എന്റെ ബാല്യകാല സുഹൃത്ത്‌.

എന്റെ ബാല്യകാല സുഹൃത്ത്‌. അങ്ങനെയാണോ നിന്നെ വിശേഷിപ്പിക്കേണ്ടത് …? എനിക്കറിയില്ല ട്ടോ.. നീ ഇന്ന് എവിടെയാണെന്ന് എനിക്കറിയില്ല.. നിന്നെ കുറിച്ചോർത്ത് ഞാൻ എഴുതുന്ന ഈ കഥ വായിച്ചിട്ടെങ്കിലും നീ തിരിച്ച് നാട്ടിലെത്തുമെന്ന പ്രതീക്ഷയാണ് എന്നെ…

എന്റെ ബാല്യകാല സുഹൃത്ത്‌.

അങ്ങനെയാണോ നിന്നെ വിശേഷിപ്പിക്കേണ്ടത് …? എനിക്കറിയില്ല ട്ടോ.. നീ ഇന്ന് എവിടെയാണെന്ന് എനിക്കറിയില്ല.. നിന്നെ കുറിച്ചോർത്ത് ഞാൻ എഴുതുന്ന ഈ കഥ വായിച്ചിട്ടെങ്കിലും നീ തിരിച്ച് നാട്ടിലെത്തുമെന്ന പ്രതീക്ഷയാണ് എന്നെ എഴുതാൻ പ്രേരിപ്പിക്കുന്നത്…
അന്ന് അച്ഛന്റെ കൈ പിടിച്ച് നമ്മുടെ തറവാടിന്റെ പടിപ്പുര കടന്നു വന്നത് ഞാൻ ഇന്നും ഓർക്കുന്നു. പക്ഷേ ആ പടിപ്പുര ഇന്നവിടെ ഇല്ലാട്ടോ.. നമ്മുടെ തറവാടും ഇന്നവിടെ ഇല്ല.. പകരം ഏതോ ബിസിനസ് സ്ഥാപനത്തിന്റെ കെട്ടിടമാണെന്നു തോന്നുന്നു… അതവിടെ നിക്കട്ടെ ഞാൻ കയറി വരുമ്പോ കണ്ടത് മുത്തശ്ശിയുടെ കൈയ്യിലെ പുളിവാറലിന്റെ ചൂടറിഞ്ഞ് മോങ്ങുന്ന നിന്നെയാണ്.. ഞങ്ങളെ കണ്ടതും മുത്തശ്ശിയും പുളിവാറലും സ്തംഭിച്ചു നിൽക്കുന്നതാ പിന്നെ കണ്ടത്.. മുത്തശ്ശിയുടെ കണ്ണും നിറയുന്നതും കണ്ടു.. ചിരിച്ചും ദേഷ്യപ്പെട്ടും കണ്ടിട്ടുള്ള അച്ഛനും വിങ്ങിപ്പൊട്ടി കരയുന്നതും കണ്ടു.. എന്താ സംഭവിക്കുന്നതെന്നറിയാതെScreenshot at Apr 23 15-54-38

നീയും ഞാനും മുഖത്തോടു മുഖം നോക്കി നിന്നു പോയി.. പിന്നീടങ്ങോട്ട് ഉണ്ടായതൊന്നും വിവരിക്കാൻ എനിക്ക് വാക്കുകൾ കിട്ടുന്നില്ല.. എന്റെ ജീവിതത്തിലെ സുന്ദര നിമിഷങ്ങൾ എനിക്ക് സമ്മാനിച്ചത് ആ തറവാടു വീടും ആ നാടുമായിരുന്നു..മുത്തശ്ശിയുടെ തലോടലേറ്റും നിന്റെ കൂടെ കളിച്ചും ഞാൻ വളർന്നു.. ഇടക്കെപ്പോഴോ അച്ഛനും കളമൊഴിഞ്ഞു പോയി ആ അനർഘ സുന്ദര നിമിഷങ്ങളിൽ നിന്ന്.. ആ വിയോഗത്തിൽ പ്രതിഷേധിച്ച മുത്തശ്ശി തളർന്നു കിടപ്പായി… പിന്നീടെപ്പോഴോ അച്ഛൻ വന്നു വിളിച്ചതാണോ അതോ മകനെ കാണാൻ സ്വയമിറങ്ങി പോയതാണോ എന്നറിയില്ല.. അതിനു ശേഷമാണ് ബന്ധുക്കളെന്ന് പറഞ്ഞ് കുറേപേർ നമ്മുടെ വീട് കയ്യേറിയത്.. പിന്നെ ഞാൻ നിന്നെ കണ്ടതേയില്ല.. അമ്മാവൻമാർ ആണെന്നു തോന്നുന്നു .. അവർ പറഞ്ഞു കേട്ടതങ്ങിനെയാണ് . അവരെന്നെ കുറേ കുട്ടികളുള്ള ഒരു വലിയ വീട്ടിൽ എന്നെ ആക്കി അവർ പോയി.. പിന്നീടാ അറിഞ്ഞത് അത് ഒരു അനാഥമന്ദിര മാണെന്ന് … അച്ഛനെയും മുത്തശ്ശിയും നഷ്ടപ്പെട്ടതോടെ ഞാനും ഇവരെപ്പോലെ അനാഥയായി പ്പോയല്ലേ…!! അത് പോട്ടെ നീ എവിടെയാണ്? കാലത്തിന്റെ മുഖം മൂടിയണിഞ്ഞ് ഒളിച്ചിപ്പിരിപ്പാണോ നീ..? ഞാനിവിടെ കാത്തിരിപ്പുണ്ട്… എന്റെ കയ്യിൽ വാക്കുകൾ തീർന്നു പോയി… ഇനി എവിടുന്നെങ്കിലും കടമെടുത്തിട്ട് വേണം..

-Abhirami Ami

Abhirami Ami
Abhirami Ami

Leave a Reply