വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമൊടുവില്‍ ഇനി ‘ഈശോ’യുടെ വരവ്..! 

ജയസൂര്യയെ നായകനാക്കി നാദിര്‍ഷ സംവിധാനം ചെയ്ത ഈശോ എന്ന സിനിമയ്ക്ക് വേണ്ടിയാണ് സിനിമാ പ്രേമികള്‍ കാത്തിരിക്കുന്നത്. ഒക്ടോബര്‍ 5ന് ഒടിടി റിലീസ് ആയി പ്രഖ്യാപിച്ച സിനിമയുടെ ഏറ്റവും പുതിയ വിവരമാണ് ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്.…

ജയസൂര്യയെ നായകനാക്കി നാദിര്‍ഷ സംവിധാനം ചെയ്ത ഈശോ എന്ന സിനിമയ്ക്ക് വേണ്ടിയാണ് സിനിമാ പ്രേമികള്‍ കാത്തിരിക്കുന്നത്. ഒക്ടോബര്‍ 5ന് ഒടിടി റിലീസ് ആയി പ്രഖ്യാപിച്ച സിനിമയുടെ ഏറ്റവും പുതിയ വിവരമാണ് ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്. സിനിമയുടെ ട്രെയിലര്‍ ലോഞ്ചിന്റെ വിശേഷങ്ങളാണ് അണിയറപ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരിക്കുന്നത്. നാളെ ആണ് സിനിമയുടെ ട്രെയിലര്‍ ലോഞ്ച് നടത്തുന്നത്.

കൊച്ചി ലുലുമാളില്‍ വെച്ച് 6.30ന് സിനിമയുടെ ട്രെയിലര്‍ ലോഞ്ച് നടക്കും. സംവിധായകന്‍ നാദിര്‍ഷയടക്കമുള്ളവര്‍ ഈ വിവരം അവരവരുടെ സോഷ്യല്‍ മീഡിയ പേജ് വഴി പങ്കുവെച്ചു. പ്രഖ്യാപനം മുതല്‍ ഒരുപാട് വിവാദങ്ങളില്‍ അകപ്പെട്ട സിനിമയായിരുന്നു നാദിര്‍ഷയുടെ സംവിധാനത്തില്‍ എത്തുന്ന ഈശോ.. സിനിമയുടെ പേരും ചിത്രത്തിന് നല്‍കിയ ടാഗ് ലൈനും എല്ലാമായിരുന്നു ചിലരെ ചൊടിപ്പിച്ചത്. സിനിമയുടെ പേര് ക്രിസ്ത്യന്‍ മതവിശ്വാസത്തെ വ്രണപ്പെടുത്തുന്നുവെന്നാണ് ചിലര്‍ ആരോപിച്ചത്. സാമുദായിക സംഘടനകള്‍ എല്ലാം ഈ സിനിമയോട് എതിര്‍പ്പ് അറിയിച്ചിരുന്നു.

സിനിമ പുറത്തിറക്കാന്‍ സമ്മതിക്കില്ലെന്ന സ്ഥിതിവരെ വന്നിരുന്നു. എന്നാല്‍ ഇതൊരു പ്രത്യേക അജന്‍ഡ് വെച്ച് മനുഷ്യരെ വിഭജിക്കാനുള്ള ചിലരുടെ ശ്രമങ്ങള്‍ ആണെന്നായിരുന്നു ഫെഫ്ക അടക്കം അഭിപ്രായപ്പെട്ടത്.. സിനിമാ ലോകം നാദിര്‍ഷയുടെ ഈ സിനിമയ്ക്ക് പൂര്‍ണ പിന്തുണയും അറിയിച്ചിരുന്നു.. അങ്ങനെ ഒരുപാട് വിമര്‍ശനങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ഒടുവിലാണ് ഈശോ എത്തുന്നത്.

ഒക്ടോബര്‍ 5 ന് വിജയദശമി ദിനത്തില്‍ സോണി ലിവ് പ്ലാറ്റ്‌ഫോമിലൂടെയാണ് ചിത്രം റിലീസ് ചെയ്യുന്നത്. മലയാളം, തെലുങ്ക്, ഹിന്ദി, കന്നട, തമിഴ് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രത്തില്‍ ജയസൂര്യയുടെ നായികയായി എത്തുന്നത് നമിത പ്രമോദാണ്. ജാഫര്‍ ഇടുക്കി, സുരേഷ് കൃഷ്ണ ജോണി ആന്റണി എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അരുണ്‍ നാരായണ്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അരുണ്‍ നാരായണ്‍ ആണ് സിനിമ നിര്‍മിക്കുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ എന്‍.എം. ബാദുഷ, ബിനു സെബാസ്റ്റ്യന്‍ എന്നിവരാണ്.