ദിലീപിന് ഒരിക്കലും അത് ചെയ്യാൻ കഴിയില്ല, ഇതിൽ കളിച്ചവർ ആരൊക്കെയെന്ന് എനിക്ക് അറിയാം!

Edavela-Babu-about-Dileep
Edavela-Babu-about-Dileep

ഇന്നും മലയാള സിനിമയിൽ കടുത്ത വിവാദങ്ങൾ നടന്നു കൊണ്ടിരിക്കുന്ന ഒരു വിഷയം ആണ് 2017 ൽ നടി ആക്രമിക്കപ്പെട്ട സംഭവം. കേസിൽ നടൻ ദിലീപ് ജയിലിൽ കഴിഞ്ഞിരുന്നുവെങ്കിലും താരത്തിനെതിരെ വ്യക്തമായ തെളിവുകൾ ലഭിക്കാഞ്ഞതിനാൽ വിട്ടയച്ചിരുന്നു. ഇന്നും ഇത് സംബന്ധിച്ചു നിരവധി പ്രശ്നങ്ങൾ ആണ് മലയാള സിനിമയിൽ നടന്നുകൊണ്ടിരിക്കുന്നത്. ഈ വിഷയത്തിൽ കേസ് നടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ മലയാള സിനിമയിലെ പല താരങ്ങളെയും കോടതി ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു. എന്നാൽ അവരിൽ ചില താരങ്ങൾ എല്ലാം ഇപ്പോൾ മൊഴി മാറ്റി പറഞ്ഞുവെന്നുള്ള വാർത്തകളും പുറത്ത് വന്നിരുന്നു. ആദ്യ സമയത്ത് നടിയെ പിന്തുണച്ചു നിന്ന പലരും ഇപ്പോൾ കൂറുമാറിയെന്ന വിവരങ്ങൾ ആണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്.

Edavela Babu
Edavela Babu

ഭാമ, ബിന്ദു പണിക്കർ, സിദ്ദിഖ്, ഇടവേള ബാബു തുടങ്ങിയവരെല്ലാം ഇപ്പോൾ കൂറുമാറിയെന്ന വാർത്തകൾ വന്നിരുന്നു. ഈ വിഷയത്തിൽ തന്റെ പ്രതികരണം വ്യക്തമാക്കിയിരിക്കുകയാണ് ഇടവേള ബാബു ഇപ്പോൾ. മീറ്റ് ദി എഡിറ്റേഴ്‌ എന്ന പരുപാടിയിൽ പങ്കെടുത്തപ്പോഴാണ് ഇടവേള ബാബു ഈ വിഷയത്തെ കുറിച്ച് മനസ്സ് തുറന്നത്. തനിക്കറിയാവുന്ന ദിലീപ് ഒരിക്കലും ഇത് ചെയ്യില്ല. ഇങ്ങനെ ഒന്ന് ചെയ്യാൻ ദിലീപിന് കഴിയില്ല എന്ന് എനിക്ക് ഉറപ്പുണ്ട്. നടിയുടെ അവസരങ്ങൾ ഇല്ലാതാക്കി എന്ന് പറയുന്നുണ്ട്. എന്നാൽ അമ്മയുടെ ഭാരവാഹി എന്ന നിലയിൽ എനിക്ക് ഇതിനെകുറിച്ച് ഒരു പരാതിയും ലഭിച്ചിരുന്നില്ല.
കേസിന്റെ ഭാഗമായി പോലീസ് മൊഴി എടുത്തിരുന്നു. എന്നാൽ പൊലീസ് മൊഴി ഒപ്പിടീച്ച് വാങ്ങിയിട്ടില്ല. ഒപ്പിടണ്ടേ എന്ന് ചോദിച്ചപ്പോൾ വേണ്ട എന്നായിരുന്നു മറുപടി. കോടതിൽ കേസ് എത്തിയപ്പോൾ ഞാൻ പറയാത്ത പല കാര്യങ്ങളും മൊഴിയിൽ ഉണ്ട്. അതാണ് ഞാൻ തിരുത്തിയത്. കേസിന്റെ തുടക്കം മുതൽ സംഘടന നടിയെ പിന്തുണച്ചിട്ടുണ്ടെന്നും ഇടവേള ബാബു മാധ്യമങ്ങളോട് പറഞ്ഞു.

Previous articleസംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു, മികച്ച നടൻ സുരാജ് വെഞ്ഞാറംമൂട്
Next articleഞങ്ങളെപ്പോലെ ഉള്ളവർ ജീവിക്കുന്നത് എങ്ങനെയാണെന്ന് നിങ്ങൾ ഒന്നറിയണം, ഞങ്ങളുടെ അവസ്ഥ ഒന്ന് മനസ്സിലാക്കണം !! വൈറലായി ട്രാൻസ്ജെൻഡർ യുവതിയുടെ വീഡിയോ