സിനിമയിലെ ഏറ്റവും വലിയ രംഗങ്ങളിൽ ഒന്നായ ‘എംപുരാന്റെ’ ചിത്രീകരണം തിരുവനന്തപുരത്തു ആരംഭിച്ചു ,ചിത്രങ്ങൾ വൈറൽ 

Follow Us :

പൃഥ്വിരാജ്, മോഹൻലാൽ കൂട്ടുകെട്ടിലെ ലൂസിഫർ എന്ന ചിത്രത്തിന് ശേഷം ഷൂട്ടിംഗ് ആരംഭിച്ചിരിക്കുന്ന ഒരു ഹിറ്റ് ചിത്രമാണ് എംപുരാൻ, ഇപ്പോൾ ചിത്രത്തിന്റെ ചിത്രീകരണം തിരുവനന്തപുരത്ത് പുരോഗമിക്കുന്നു, രണ്ടായിരം ജൂനിയർ ആർടിസ്റ്റുകൾ പങ്കെടുത്ത സിനിമയിലെ ഏറ്റവും വലിയ രംഗങ്ങളിലൊന്നാണ് ഇന്നലെ തിരുവനന്തപുരത്ത് ആരംഭിച്ചത്.സെന്റ് ജോസഫ് ഹയർ സെക്കന്‍ഡറി സ്കൂൾ, മണ്ണാമ്മൂല കൺകോഡിയ സ്കൂൾ എന്നിവടങ്ങളായിരുന്നു ലൊക്കേഷൻ, ഈ രംഗത്തിൽ മഞ്ജു വാരിയർ, നന്ദു, സായികുമാർ, സുരാജ് വെഞ്ഞറാമ്മൂട്, ബൈജു എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്

മലയാളത്തിലെ ഏറ്റവും ചിലവേറിയ സിനിമയെന്ന ഖ്യാതിയാണ്   എമ്പുരാൻ എന്ന സിനിമക്കുളത്. ചിത്രത്തിന്‍റെ സെറ്റില്‍ നിന്നുമുള്ള ലീക്ക്ഡ് വിഡിയോ സോഷ്യല്‍ മിഡിയയില്‍ വൈറലാണ്.ഇതിൽ ജൂനിയർ ആർട്ടിസ്റ്റുകൾക്ക് നിർദേശം നൽകുന്ന പൃഥ്വിരാജിനെയും കാണാൻ സാധിക്കും. ആയിരക്കണക്കിന് ആളുകളുള്ള ദൈർഘ്യമേറിയ ഒരുപാട് രംഗങ്ങൾ എമ്പുരാനിലുണ്ടെന്നാണ് റിപ്പോർട്ട്കൾ  പറയുന്നത്

മേയ് ഇരുപത്തിയൊന്നിന് തിരുവനന്തപുരത്തെ ഷെഡ്യൂൾ അവസാനിക്കും. അതിനു ശേഷം കൊച്ചിയിലാകും അടുത്ത ഘട്ട ഷൂട്ടിങ് ഗുജ്‌റാത്തിലാണ്, അതിനു ശേഷം വീണ്ടും തിരുവന്തപുരത്തു വെച്ചായിരിക്കും അവസാന ഷെഡ്യൂൾ. ആശീർവാദ് സിനിമാസിനു വേണ്ടി ആന്റണി പെരുമ്പാവൂരും ഒപ്പം രാജ്യത്തെ പ്രമുഖ നിര്‍മാതാക്കളായ ലെയ്കയും ചേർന്നാണ് സിനിമക്കായി പണം മുടക്കുന്നത്