അന്നൊന്നും ഉറങ്ങാനേ കഴഞ്ഞില്ല,നഷ്ടപ്പെടുമ്പോഴാണ് വില അറിയുകയെന്ന് ലെന

മലയാളികളുടെ പ്രിയ താരമാണ് ലെന, നായികയായും വില്ലത്തിയായും സഹനടിയുമായി ലെനയുടെ കയ്യിൽ എല്ലാ വേഷങ്ങളും ഭദ്രമാണെന്ന് തന്നെ പറയാം. അഭിനയ മികവിൽ വളരെയധികം കഴിവ് തെളിയിച്ച താരമാണ് ലെന. മലയാള സിനിമയിലേക്ക് സ്നേഹം എന്ന…

മലയാളികളുടെ പ്രിയ താരമാണ് ലെന, നായികയായും വില്ലത്തിയായും സഹനടിയുമായി ലെനയുടെ കയ്യിൽ എല്ലാ വേഷങ്ങളും ഭദ്രമാണെന്ന് തന്നെ പറയാം. അഭിനയ മികവിൽ വളരെയധികം കഴിവ് തെളിയിച്ച താരമാണ് ലെന. മലയാള സിനിമയിലേക്ക് സ്നേഹം എന്ന ജയരാജ് ചിത്രത്തിലൂടെ ലെന എത്തിയത് സിനിമയോടുള്ള തന്റെ പാഷൻ പലപ്പോഴും ലെന പറയാറുണ്ട്.

അഭിനയത്തിൽ നിന്ന് കുറച്ചു കാലം വിട്ടുനിൽക്കുമ്പോൾ തന്നെ ഒരു വല്ലാത്ത നഷ്ടബോധം അലട്ടിയിട്ടുണ്ടെന്നു പറയുകയാണ് നടി. ലെനയുടെ വാക്കുകൾ ഇങ്ങനെയാണ്. ‘ക്യമറയുടെ മുൻപിൽ ആക്ഷൻ, കട്ട് അതിന്റെയിടയിൽ ഒരു സമയം ഉണ്ട് അത് ഞാനേറെ ആസ്വദിച്ചിരുന്ന ഒന്നായിരുന്നു. പോസ്റ്റ് ഗ്രാജുവേഷൻ ചെയ്യുന്ന സമയത്ത് താൻ കുറച്ചു നാൾ അഭിനയം നിർത്തി വെച്ചിരുന്നു.ആ സമയത്താണ് ഞാൻ എത്രത്തോളം അഭിനയം ഇഷ്ടപെടുന്നുണ്ടെന്ന് എനിക്ക് മനസിലായത്.

നമ്മൾ പറയാറില്ലേ നഷ്ടപ്പെടുമ്പോൾ ആണ് അതിന്റെ വാല്യൂ മനസിലാകുക എന്ന്, അതു പോലെ ആയിരുന്നു എനിക്ക് ആ സമയം. എന്നാൽ എന്നെ സ്‌ക്രീനിൽ കാണുന്നതൊന്നും എനിക്ക് വലിയ ഇഷ്ടമല്ല.ഒരു ക്യാരക്ടറിന് വേണ്ടിയുള്ള പ്രിപ്പേറഷൻ വളരെ വലുതാണെന്നും അതിൽ കൂടുതലും മെന്റൽ പ്രിപ്പറേഷൻ ആണെന്നും അതിനാൽ തന്നെ ചില ദിവസമൊക്കെ ഉറങ്ങാനേ ആകില്ല. കാരണം കഥാപാത്രം മനസ്സിൽ അങ്ങനെ തങ്ങി നില്കുമെന്നാണ് ലെന പറയുന്നത്.