Tuesday, February 7, 2023
HomeNewsമെട്രോയ്ക്കുള്ളില്‍ വെച്ച് സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്ന വൃദ്ധ ദമ്പതികളുടെ മനോഹരമായ വീഡിയോ

മെട്രോയ്ക്കുള്ളില്‍ വെച്ച് സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്ന വൃദ്ധ ദമ്പതികളുടെ മനോഹരമായ വീഡിയോ

നിങ്ങള്‍ക്ക് ഒരു മോശം ദിവസമായിരുന്നു ഇന്ന്. എങ്കില്‍ ഈ വീഡിയോ നിങ്ങളെ ചിരിപ്പിക്കും. മെട്രോയില്‍ ഇരിക്കുന്ന പ്രായമായ ദമ്പതികള്‍ സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്ന വീഡിയോയാണിത്. സെല്‍ഫി എടുക്കാന്‍ ശ്രമിച്ചെങ്കിലും ശരിയാവുന്നില്ല, അല്‍പ്പം നിരാശ തോന്നിയെങ്കിലും അവര്‍ ശ്രമം നിര്‍ത്തിയില്ല. മികച്ച ചിത്രം ഒരുമിച്ച് ക്ലിക്കുചെയ്യാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. അതിനാല്‍, അവരുടെ പെര്‍ഫെക്റ്റ് ക്ലിക്ക് ലഭിക്കുന്നതുവരെ അവര്‍ വീണ്ടും വീണ്ടും ശ്രമിച്ചുകൊണ്ടിരുന്നു. മനോഹരമായ നിമിഷത്തിന് സാക്ഷ്യം വഹിച്ച ഒരാളാണ് ഈ വീഡിയോ പകര്‍ത്തിയത്.

അതേ മെട്രോയില്‍ യാത്ര ചെയ്യുകയായിരുന്ന ഒരു ഫോട്ടോഗ്രാഫറാണ് ഈ മനോഹര നിമിഷം പകര്‍ത്തിയത്. അദ്ദേഹം അത് ഒരു ക്യൂട്ട് റീലാക്കി മാറ്റി, അത് ഇന്‍സ്റ്റാഗ്രാമില്‍ പങ്കിട്ടു, വീഡിയോ 4 ദശലക്ഷത്തിനടുത്ത് പേര്‍ കണ്ടു കഴിഞ്ഞു.

‘നല്ല ചിത്രത്തിനായി കാത്തിരിക്കുക. ശരിയായ വ്യക്തിയില്‍ ജീവിതം കുറച്ചുകൂടി മെച്ചപ്പെടും, അല്ലേ?’ എന്നാണ് വീഡിയോയുടെ അടിക്കുറിപ്പ്. നിരവധി പേരാണ് കമന്റുകളുമായെത്തിയത്. ‘മനോഹരമായ നിമിഷങ്ങള്‍ സ്വന്തമായി പകര്‍ത്തുന്നു,’ ഒരു ഉപയോക്താവ് കുറിച്ചു. ”അവര്‍ ഈ ചിത്രം എടുക്കുന്നത് അവരുടെ കുട്ടികള്‍ക്ക് അല്ലെങ്കില്‍ കൊച്ചുമക്കള്‍ക്ക് അയയ്ക്കാനാണ്.. കാരണം മാതാപിതാക്കള്‍ അവരുടെ കുട്ടികളെ സന്തോഷിപ്പിക്കാന്‍ വേണ്ടി മാത്രം ശ്രമിക്കുന്നു.. അല്ലെങ്കില്‍ അവര്‍ ക്ലിക്കുചെയ്യുന്നതിനെക്കുറിച്ച് വിഷമിക്കേണ്ടതില്ല’ മറ്റൊരു ഉപയോക്താവ് കുറിച്ചതിങ്ങനെയായിരുന്നു.

Related News