‘ഏദനിന്‍ മധു നിറയും’- സന മൊയ്തൂട്ടി ആലപിച്ച വരയനിലെ ഗാനം പുറത്ത്

സിജു വില്‍സണ്‍ പ്രധാന കഥാപാത്രമായെത്തുന്ന വരയനിലെ ഗാനം പുറത്തുവിട്ടു. സത്യം വീഡിയോസ് എന്ന യൂട്യൂബ് ചാനലിലൂടെയാണ് ഗാനം പുറത്ത് വിട്ടത്. ലിയോണ ലിഷോയ്, സിജു വില്‍സണ്‍ എന്നിവരാണ് ‘ഏദനിന്‍ മധു നിറയും’ ഗാനരംഗങ്ങളിലെത്തിയിരിക്കുന്നത്. സത്യം സിനിമാസിന്റെ ബാനറില്‍ എ.ജി. പ്രേമചന്ദ്രന്‍ നിര്‍മ്മിച്ച് ജിജോ ജോസഫ് സംവിധാനം ചെയ്ത ചിത്രത്തിലെ ഈ ഗാനം ആലപിച്ചിരിക്കുന്നത് സന മൊയ്തൂട്ടിയാണ്. ബി.കെ ഹരിനാരായണന്‍ വരികള്‍ കുറിച്ച പാട്ടിന് പ്രകാശ് അലക്‌സ് സംഗീതം പകര്‍ന്നു. പാട്ട് ഇതിനോടകം നിരവധി ആസ്വാദകരെ നേടിക്കഴിഞ്ഞു. മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്. സനയുടെ ആലാപന മാധുര്യത്തെ പ്രശംസിച്ചു നിരവധി പേര്‍ രംഗത്തെത്തി. പാട്ടിന്റെ പ്രമോ വീഡിയോ ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്.

സിജു വില്‍സണ് പുറമേ മണിയന്‍പിള്ള രാജു, വിജയരാഘവന്‍, ജോയ് മാത്യു, ബിന്ദു പണിക്കര്‍, ജയശങ്കര്‍, ജൂഡ് ആന്റണി, അരിസ്റ്റോ സുരേഷ്, ആദിനാഥ് ശശി, ഏഴുപുന്ന ബിജു, ഡാവിഞ്ചി, സുധാകരന്‍ കെ.പി, തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നു. പ്രസന്ന മാസ്റ്ററുടെ കൊറിയോഗ്രാഫിയില്‍ നാല് മനോഹര ഗാനങ്ങളുണ്ട് ഈ സിനിമയില്‍. രജീഷ് രാമന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ഡാനി കപ്പൂച്ചിന്‍ കഥയും തിരക്കഥയും സംഭാഷണവുമെഴുതുന്നു.

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ബിനു മുരളി, പ്രൊജക്റ്റ് ഡിസൈന്‍-ജോജി ജോസഫ്, കല-നാഥന്‍ മണ്ണൂര്‍, മേക്കപ്പ്-സിനൂപ് രാജ്, വസ്ത്രാലങ്കാരം-സമീറ സനീഷ്, സ്റ്റില്‍സ്-ജിയോ ജോമി, പരസ്യകല-യെല്ലോ ടൂത്ത്, എഡിറ്റര്‍-ജോണ്‍ക്കുട്ടി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-കൃഷ്ണ കുമാര്‍, അസിസ്റ്റന്റ് ഡയറക്ടര്‍-ഷമീര്‍, കിരണ്‍, ആശ, ഐറീഷ്, ആക്ഷന്‍-ആല്‍വിന്‍ അലക്‌സ്, പ്രൊഡക്ഷന്‍ മാനേജര്‍-ശ്രീശന്‍ ഏരിമല, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്-സന്തോഷ് ചെറുപൊയ്ക, വാര്‍ത്ത പ്രചരണം-എ.എസ്. ദിനേശ്.

Previous articleതന്നെ ഇടിച്ചിട്ടയാളെ കെട്ടിപ്പിടിച്ച് ബൈക്കുകാരന്‍- വൈറലായി ഒരു വീഡിയോ
Next articleആന്റണിക്കൊപ്പം രാജ്ഭവന്‍ സന്ദര്‍ശിച്ച് മോഹന്‍ലാല്‍: ആദരവ് അര്‍പ്പിച്ച് ഗവര്‍ണര്‍ ശ്രീധരന്‍പിള്ള