‘അതുകേട്ടതും ചക്ക വെട്ടിയിട്ട പോലെ നിങ്ങ വീണ്’ എങ്കിലും ചന്ദ്രികേ സ്‌നീക്ക് പീക്ക്

സുരാജ് വെഞ്ഞാറന്‍ മൂട്, സൈജു കുറുപ്പ്, ബേസില്‍ ജോസഫ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങള്‍ ആയെത്തിയ കോമഡി എന്റര്‍ടൈനര്‍ ചിത്രമാണ് ‘എങ്കിലും ചന്ദ്രികേ’. ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബു നിര്‍മിച്ച ചിത്രത്തിന്റെ സ്‌നീക്ക് പീക്ക്…

സുരാജ് വെഞ്ഞാറന്‍ മൂട്, സൈജു കുറുപ്പ്, ബേസില്‍ ജോസഫ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങള്‍ ആയെത്തിയ കോമഡി എന്റര്‍ടൈനര്‍ ചിത്രമാണ് ‘എങ്കിലും ചന്ദ്രികേ’. ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബു നിര്‍മിച്ച ചിത്രത്തിന്റെ സ്‌നീക്ക് പീക്ക് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്.

ചിത്രം വിജയകരമായി തീയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. മികച്ച അഭിപ്രായമാണ് ചിത്രത്തിന് തീയേറ്ററുകളില്‍ നിന്ന് ലഭിച്ച് കൊണ്ടിരിക്കുന്നത്. ഇതൊരു മുഴുനീള കോമഡി ചിത്രമാണ്. ഒരു വിവാഹവും തുടര്‍ന്നുള്ള ചില സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ഉത്തര മലബാറിന്റെ ഗ്രാമീണ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

നവാഗതനായ ആദിത്യന്‍ ചന്ദ്രശേഖരന്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സുരാജ് വെഞ്ഞാറമൂട്, ബേസില്‍ ജോസഫ്, സൈജു കുറുപ്പ് എന്നിവരാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നായികാ കഥാപാത്രമായ ചന്ദ്രികയെ അവതരിപ്പിക്കുന്നത് നിരഞ്ജനാ അനൂപാണ്. തന്‍വി റാമും ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ആദിത്യന്‍ ചന്ദ്രശേഖരനും അര്‍ജുന്‍ രാധാകൃഷ്ണനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. വിനായക് ശശികുമാര്‍, മനു മഞ്ജിത്ത് എന്നിവര്‍ ഗാനങ്ങള്‍ രചിച്ചിരിക്കുന്നു. ഇഫ്തിയാണ് സംഗീത സംവിധായകന്‍. ജിതിന്‍ സ്റ്റാന്‍സിലോസ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ലിജോ പോള്‍ ആണ് ചിത്രത്തിന്റെ എഡിറ്റര്‍.

കലാസംവിധാനം- ത്യാഗു, മേക്കപ്പ്- സുധി, കോസ്റ്റ്യൂം ഡിസൈന്‍- സ്റ്റെഫി സേവ്യര്‍, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍- കെ.എം. നാസര്‍, പ്രൊഡക്ഷന്‍ മാനേജര്‍- കല്ലാര്‍ അനില്‍, പ്രൊഡക്ഷന്‍ എക്സിക്യട്ടീവ്- ഷിബു പന്തലക്കോട്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഷിബു ജി. സുശീലന്‍, കോ-പ്രൊഡ്യൂസര്‍ ആന്‍ അഗസ്റ്റിന്‍, വിവേക് തോമസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- വിനയ് ബാബു, സ്റ്റില്‍സ്- വിഷ്ണു രാജന്‍, പിആര്‍ഒ- വാഴൂര്‍ ജോസ്.