‘എ൦മ്പുരാൻ’ ഷൂട്ടിംഗ് തീയതി  തീരുമാനിച്ചു, ചിത്രം ഹോളിവുഡ് മോഡൽ 

ലൂസിഫർ എന്ന മലയാള സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം അതിന്റെ തുടർച്ച ആയി എത്തുന്ന മറ്റൊരു സൂപ്പർഹിറ്റ് ചിത്രം ആണ് ‘എംമ്പുരാൻ’. ഇപ്പോൾ ചിത്രത്തിന്റെ ഷൂട്ടിംഗ് തീയതി അണിയറപ്രവര്തകര് പുറത്തുവിട്ടിരിക്കുകയാണ്, ചിത്രം ഒരു ഹോളിവുഡ് മോഡലാണെന്നും…

ലൂസിഫർ എന്ന മലയാള സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം അതിന്റെ തുടർച്ച ആയി എത്തുന്ന മറ്റൊരു സൂപ്പർഹിറ്റ് ചിത്രം ആണ് ‘എംമ്പുരാൻ’. ഇപ്പോൾ ചിത്രത്തിന്റെ ഷൂട്ടിംഗ് തീയതി അണിയറപ്രവര്തകര് പുറത്തുവിട്ടിരിക്കുകയാണ്, ചിത്രം ഒരു ഹോളിവുഡ് മോഡലാണെന്നും പറയുന്നു. ചിത്രംത്തിന്റെ ഷൂട്ടിംഗ് ഓഗസ്റ്റ് 15  നെ തുടങ്ങുകയാണ്, ആദ്യ ഭാഗമായ ലൂസിഫറിലെ പോലെ മോഹൻലാലിനൊപ്പം മഞ്ജുവാര്യരും, ടോവിനോയും എംപുരാനിൽ അഭിനയിക്കുന്നുണ്ട്. ചിത്രത്തിന്റെ ലൊക്കേഷനുകൾക്കു വേണ്ടി സംവിധായകൻ പൃഥ്വിരാജ് സംഘവും ആറുമാസത്തോളം നടത്തിയ യാത്ര ഉത്തരേന്ത്യയിൽ അവസാനിച്ചിരിക്കുകയാണ്.

ഷൂട്ടിംഗ് ലൊക്കേഷനുകൾക്കു ഒരുപാടു സ്ഥലങ്ങൾ ചിത്രങ്ങളിലൂടയും, വീഡിയോകളിലൂടയും കണ്ടത്തി തീരുമാനിച്ചത്. മലയാള സിനിമയിൽ ആദ്യമായാണ് ഇങ്ങനെയൊരു ഒരു സിനിമക്ക് വേണ്ടി നടത്തിയ ഏറ്റവും വലിയ    ലൊക്കേഷൻ ഹണ്ട്, അതും ഹോളിവുഡ് ചിത്രത്തിന്  സമാനമായ ലൊക്കേഷനുകൾ ആണ് ഈ  ചിത്രത്തിന് വേണ്ടി കണ്ടെത്തിയിരിക്കുന്നത്. ഇന്ത്യയിൽ ചിത്രീകരണം തുടങ്ങിയ ചിത്ര൦ 6  രാജ്യങ്ങളിലൂടെ യാത്ര ചെയ്യ്താണ് പൂർത്തിയാക്കുന്നത്

ഉത്തരേന്ത്യൻ യാത്രയിൽ പൃഥിരാജിനൊപ്പ൦ ക്യാമറ മാൻ സുജിത് വാസുദേവും, കലാസംവിധായകൻ മോഹൻദാസും, അസ്സോസിയേറ്റ് ഡയറക്ടർ ആയ ബാവയും ഉണ്ടായിരുന്നു, മുരളി ഗോപിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ റിലീസ് തീയതി ഇതുവരെയും തീരുമാനിച്ചിട്ടില്ല, ആശിർവാദ് സിനിമാസ് ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമിക്കുന്നത്.