‘എന്തോ ഉടായിപ്പുണ്ട് അഭിയേട്ടാ, അല്ലാണ്ട് വെറുതെ ഇവൻ ഒന്നും ചെയ്യുല്ല’; എങ്കിലും ചന്ദ്രികേ ട്രെയ്‌ലർ കാണാം!

സുരാജ് വെഞ്ഞാറമൂടും ബേസിൽ ജോസഫും സൈജു കുറുപ്പ് ഒന്നിക്കുന്ന പുതിയ സിനിമയാണ് എങ്കിലും ചന്ദ്രികേ. നവാഗതനായ ആദിത്യൻ ചന്ദ്രശേഖർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്ത് വിട്ടിരിക്കുന്നത്. ആദിത്യൻ ചന്ദ്രശേഖറും അർജുൻ നാരായണനും ചേർന്നാണ് സിനിമയുടെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്.

ഫെബ്രുവരി 10ന് ചിത്രം തിയറ്ററുകളിൽ എത്തുന്ന സിനിമയ്ക്ക് യു സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. ഒരു വിവാഹവുമായി ബന്ധപ്പെട്ട മൂന്ന് സുഹൃത്തുക്കളുടെ കഥയാണ് എങ്കിലും ചന്ദ്രികേ പറയുന്നത്. ചിരിയുടെ പൂരം തന്നെ സിനിമയൊരുക്കും എന്നാണ് ട്രെയ്‌ലറിൽ നിന്ന് മനസിലാവുന്നത്. ‘ചന്ദ്രിക’ എന്ന ടൈറ്റിൽ റോളിൽ ചിത്രത്തിൽ അഭിനയിക്കുന്നത് നിരഞ്ജന അനൂപാണ്.


തൻവി റാം, അഭിരാം രാധാകൃഷ്ണൻ എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിന്റെ ഛായാഗ്രാഹണംജിതിൻ സ്റ്റാൻസിലോസ് ആണ് നിർവ്വഹിക്കുന്നത്.ലിജോ പോൾ എഡിറ്റിംഗും നിർവ്വഹിക്കുന്നു. ഫ്രെഡേ ഫിലിംസിന്റെ ബാനറിൽ വിജയ് ബാബു ആണ് ചിത്രം നിർമ്മിക്കുന്നത്. ഫ്രെഡേ ഫിലിംസിന്റെ പത്തൊൻപതാമത്തെ സിനിമ കൂടിയാണിത്. ഷിബു പന്തലക്കോട് ആണ് പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്. പയ്യന്നൂരും പരിസരപ്രദേശങ്ങളിലുമായാണ് എങ്കിലും ചന്ദ്രികേ എന്ന സിനിമ ചിത്രീകരിച്ചത്.

Previous articleഎന്റെ ഇന്റർവ്യൂവിൽ അച്ഛനുണ്ടായ മാറ്റം വളരെ വലുതാണ് ധ്യാൻ 
Next articleഇതുപോലൊരു സിനിമ  ലാൽ സാർ ചെയ്യില്ല എന്ന് പറഞ്ഞു, ഇത് ആന്റണിയുടെ തീരുമാനം, ഷാജി കൈലാസ്