അസാധാരണമായ ഒരു എൻ-കോൾ ബർത്ത് !! തന്റെ അനുഭവം വിവരിച്ച് ഡോക്ടർ

വന്ധ്യതാ സ്പെഷ്യലിസ്റ്റും ലാപ്പറോസ്കോപിക് സർജനുമായ ഡോക്ടർ ഷൈജസ് പി പങ്കു വെച്ച വീഡിയോയും കുറിപ്പുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി കൊണ്ടിരിക്കുന്നത്. ഗർഭസ്ഥശിശുവിന്റെ ചുറ്റുമുള്ള ആമ്നിയോട്ടിക് ഫ്ലൂയിഡ് അടങ്ങിയ സഞ്ചിക്ക്, വിള്ളൽ വരാതെയുള്ള…

en-caul-birth

വന്ധ്യതാ സ്പെഷ്യലിസ്റ്റും ലാപ്പറോസ്കോപിക് സർജനുമായ ഡോക്ടർ ഷൈജസ് പി പങ്കു വെച്ച വീഡിയോയും കുറിപ്പുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി കൊണ്ടിരിക്കുന്നത്. ഗർഭസ്ഥശിശുവിന്റെ ചുറ്റുമുള്ള ആമ്നിയോട്ടിക് ഫ്ലൂയിഡ് അടങ്ങിയ സഞ്ചിക്ക്, വിള്ളൽ വരാതെയുള്ള കുഞ്ഞിന്റെ ജനനം ഡോക്ടർ വ്യക്തമാക്കിയിരിക്കുമാകയാണ്.

ഡോക്ടറിന്റെ കുറിപ്പ് വായിക്കാം 

സുന്ദരമായ ആ നിമിഷം 🥰

ജനനം നടക്കുന്ന ഓരോ നിമിഷങ്ങളും മനോഹരമാണ്. എന്നാൽ ചിലത്, വ്യക്തിപരമായി നമുക്കൊരിക്കലും മറക്കാനാകാത്തതാണ്….
എന്നെ സംബന്ധിച്ചടുത്തോളം ഇത് അത്തരത്തിൽ ഒന്നാണ് 🙏

കാണൂ, ഒരു ‘എൻ-കോൾ ബർത്ത് ‘…..

അതായത് ഗർഭസ്ഥശിശുവിന്റെ ചുറ്റുമുള്ള ആമ്നിയോട്ടിക് ഫ്ലൂയിഡ് അടങ്ങിയ സഞ്ചിക്ക്, വിള്ളൽ വരാതെയുള്ള കുഞ്ഞിന്റെ ജനനം….

മിക്കപ്പോഴും പ്രസവവേദന വന്ന് ഗർഭാശയവായ തുറന്ന് വരുന്നതോടെ ഈ സഞ്ചി പൊട്ടാറുണ്ട്. അത് തികച്ചും സ്വാഭാവികമാണ് എന്ന് മാത്രമല്ല പ്രസവത്തിലേക്കുള്ള സമയം കുറക്കാനും ഇത് സഹായകമാവും…..

അസാധാരണമായ സാഹചര്യങ്ങളിൽ മാത്രമാണ് ഈ സഞ്ചി പൊട്ടാതെ ഒരു ജനനം സാധ്യമാവുന്നത്…

സുഖപ്രസവത്തെയും, സിസേറിയനെയും, പല കാരണങ്ങൾ കൊണ്ട്, പേടിയോടെ നോക്കിക്കാണുന്നവർക്കായി ഞാൻ ഈ വീഡിയോ സമർപ്പിക്കുന്നു…..

കുഞ്ഞ് ആമ്നിയോട്ടിക് സഞ്ചിയോട് കൂടി ഗർഭാശയത്തിന് പുറത്തേക്കെത്തുന്നു….

ഗർഭാശയത്തിന് പുറത്തെത്തിയിട്ടും, സഞ്ചിക്കുള്ളിലായതിനാൽ തന്നെ, തന്റെ കൈകളും കാലുകളും എല്ലാം തന്നെ മടക്കിവച്ചു, കരയാനുള്ള ശ്രമമൊന്നും നടത്താതെ, ഒതുങ്ങിയിരിക്കുന്നു….

സഞ്ചി തുറന്ന് കൊടുത്ത ആ നിമിഷമാണ്, ഗർഭാശയത്തിന് പുറത്താണെന്ന വിവരം കുഞ്ഞിന്റെ ശരീരം അറിയുന്നത്….

അതോടെ ഒരു കരച്ചിലോട് കൂടി, കൈകളും കാലുകളും നീട്ടി, സഞ്ചിയുടെ ബാക്കി ഭാഗം പൊട്ടിച്ചു പുറത്തേക്ക് വരുന്നു….

ആരും ആസ്വദിച്ചു പോകുന്ന ആ നിമിഷങ്ങൾ ….

NB: ഒരുപാട് വിശ്വാസങ്ങളും ഇത്തരത്തിലുള്ള
ജനനങ്ങളുമായി ബന്ധപ്പെട്ട് നിലവിലുണ്ട്…..
നെപ്പോളിയൻ ഇത്തരത്തിലാണ് ജനിച്ചതെന്നും, ബുദ്ധവിശ്വാസപ്രകാരം, അവരുടെ ഭാവി ദലായ്ലാമകൾ ഇത്തരത്തിൽ ജനിച്ചവർ ആയിരിക്കണം എന്നുമൊക്കെ…

https://www.facebook.com/shyjus.nair.9/videos/3255317364488127/?t=8