കരിമ്പ് കൊണ്ടു പോകുന്ന ലോറിയെ ‘നികുതി’ അടപ്പിച്ച ശേഷം കടത്തിവിട്ട് ആനകള്‍; രസകരമായ വീഡിയോ

രണ്ട് ആനകളുടെ ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഹൃദയസ്പര്‍ശിയായ വീഡിയോയില്‍, കരിമ്പ് കയറ്റിയ ട്രക്കില്‍ നിന്ന് ആനകള്‍ കരിമ്പ് നികുതി പിരിക്കുന്നത് കാണാം. പര്‍വീണ്‍ കസ്വാന്‍ എന്ന ഫോറസ്റ്റ് ഉദ്യോഗസ്ഥനാണ് 29 സെക്കന്‍ഡ്…

രണ്ട് ആനകളുടെ ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഹൃദയസ്പര്‍ശിയായ വീഡിയോയില്‍, കരിമ്പ് കയറ്റിയ ട്രക്കില്‍ നിന്ന് ആനകള്‍ കരിമ്പ് നികുതി പിരിക്കുന്നത് കാണാം. പര്‍വീണ്‍ കസ്വാന്‍ എന്ന ഫോറസ്റ്റ് ഉദ്യോഗസ്ഥനാണ് 29 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്. ഒരു ആനയും ആനക്കുട്ടിയും കാടിനുള്ളില്‍ നിന്നിറങ്ങി വന്ന് കരിമ്പ് നിറച്ച ട്രക്ക് നിര്‍ത്തുന്നത് വീഡിയോയില്‍ കാണാം. രണ്ട് ആനകളും കരിമ്പ് തങ്ങള്‍ക്ക് കിട്ടാതെ അനങ്ങില്ലെന്ന നിലപാടിലായിരുന്നു. ‘നിങ്ങള്‍ ഈ നികുതിയെ എന്ത് വിളിക്കും.’ എന്ന തലക്കെട്ടോടു കൂടിയാണ് സോഷ്യല്‍ മീഡിയയില്‍ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

കരിമ്പ് കയറ്റിയ ഒരു ട്രക്ക് വീഡിയോയില്‍ കാണാം. അതിനു മുമ്പിലായി രണ്ട് ആനകള്‍ നില്‍പ്പുണ്ട്. അവരുടെ ശ്രദ്ധ തിരിക്കാന്‍ ഒരാള്‍ ട്രക്കിന്റെ മുകളില്‍ നിന്ന് കുറച്ച് കരിമ്പ് റോഡിലേക്ക് എറിയുന്നത് വരെ ഈ ആനകള്‍ വാഹനത്തെ മുന്നോട്ടെടുക്കാന്‍ അനുവദിക്കുന്നില്ല. ആനകള്‍ക്ക് കരിമ്പ് ലഭിച്ചയുടന്‍ അവര്‍ റോഡിനപ്പുറത്തേക്ക് മാറി.

വീഡിയോയ്ക്ക് സോഷ്യല്‍മീഡിയയില്‍ മികച്ച സ്വീകാര്യത ലഭിക്കുകയും വൈറലാവുകയും ചെയ്തു. ഇതുവരെ 2 മില്യണ്‍ കാഴ്ചക്കാരാണ് വീഡിയോ കണ്ടത്.