‘ഇയാള് പൊലീസാണെങ്കില്‍ യൂണിഫോമിട്ട് നില്‍ക്കണം’ ‘ഇലവീഴാപൂഞ്ചിറ’ട്രെയിലര്‍

പ്രമുഖ തിരക്കഥാകൃത്ത് ഷാഹി കബീര്‍ ആദ്യമായി സംവിധായകനാകുന്ന ചിത്രം ‘ഇലവീഴാപൂഞ്ചിറ’യുടെ ട്രെയിലര്‍ പുറത്തുവിട്ടു. സൗബിന്‍ ഷാഹിര്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രം കഥാസ് അണ്‍ടോള്‍ഡിന്റെ ബാനറില്‍ വിഷ്ണു വേണു ആണ് നിര്‍മ്മിക്കുന്നത്. സരിഗമ മലയാളം എന്ന യൂടൂബ് ചാനലിലാണ് ട്രെയ്‌ലര്‍ റിലീസ് ചെയ്തിരിക്കുന്നത്. മികച്ച പ്രതികരണമാണ് ട്രെയ്‌ലറിന് ലഭിക്കുന്നത്. സൗബിന്റെ വ്യത്യസ്തമായ ലുക്കും അഭിനയവും ട്രെയ്‌ലറില്‍ കാണാം. പ്രേക്ഷകരെ ത്രില്ലടിപ്പിക്കാന്‍ തന്നെയാണ് ചിത്രം എത്തുകയെന്ന സൂചനയാണ് ട്രെയ്‌ലറും നല്‍കുന്നത്.

സമുദ്രനിരപ്പില്‍ നിന്നും മൂവായിരത്തിലധികം അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ‘ഇലവീഴാപൂഞ്ചിറ’ എന്ന വിനോദസഞ്ചാര മേഖലയിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. നിധീഷ്, ഷാജി എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയത്.

സൈക്കോളജിക്കല്‍ ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തില്‍ സുധി കോപ്പ, ജൂഡ് ആന്റണി ജോസഫ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. മലയാളത്തില്‍ ആദ്യമായി ഡോള്‍ബി വിഷന്‍ 4 കെ.എച്ച്.ഡി.ആറില്‍ പുറത്തിറങ്ങുന്ന ചിത്രം എന്ന പ്രത്യേകതയും ‘ഇലവീഴാപൂഞ്ചിറ’യ്ക്കുണ്ട്. പൊലീസ് സ്റ്റോറി പറയുന്ന ചിത്രത്തിന്റേതായി നേരത്തെ റിലീസ് ചെയ്ത ക്യാരക്ടര്‍ പോസ്റ്ററും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Previous articleട്രെയിനിനടിയില്‍പ്പെട്ട ഗര്‍ഭിണിയായ സ്ത്രീയെ രക്ഷിച്ച് ആര്‍പിഎഫ് കോണ്‍സ്റ്റബിള്‍; സിസിടിവി ദൃശ്യങ്ങള്‍
Next articleഞെട്ടിപ്പിക്കുന്ന മേക്ക് ഓവറില്‍ അദ്‌നാന്‍ സാമി!