രാജമൗലി ,നാനി ചിത്രം ‘ഈച്ച’യുടെ രണ്ടാ ഭാഗം വരുന്നു

എസ് എസ് രാജമൗലിയുടെ സംവിധാനത്തിൽ നാനി നായകനായെത്തിയ സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു ‘ഈഗ’. തെലുങ്കിൽ ഒരുക്കിയ ചിത്രം ഹിന്ദി, മലയാളം ഉൾപ്പെടെയുള്ള ഭാഷകളിൽ ഡബ്ബ് ചെയ്ത് റിലീസിന് എത്തിച്ചു. തമലയാളത്തിൽ ‘ഈച്ച’ എന്നായിരുന്നു സിനിമയുടെ…

എസ് എസ് രാജമൗലിയുടെ സംവിധാനത്തിൽ നാനി നായകനായെത്തിയ സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു ‘ഈഗ’. തെലുങ്കിൽ ഒരുക്കിയ ചിത്രം ഹിന്ദി, മലയാളം ഉൾപ്പെടെയുള്ള ഭാഷകളിൽ ഡബ്ബ് ചെയ്ത് റിലീസിന് എത്തിച്ചു. തമലയാളത്തിൽ ‘ഈച്ച’ എന്നായിരുന്നു സിനിമയുടെ പേര്.നാനിയ്ക്ക് രാജ്യവ്യാപകമായി ആരാധകരെ നേടിക്കൊടുത്ത ചിത്രമായിരുന്നു ഈച്ച.

2012ൽ എത്തിയ ചിത്രത്തിന് സീക്വൽ ഒരുങ്ങുന്നതായാണ് എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. ചിത്രത്തെ സംബന്ധിച്ച് ചർച്ചകൾ നടക്കുന്നതായി നാനി തന്നെയാണ് വെളിപ്പെടുത്തിയിരിക്കുന്നത്. നാനിയുടെ കഥാപാത്രം ഒരു ഈച്ചയായി പുനർജനിക്കുന്നതും സ്വന്തം മരണത്തിന് ഉത്തരവാദിയായവരോട് പ്രതികാരം ചെയ്യുന്നതുമായിരുന്നു സിനിമയുടെ പ്രമേയം. രണ്ടാം ഭാഗത്തിന്റെ പ്രഖ്യാപനത്തിന് വലിയ സ്വീകാര്യത ലഭിക്കുമെന്നാണ് അടുത്തിടെ ഒരു നൽകിയ അഭിമുഖത്തിൽ നാനി പറഞ്ഞത്.

പിങ്ക് വില്ലയ്ക്ക് നൽകിയ അഭിമുഖത്തിൽ നാനി പറഞ്ഞത് ഇങ്ങനെയാണ് ‘ ഇച്ചയുടെ സീക്വലിനെക്കുറിച്ച് ഞങ്ങൾ പലപ്പോഴായി സംസാരിച്ച് വരികയാണ്.രാജമൗലി അത് പ്രഖ്യാപിക്കുമ്പോൾ വലിയ സ്വീകാര്യതയായിരിക്കും ലഭിക്കുക. കമ്പ്യൂട്ടർ ഗ്രാഫിക്‌സ് പോലുള്ള സാങ്കേതിക വിദ്യ പരിമിതമായി മാത്രം ലഭ്യമായിരുന്ന സമയത്ത്, അതായത് 10 വർഷം മുമ്പ് അദ്ദേഹം ഈസിനിമ ഒരുക്കുന്നത്. ഭാഗം ചെയ്യാനൊരുങ്ങുമ്പോൾ, ലോകത്തിലെ തന്നെ മികച്ച സാങ്കേതിക പ്രവർത്തകരെ അദ്ദേഹത്തിന് ലഭിക്കും” സമാന്ത റൂത്ത് പ്രഭു, കിച്ച സുദീപ് എന്നിവരായിരുന്നു സിനിമയിലെ മറ്റ് താരങ്ങൾ