പുത്തൻ ബിഎംഡബ്ല്യു സ്വന്തമാക്കി എലീന പടിക്കല്‍

മലയാളികള്‍ക്ക് ഏറെ ഇഷ്ടമാണ് അവതരാകയും നടിയുമായ അലീന പടിക്കലിനെ. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെക്കാറുണ്ട്. കഴിഞ്ഞ വര്‍ഷമായിരുന്നു കോഴിക്കോട് സ്വദേശിയായ രോഹിത് പി നായരുമായി എലീനയുടെ വിവാഹം.

ബിഗ് ബോസ് മലയാളത്തിലെത്തി നിരവധി ആരാധകരെ സ്വന്തമാക്കിയിരുന്നു എലീന. സ്വന്തം നിലപാടുകള്‍ തുറന്നു പറഞ്ഞ് ഷോയില്‍ തിളങ്ങിയിരുന്നു താരം. ഇപ്പോഴിതാ പുതിയ ഒരു വാഹനം സ്വന്തമാക്കിയിരിക്കുകയാണ് എലീന. ചിത്രങ്ങള്‍ ഇതിനോടകം തന്നെ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.

ബി എം ഡബ്ലൂ കാറാണ് എലീന വാങ്ങിയത്. ബി എം ഡബ്ലൂ പുതിയ സീരിസിലുള്ള 330 ഐ ജി ടി വാഹനത്തോടൊപ്പമുള്ള ചിത്രങ്ങളും താരം പുറത്തു വിട്ടു. രോഹിത്തിനൊപ്പം അതിസുന്ദരിയായാണ് എലീനയെ കാണാം. ആല്‍പൈന്‍ വൈറ്റ് കളറിലുള്ള ബിഎംഡബ്ല്യു ആണ് ഇവര്‍ തിരഞ്ഞെടുത്തത്. 46.85 ലക്ഷം മുതല്‍ 65.88 വരെയാണ് ബിഎംഡബ്ല്യു 330ഐ ജിടി എംഎസ് പോര്‍ട്ടിനു വില വരുന്നത്.

വെളുത്ത നിറത്തിലുള്ള കാറിന് ചേര്‍ന്ന വസ്ത്രമാണ് എലീന ധരിച്ചിരുന്നതും. എന്തായാലും പുതിയ കാര്‍ ഐശ്വര്യം തരട്ടെ എന്നും രണ്ടാളും അടിച്ചു പൊളിക്കൂ, ‘സൂക്ഷിച്ച് വണ്ടി ഓടിക്കണേ’ തുടങ്ങി നിരവധി കമന്റുകളാണ് ഇവരുടെ ചിത്രത്തിന് താഴെ വരുന്നത്.

Previous articleസൂര്യ വിക്രത്തില്‍ അഭിനയിച്ചത് പ്രതിഫലം വാങ്ങാതെ; കാരണം വെളിപ്പെടുത്തി താരം
Next articleനടി അപൂര്‍വ്വ ബോസ് വിവാഹിതയാകുന്നു, വരൻ ധിമന്‍ തലപത്ര