ഇടവേള ബാബു വിവാഹം ചെയ്യാത്തതിന്റെ യഥാര്‍ത്ഥ കാരണം ഇതാണ്..!!!

ഹാസ്യ കഥാപാത്രങ്ങളിലൂടെ സിനിമാ രംഗത്ത് ചുവടുറപ്പിച്ച നടനായിരുന്നു ഇടവേള ബാബു. ഇപ്പോള്‍ താരസംഘടനയായ അമ്മയുടെ നെടുംതൂണാണ് ഇദ്ദേഹം. കഴിഞ്ഞ വനിതാദിനത്തില്‍ ഇടവേള ബാബു വിവാഹം കഴിക്കാതിരിക്കുന്നത് അമ്മയിലെ സ്ത്രീകള്‍ക്ക് വേണ്ടിയാണെന്ന് നടി മേനക ഒരു…

ഹാസ്യ കഥാപാത്രങ്ങളിലൂടെ സിനിമാ രംഗത്ത് ചുവടുറപ്പിച്ച നടനായിരുന്നു ഇടവേള ബാബു. ഇപ്പോള്‍ താരസംഘടനയായ അമ്മയുടെ നെടുംതൂണാണ് ഇദ്ദേഹം. കഴിഞ്ഞ വനിതാദിനത്തില്‍ ഇടവേള ബാബു വിവാഹം കഴിക്കാതിരിക്കുന്നത് അമ്മയിലെ സ്ത്രീകള്‍ക്ക് വേണ്ടിയാണെന്ന് നടി മേനക ഒരു പ്രസ്താവന നടത്തിയിരുന്നു. ആ പ്രസ്താവന സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ടതുമാണ്. അതായത്, താരസംഘടനയിലെ എല്ലാവര്‍ക്കും വേണ്ടി തോളോട് തോള്‍ ചേര്‍ന്ന് നില്‍ക്കുകയും കാര്യങ്ങളെല്ലാം നോക്കി നടത്തുകയും ചെയ്യുന്നത് അദ്ദേഹമാണ്.

Edavela Babu

കല്യാണം കഴിഞ്ഞാല്‍ അദ്ദേഹത്തിന് ഇങ്ങനെയൊന്നും സ്വതന്ത്രമായി ചെയ്യാന്‍ കഴിയില്ലെന്നാണ് പറച്ചില്‍. ഇപ്പോഴിതാ എന്തുകൊണ്ടാണ് താന്‍ യഥാര്‍ത്ഥത്തില്‍ വിവാഹം ചെയ്യാത്തതെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ഇടവേള ബാബു. വിവാഹം കഴിഞ്ഞാല്‍ ഒരു നുണ പറയേണ്ടിവരും.

രാത്രി വൈകി എന്തെങ്കിലും മീറ്റിംഗ് നടക്കുമ്പോള്‍ ഉടനെ തന്നെ ഭാര്യമാരുടെ അന്വേഷണം വരും, എവിടെയാണ് വീട്ടില്‍ എപ്പോഴാണ് വരുന്നത് എന്നൊക്കെ ചോദിക്കും. എന്നാല്‍ വിവാഹം ചെയ്തില്ലെങ്കില്‍ അങ്ങനെയുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കേണ്ട ആവശ്യമില്ല.

നമുക്ക് ഇഷ്ടമുള്ളപ്പോള്‍ മാത്രം വീട്ടിലേക്ക് വന്നാല്‍ മതി എവിടെ വേണമെങ്കിലും നമുക്ക് യാത്ര ചെയ്യാം.നായികമാരായ സ്ത്രീകളുടെ കൂടെ യാത്ര ചെയ്യുന്നത് ഒരു ജോലിയായി കാണുന്നില്ല എന്നും അങ്ങനെ കണ്ടാല്‍ മടുപ്പ് തോന്നുമെന്നും അദ്ദേഹം പറഞ്ഞു. ഇതൊക്കെ ആസ്വദിച്ചു ചെയ്യേണ്ട കാര്യങ്ങളാണ് അതുകൊണ്ട് നമുക്ക് ഒരുപാട് കാലം ഈ മേഖലയില്‍ തന്നെ തുടരാന്‍ കഴിയും. തന്റെ ചേട്ടന്റെ മകന്റെ കാര്യങ്ങള്‍ എല്ലാം താനാണ് നോക്കുന്നത്. അതുകൊണ്ട് ഒരു കുടുംബം ഇല്ല എന്ന് ഇതുവരെ തോന്നിയിട്ടില്ലെന്നും ഇടവേള ബാബു പറഞ്ഞു.