കുട്ടിയുടെ ഷൂ അബദ്ധത്തില്‍ ആനക്കൂട്ടില്‍ വീണു…തുമ്പികൈയില്‍ എടുത്ത് നല്‍കി കൊമ്പന്റെ സ്‌നേഹം

ചില അവസരങ്ങളില്‍ മൃഗങ്ങള്‍ക്ക് മനുഷ്യരേക്കാള്‍ ബുദ്ധിയും കാരുണ്യവും ഉണ്ടെന്ന് തോന്നിപ്പിക്കാറുണ്ട്. അവര്‍ക്കിടയിലെ സഹജീവി സ്‌നേഹവുമെല്ലാം മാനവകുലത്തിന് മാതൃകയുമാണ്. അത്തരത്തില്‍ മനുഷ്യനും ആനയും തമ്മിലുള്ള ഹൃദ്യമായ ഒരു ചിത്രമാണ് സോഷ്യലിടത്ത് നിറയുന്നത്.

മൃഗശാലയില്‍ നിന്നുള്ളതാണ് ദൃശ്യം. മൃഗശാല സന്ദര്‍ശനത്തിനെത്തിയ കുട്ടിയുടെ ഷൂ അബദ്ധത്തില്‍ ആനയെ പാര്‍പ്പിച്ചിരിക്കുന്ന വേലിക്കെട്ടിനുള്ളിലേക്ക് വീണപ്പോള്‍ ആന ചെയ്ത കാര്യമാണ് വൈറലാകുന്നത്. സന്ദര്‍ശകരിലാരോ പകര്‍ത്തിയ ദൃശ്യമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായത്.

ആ ഷൂ ആന തന്റെ തുമ്പിക്കൈകളില്‍ കോരിയെടുത്ത് കുട്ടിക്ക് തന്നെ തിരികെ നല്‍കുന്നതാണ് ദൃശ്യം. ചൈനയിലെ ഷാങ് ഡോങ് പ്രവിശ്യയിലുള്ള മൃഗശാലയിലാണ് ഹൃദ്യമായ ഈ സംഭവം നടന്നത്.

25 വയസ്സുള്ള മൗണ്ടേന്‍ എന്ന ആനയാണ് ഷൂ തിരിച്ച് നല്‍കിയത്. ചെറുപ്പം മുതലേ വളരെ മിടുക്കനായ ആനയാണ് മൗണ്ടേന്‍ എന്ന് മൃഗശാല അധികൃതര്‍ വ്യക്തമാക്കുന്നു. മാത്രമല്ല,ആളുകളുമായി അടുത്തിടപഴകാനും മണ്ടേന് പ്രത്യേത താത്പര്യമാണ്. അതായിരിക്കാം ആനയുടെ ഇത്തരത്തിലുള്ള പെരുമാറ്റത്തിന് പിന്നിലെ കാരണം.

Previous articleജയിലില്‍ കിടന്നപ്പോള്‍ ഇനി സിനിമ കിട്ടില്ലെന്ന് കരുതി.. പക്ഷേ മമ്മൂക്ക ചേര്‍ത്ത് പിടിച്ചു!! ഷൈന്‍ ടോം ചാക്കോ
Next articleതോക്കെടുത്ത് മമ്മൂക്ക.. ഇനിയെല്ലാം കാത്തിരുന്ന് കാണാം എന്ന് ആരാധകര്‍..!