ദൃശ്യം 3 അല്ല..! അത് ‘എമ്പുരാന്‍’ തന്നെ..! സസ്‌പെന്‍സ് പൊളിച്ച് പൃഥ്വിരാജ്..!

ആഗ്‌സറ്റ് 17ന് പുതിയ സിനിമയുടെ പ്രഖ്യാപനം ഉണ്ടെന്നും കാത്തിരിക്കൂ എന്നും നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ പറഞ്ഞതോടെയുള്ള ആരാധകരുടെ കാത്തിരിപ്പിന് വിരാമം.ഒടുവില്‍ ആരാധകര്‍ കാത്തിരുന്ന ആ പ്രഖ്യാപനം എത്തി.. എന്നാല്‍ അത് ദൃശ്യം മൂന്നാം ഭാഗം…

ആഗ്‌സറ്റ് 17ന് പുതിയ സിനിമയുടെ പ്രഖ്യാപനം ഉണ്ടെന്നും കാത്തിരിക്കൂ എന്നും നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ പറഞ്ഞതോടെയുള്ള ആരാധകരുടെ കാത്തിരിപ്പിന് വിരാമം.ഒടുവില്‍ ആരാധകര്‍ കാത്തിരുന്ന ആ പ്രഖ്യാപനം എത്തി.. എന്നാല്‍ അത് ദൃശ്യം മൂന്നാം ഭാഗം ആയിരുന്നില്ല.. ലൂസിഫര്‍ സിനിമയുടെ രണ്ടാം ഭാഗത്തെ കുറിച്ചുള്ള അപ്‌ഡേഷന്‍ ആയിരുന്നു. രണ്ട് ആയാലും മോഹന്‍ലാലിന്റെ ആരാധകര്‍ക്ക് ആഘോഷം തന്നെ.

മോഹന്‍ലാലിന് ഒപ്പം പൃഥ്വിരാജ്, മുരളിഗോപി, ആന്റണി പെരുമ്പാവൂര്‍ എന്നിവര്‍ ഒരുമിച്ച് നില്‍ക്കുന്ന ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറുകയാണ്. ഇതിലും വലിയ ഒരു സൂചന ഇനി പ്രേക്ഷകര്‍ക്ക് ലഭിക്കാനില്ല.. തന്റെ സോഷ്യല്‍ മീഡിയ പേജ് വഴി ഈ ഫോട്ടോ പങ്കുവെച്ച് L2E എന്ന ഹാഷ്ടാഗോടുകൂടിയാണ് പൃഥ്വിരാജ് പങ്കുവെച്ചിരിക്കുന്നത്. ഇതോടെ ആരാധകരുടെ ആവേശം ഇരട്ടിയായിരിക്കുകയാണ്. മോഹന്‍ലാല്‍ എന്ന നടന്റെ മഹാനടനവും.. പൃഥ്വിരാജിന്റെ സംവിധാനവും..

മുരളി ഗോപിയുടെ തിരക്കഥയും കൊണ്ട് മലയാള സിനിമാ ചരിത്രത്തിലെ എക്കാലത്തേയും റെക്കോര്‍ഡ് ഹിറ്റായി മാറിയ സിനിമയായിരുന്നു ലൂസിഫര്‍.. സിനിമ ഹിറ്റായി മാറിയതോടെ ആയിരുന്നു ചിത്രത്തിന്റെ രണ്ടാം ഭാഗം ഉണ്ടാകുമെന്ന് ഇവര്‍ അറിയിച്ചത്.. അന്ന് മുതലുള്ള കാത്തിരിപ്പാണ് ആരാധകര്‍. ഇപ്പോഴിതാ എമ്പുരാന്‍ സംബന്ധിച്ച പുതിയ പ്രഖ്യാപനം ഇന്ന് വൈകിട്ടോടെ എത്തുമെന്നാണ് ഇവര്‍ അറിയിക്കുന്നത്. ഇന്ന് നാല് മണിക്ക് പ്രഖ്യാപനം എത്തും.

ലൂസിഫറിനേക്കാള്‍ വലിയ കാന്‍വാസ് ആവശ്യംവേണ്ട ചിത്രമാണ് എമ്പുരാനെന്നും ആദ്യ ഭാഗം വിജയിച്ചത് കൊണ്ട് മാത്രമാണ് രണ്ടാം ഭാഗത്തെ കുറിച്ച് തീരുമാനിച്ചത് എന്നും പൃഥ്വിരാജ് മുന്‍പേ പറഞ്ഞിട്ടുണ്ട്.. സിനിമയുടെ പ്രഖ്യാപനത്തിനായി മണിക്കൂറുകള്‍ എണ്ണി ആരാധകര്‍ കാത്തിരിക്കുകയാണ്… അതേസമയം, ഇന്ന് ദൃശ്യം സിനിമയുടെ മൂന്നാം ഭാഗത്തിന്റെ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് ഏവരും പ്രതീക്ഷിച്ചിരുന്നത്… സിനിമയുടെ ഫാന്‍ മേഡ് പോസ്റ്റര്‍ അടക്കം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.