Film News

വിവാഹ ശേഷമാണ് പല കാര്യങ്ങളും പഠിച്ചത്; സിനിമയിലേക്കുള്ള തിരിച്ച് വരവിനെ കുറിച്ച് സംവൃത !!

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് സംവൃത. നിരവധി സിനിമകളിൽ വളരെ ശ്രദ്ധേയമായ വേഷമാണ് സംവൃത ചെയ്തിട്ടുള്ളത്. ദിലീപ് നായകനായ രസികൻ എന്ന ചിത്രത്തിൽ കൂടി ആയിരുന്നു സംവൃതയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റം. വിവാഹ ശേഷം സിനിമ വിട്ട താരം ഭർത്താവിനും കുടുംബത്തിനുമൊപ്പം ജീവിക്കുകയാണ്. ബിജു മേനോൻ നായകനായ സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ എന്ന ചിത്രത്തിലാണ് സംവൃത അവസാനമായി അഭിനയിച്ചത്.

samvrutha

സിനിമയിൽ നിന്നും ഒഴിവായി നിൽക്കുന്നതിനെ കുറിച്ച് സംവൃത ഇപ്പോൾ പറഞ്ഞിരിക്കുകയാണ്. നേരത്തെ തന്നെ ഒരു ബ്രേക്ക് എടുക്കണമെന്ന് ഞാൻ വിചാരിച്ചതാണ്. കുടുംബ ജീവിതം ആസ്വദിക്കാന്‍ വേണ്ടിയാണ് ആ തിരുമാനം എടുത്തത്. കുടുംബത്തിന്റെ പിന്തുണയുള്ളത് കൊണ്ടാണ് താന്‍ തിരിച്ചുവന്നത്, സിനിമയില്‍ കണ്ട ശേഷം വലിയ മാറ്റം ഒന്നുമില്ലന്ന് പല പ്രേക്ഷകരും പറഞ്ഞു പക്ഷേ ചെറിയ മാറ്റങ്ങളൊക്കെ തനിക്ക് തോന്നിയെന്നും സംവൃത പറയുന്നു.

samvrutha family

സിനിമയിൽ നിന്നും മാറി നിന്നതിനു ശേഷമാണു ഞാൻ ജീവിതം ശെരിക്കും ആസ്വദിച്ചത്. ഇപ്പോള്‍ പാചകം വരെ പഠിച്ചെടുത്തു, ഇനി സിനിമയില്‍ സജീവനാകണമെന്ന് ആഗ്രഹമില്ലാന്നും തന്നെ ആകര്‍ഷിക്കുന്ന കഥയും സംവിധായകനും വന്നാല്‍ ചിലപ്പോൾ അഭിനയിക്കുമെന്നും സംവൃത വ്യകതമാക്കുന്നു.

Trending

To Top
Don`t copy text!