ഇന്നും കാട്ടിൽ വസിക്കുന്ന ഒരുപാട് മനുഷ്യർ നമുക്കിടയിൽ ഉണ്ട്. ചിലർ ജീവിക്കാൻ വേണ്ടി കാട് കയറുന്നവർ ആണ്. മറ്റുചിലർ ആകട്ടെ തങ്ങളുടെ ഗതികേട് കൊണ്ട് കാട്ടിൽ ഒളിക്കുന്നതും. എന്നാൽ പരിഹാസങ്ങളും കുറ്റപ്പെടുത്തലും കേൾക്കാൻ വയ്യാതെ അപകർഷാ ബോധം വേട്ടയാടി കാടുകയറുന്ന ഒരു യുവാവാണ് സൻസിമൻ എല്ലി. മനുഷ്യക്കുരങ് എന്ന് വിളിച്ചു നാട്ടുകാർ ഈ യുവാവിനെ ജനിച്ചനാൾ മുതൽ കുറ്റപ്പെടുത്താൻ തുടങ്ങിയിരുന്നു. ഈ കുറ്റപ്പെടുത്തൽ കേൾക്കാൻ കഴിയാതെയാണ് എല്ലി കാട് കയറുന്നത്.

Elli
തന്റെ ആദ്യത്തെ അഞ്ചു മക്കളെയും നഷ്ടപ്പെട്ടപ്പോൾ നീണ്ടനാളത്തെ പ്രാർത്ഥനയുടെ ഫലമായി ദൈവം എല്ലിയുടെ അമ്മയ്ക്ക് നൽകിയ ആറാമത്തെ കുഞ്ഞായിരുന്നു എല്ലി. എന്നാൽ ജനനം മുതലേ എല്ലി ഒരു സാദാരണ കുഞിരുന്നില്ല. ജനിച്ചപ്പോൾ ഒരു ബോളിന്റെ മുഴുപ്പ് മാത്രമേ അവന്റെ തലയ്ക്ക് ഉണ്ടായിരുന്നുള്ളൂ പെരുമാറ്റവും വ്യക്ത്യസ്തമായിരുന്നു. ഒരു മനുഷ്യക്കുഞ്ഞിന്റെരൂപം ആയിരുന്നില്ല എല്ലിക്ക്.എല്ലിയുടെ പെരുമാറ്റം കൊണ്ടും രൂപം കൊണ്ടും ഏറ്റവും കൂടുതൽ വിഷമിച്ചത് എല്ലിയുടെ അമ്മയായിരുന്നു. എന്നാൽ ആ അമ്മയുടെ ദുഃഖം പോലും നാട്ടുകൽ വകവെച്ചില്ല. അവർ എല്ലിയെ കാണുമ്പോൾ കല്ലെറിയാനും ആട്ടി പായിക്കാനും തുടങ്ങി. ഇതോടെ പരിഹാസം സഹിക്കവയ്യാതെയാണ് എല്ലി കാട് കയറി തുടങ്ങിയത്.

Elli
കാട്ടിൽ ഭക്ഷണമായി വാഴപ്പഴങ്ങളും പഴങ്ങളും പുല്ലുകളുമൊക്കെ അവൻ ആഹാരമാക്കി തുടങ്ങി. പോകെ പോകെ എല്ലിയുടെ അമ്മ നൽകുന്ന ഭക്ഷണങ്ങൾ അവന് ഇഷ്ടമല്ലാതായി തുടങ്ങുകയും പൂർണമായും കാടുകളിലേക്ക് അവൻ അഭയം തേടുകയും ചെയ്ത് തുടങ്ങി. കാട് കയറുന്ന എല്ലി മണിക്കൂറുകൾ കാടിനുള്ളിലൂടെ നടക്കും. ഇങ്ങനെ ആഴ്ചയിൽ 250 കിലോമീറ്ററോളം എല്ലി നടക്കാറുണ്ട്. ഇങ്ങനെ നടക്കുന്നതിനിടയിൽ തന്നെയാണ് എല്ലി തന്റെ ഭക്ഷണത്തിനുള്ള വക കണ്ടെത്തുന്നതും.

Elli
ഇപ്പോൾ കാടിനോട് ഇണങ്ങിയ എല്ലിക്ക് വളരെ വേഗത്തിൽ ഓടാനും ചാടാനും മരത്തിൽ കയറാനും സാധിക്കും. എന്നാൽ ജനിച്ചപ്പോൾ മുതൽ മൈക്രോസെഫാലി എന്ന രോഗം ബാധിച്ചിരുന്നതിനാലാണ് അവന്റെ തലയ്ക്ക് തീർത്തും വലിപ്പ കുറവായിരുന്നത്. എല്ലിക്ക് സ്വന്തമായി കാര്യങ്ങൾ ചെയ്യാനോ പറയാനോ ചിന്തിക്കാനോ ഉള്ള കഴിവില്ല. മറ്റുള്ളവരുടെ നിർദേശങ്ങൾക്കനുസരിച്ച് മാത്രം പ്രവർത്തിക്കാനെ അവനു കഴിയു. എന്നാൽ എല്ലിയെ കണ്ടാൽ കളിയാക്കാത്തതും പരിഹസിക്കാത്തതുമായ ഒരാൾ മാത്രമേ ആ ഗ്രാമത്തിൽ ഉണ്ടായിരുന്നു. അത് അവന്റെ അമ്മ ആണ്. കാട് കയറുന്ന എല്ലി ഇടയ്ക്കിടയ്ക്ക് വീട്ടിൽ എത്താറുണ്ടെങ്കിലും അധിക സമയം അവൻ അവിടെ നിൽക്കാറില്ല.

Elli
അതിനാൽ ഇടയ്ക്ക് അവൻ വരുമ്പോൾ ഇനി കാട്ടിലേക്ക് പോകാതിരിക്കാൻ അവന്റെ ‘അമ്മ അവനെ കേട്ടറിയിടാറുണ്ട്. കാരണം ജനിച്ചപ്പോൾ മുതൽ അവനെ കൊതി തീരെ സ്നേഹിക്കണോ കാണണോ ആ അമ്മയ്ക്ക് കഴിഞ്ഞിട്ടില്ല. പ്രാദേശിക മാദ്ധ്യമം വാര്‍ത്ത നല്‍കിയതോടെയാണ് എല്ലിയുടെ കഥ പുറംലോകം അറിയുന്നത്. ഈ മാദ്ധ്യമം തന്നെയാണ് ധനശേഖരണം നടത്തി എല്ലിയെ സഹായിക്കാനായി രംഗത്തെത്തിയിരിക്കുന്നത്. അച്ഛനില്ലാത്ത എല്ലിയെ വളര്‍ത്തുന്നതിനായി അമ്മയെ സഹായിക്കുന്നതിനായി നിരവധിപ്പേരാണ് രംഗത്തെത്തിയിരിക്കുന്നത്.
