃത്തം ചെയ്യുന്നു. എന്നാല്‍ പെട്ടെന്ന് ഏവരും താഴേക്ക് പതിക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. എല്ലാവരും നൃത്തത്തില്‍ മുഴുകിയിരിക്കുന്നതും പെട്ടെന്ന് ഹൃദയഭേദകമായ ഒരു അപകടം അവര്‍ക്ക് സംഭവിക്കുന്നതും കാണാം. ഉടനെ സ്ഥലത്ത് ഒരു നിലവിളി ഉയര്‍ന്നു. പിറന്നാള്‍ ആഘോഷമായിരുന്നെന്നും ബ്രസീലിലെ അലഗോയ്നാസ് നഗരത്തിലാണ് ഇത് നടന്നതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇതിനിടയിലാണ് അപകടമുണ്ടായത്. എന്നാല്‍, ഈ അപകടത്തില്‍ ആര്‍ക്കും കാര്യമായ പരിക്കില്ല.

ഈ ഞെട്ടിക്കുന്ന സംഭവത്തിന്റെ വീഡിയോ വേള്‍ഡ് ന്യൂസ് എന്ന യൂട്യൂബ് ചാനലിലും അപ്ലോഡ് ചെയ്തിട്ടുണ്ട്. ലക്ഷക്കണക്കിന് ആളുകളാണ് വീഡിയോ കണ്ടത്.

Gargi