‘കിടിലം സിനിമ തന്നെ… ഒന്ന് കണ്ട് നോക്കു ഇഷ്ടം ആകും..’

വിന്‍സി അലോഷ്യസ് ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമാണ് രേഖ. സിനിമ ഒടിടിയിലെത്തിയിരിക്കുകയാണ്. തമിഴ് സിനിമ സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജിന്റെ നിര്‍മാണ കമ്പനിയായ സ്റ്റോണ്‍ ബെഞ്ചേഴ്‌സ അവതരിപ്പിച്ച ചിത്രമായിരുന്നു രേഖ. ജിതിന്‍ ഐസക്ക് തോമസ് സംവിധാനം…

വിന്‍സി അലോഷ്യസ് ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമാണ് രേഖ. സിനിമ ഒടിടിയിലെത്തിയിരിക്കുകയാണ്. തമിഴ് സിനിമ സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജിന്റെ നിര്‍മാണ കമ്പനിയായ സ്റ്റോണ്‍ ബെഞ്ചേഴ്‌സ അവതരിപ്പിച്ച ചിത്രമായിരുന്നു രേഖ. ജിതിന്‍ ഐസക്ക് തോമസ് സംവിധാനം ചെയ്ത ചിത്രത്തിന്റെ ഡിജിറ്റല്‍ അവകാശങ്ങള്‍ സ്വന്തമാക്കിയിരിക്കുന്നത് ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്‌സാണ്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘കിടിലം സിനിമ തന്നെ… ഒന്ന് കണ്ട് നോക്കു ഇഷ്ടം ആകുമെന്നാണ് എല്‍ദോ മൂവീ ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

രേഖ’
അച്ഛന്റ്‌റെ പുന്നാര മോളായ കുഞ്ഞി എന്നാ രേഖയുടെ കഥ.
കുഞ്ഞിയുടെ കൂട്ടുകാരികള്‍ക്ക് എല്ലാം ഒരു പ്രണയമുണ്ട് അതുകൊണ്ട് അവളും ആഗ്രഹിക്കുന്നു ഒരു ആനമുട്ട പ്രണയം.
വളരെ നാച്ചുറല്‍ ആയി ആണ് സംവിധായാകാന്‍ കഥ പറഞ്ഞു പോകുന്നിത്.
സിനിമയില്‍ ഉള്ളവര്‍ മിക്കവരും പുതിയ താരങ്ങള്‍ തന്നെ. എല്ലാരും തനിക്ക് കിട്ടിയ വേഷം വളരെ ഭംഗി ആയി ചെയ്തു ??
രേഖയുടെ അമ്മയുടെയും അച്ഛന്റെയും വേഷം ചെയ്തവരെ പ്രത്യേകം എടുത്തുപറയണം ??
ബാക്ക്ഗ്രൗണ്ട് സ്‌കോര്‍
അതിലെ പാട്ടുകള്‍ എല്ലാം ഇഷ്ട്ടം ആയി.
വിന്‍സി അലോഷ്യസിന്റെ ഇതുവരെ കണ്ടതില്‍ വെച്ച് ഏറ്റവും മികച്ച പെര്‍ഫോമന്‍സ്.
ചിത്രത്തില്‍ കാണുന്ന പോലെ കൈയില്‍ ഒരു sauce pan പിടിച്ചുള്ള ഒരു ചിരിയുണ്ട് ..
ആ രംഗവും… ??
പിന്നെ അങ്ങോട്ട്…
കിടിലം സിനിമ തന്നെ… ഒന്ന് കണ്ട് നോക്കു ഇഷ്ട്ടം ആകും..

പ്രണയത്തിനും പ്രതികാരത്തിനും പ്രാധാന്യമുള്ള ത്രില്ലര്‍ ചിത്രമായ രേഖ തിയേറ്ററുകളില്‍ നിന്ന് മികച്ച പ്രതികരണം നേടിയിരുന്നു.ഫെബ്രുവരി 10 ന് തിയേറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രത്തില്‍ ഉണ്ണി ലാലുവാണ് നായക കഥാപാത്രമായി എത്തിയത്. പ്രമലത തൈനേരി,രഞ്ജി കാങ്കോല്‍, രാജേഷ് അഴിക്കോടന്‍, പ്രതാപന്‍ കെ എസ്, വിഷ്ണു ഗോവിന്ദന്‍ എന്നിവരാണ് സിനിമയിലെ മറ്റ് അഭിനേതാക്കള്‍.

രേഖയുടെ നിര്‍മ്മാണം നിര്‍വഹിച്ചിരിക്കുന്നത് കാര്‍ത്തികേയന്‍ സന്താനമാണ്. എസ് സോമശേഖര്‍, കല്‍രാമന്‍, കല്യാണ്‍ സുബ്രമണ്യന്‍ എന്നിവരാണ് ചിത്രത്തിന്റെ സഹനിര്‍മ്മാതാക്കള്‍. സിനിമയുടെ എബ്രഹാം ജോസഫാണ് ഛായാഗ്രാഹകന്‍. എഡിറ്റിംഗ് രോഹിത് വി എസ് വാര്യത്ത് നിര്‍വഹിക്കുന്നു.രേഖ തിയേറ്ററുകളില്‍ എത്തിക്കുന്നത് അമിസാറാ പ്രൊഡക്ഷന്‍സാണ്.