ഇവർ നഗ്നരായി ഓഫീസിലെത്തിയത് എന്തിനാണെന്നറിയാമോ?

ബെലാറസിലെ ജനങ്ങൾ കൂട്ടത്തോടെ നഗ്നരായി ഓഫീസിലെത്തി, ഇവർക്കെന്താ വട്ടാണെന്ന് ചിന്തിക്കാൻ വരട്ടെ. ഇവരുടെ പ്രസിഡന്റ് അലക്‌സാണ്ടർ ലുക്കാഷെങ്കോ പറഞ്ഞത് കേട്ടിട്ടാണ് ഇവർ തുണിയില്ലാതെ ഓഫീസിലെത്തിയത്. പക്ഷേ ഇതിലൊരു പ്രശ്‌നമുണ്ട്, പ്രസിഡന്റ് നടത്തിയ ഒരു പ്രസംഗത്തിൽ…

ബെലാറസിലെ ജനങ്ങൾ കൂട്ടത്തോടെ നഗ്നരായി ഓഫീസിലെത്തി, ഇവർക്കെന്താ വട്ടാണെന്ന് ചിന്തിക്കാൻ വരട്ടെ. ഇവരുടെ പ്രസിഡന്റ് അലക്‌സാണ്ടർ ലുക്കാഷെങ്കോ പറഞ്ഞത് കേട്ടിട്ടാണ് ഇവർ തുണിയില്ലാതെ ഓഫീസിലെത്തിയത്. പക്ഷേ ഇതിലൊരു പ്രശ്‌നമുണ്ട്, പ്രസിഡന്റ് നടത്തിയ ഒരു പ്രസംഗത്തിൽ ഒരൽപ്പം പിശക് പറ്റിയത് ജനങ്ങൾ ഏറ്റെടുത്തതാണ് ഇതിനൊക്കെ കാരണം.

സംഭവം ഇങ്ങനെ. ഒരു ചടങ്ങിനിടെ പ്രസിഡന്റ് ലുക്കാഷെങ്കോ വികസനത്തെക്കുറിച്ച് വാതോരാതെ സംസാരിച്ചു.ഇടക്ക് നഗ്നരായി ജോലി ചെയ്യാൻ പോലും തയ്യാറാകണമെന്ന് അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു. പ്രസിഡന്റ് ആവശ്യപ്പെടാൻ കാത്തിരുന്നത് പോലെ പിറ്റേന്ന് മുതൽ ജനങ്ങളെല്ലാം നഗ്നരായി ജോലി ചെയ്യാൻ എത്താൻ തുടങ്ങി. മാത്രമല്ല ഇങ്ങനെ എത്തിയവർ ഈ ചിത്രങ്ങൾ എടുത്ത് സാമൂഹിക മാധ്യമങ്ങളിൽ പോസ്‌‌റ്റ് ചെയ്‌തതോടെ സംഗതി വൈറലായി.

പക്ഷേ യഥാർത്ഥത്തിൽ പ്രസിഡന്റിന് സംസാരത്തിനിടെ ഒരബദ്ധം പറ്റിയതാണ്. യഥാർത്ഥത്തിൽ ലുക്കാഷെങ്കോ പറഞ്ഞത് വികസനത്തിന് വേണ്ടി നാം ആത്മാർത്ഥമായി ജോലി ചെയ്യണം(‘raz-VI-vatsa’) എന്നാണ്. പക്ഷേ ജനങ്ങൾ കേട്ടത് തുണിയുരിഞ്ഞ് ജോലി ചെയ്യുക(‘raz-DE-vatsa’). റഷ്യൻ ഭാഷയിൽ രണ്ട് വാക്കുകളുടെയും ഉച്ചാരണം ഒരു പോലെ. പാവം ജനങ്ങൾ സ്വന്തം പ്രസിഡന്റ് പറഞ്ഞതല്ലേ കേൾക്കാതിരിക്കാൻ പറ്റുമോ എന്ന് വിചാരിച്ചാൽ കുറ്റം പറയാതിരിക്കാൻ പറ്റുമോ?

Leave a Reply