ബോൾഡ് ആൻഡ് മാസ്സ് ലുക്കിൽ സംയുക്ത, വികെ പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്ത് - മലയാളം ന്യൂസ് പോർട്ടൽ
Film News

ബോൾഡ് ആൻഡ് മാസ്സ് ലുക്കിൽ സംയുക്ത, വികെ പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്ത്

ടൊവീനോ തോമസ് ചിത്രം ‘തീവണ്ടി’ യിലൂടെ പ്രേക്ഷക മനസില്‍ ഇടം നേടിയ നടിയാണ് സംയുക്ത മേനോൻ, 2108 ൽ പുറത്തിറങ്ങിയ തീവണ്ടിയിലൂടെ സിനിമയിലേക്കുള്ള സംയുക്തയുടെ സിനിമയിലേക്കുള്ള വരവ് തികച്ചും സിനിമാറ്റിക് ആയിരുന്നു. ലില്ലി എന്ന സിനിമയിൽ അഭിനയിച്ചതിന് ശേഷമാണു തീവണ്ടിയിലേക്ക് അവസരം ലഭിക്കുന്നത്, തുടർന്നു നിരവധി അവസരങ്ങൾ ആണ് സംയുക്തയെ തേടി എത്തിയത്, ഒരു യമണ്ടൻ പ്രണയ കഥ, കൽക്കി, എടക്കാട് ബറ്റാലിയൻ തുടങ്ങി നിരവധി ചിത്രങ്ങൾ സംയുകതയെ തേടി എത്തി. ജയസൂര്യ നായകനാകുന്ന വെള്ളത്തിൽ എന്ന ചിത്രമാണ് സംയുക്തയുടെ ഇനി വരാൻ ഇരിക്കുന്ന ചിത്രം.

സംയുക്ത മേനോൻ കേന്ദ്രകഥാപാത്രമായി എത്തുന്ന ‘എരിഡ’. ചിത്രത്തിൻറെ പുതിയ പോസ്റ്റർ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. സംയുക്ത മേനോന്റെ ബോൾഡ് ലുക്ക് തന്നെയാണ് പോസ്റ്ററിലെ ശ്രദ്ധാകേന്ദ്രം. അരോമ സിനിമാസ് & ഗുഡ് കമ്പനിയുടെ ബാനറിൽ അജി മേടയിലും അരോമ ബാബുവും ചേർന്ന് നിർമ്മിക്കുന്ന ചിത്രം മലയാളം, തമിഴ് എന്നീ ഭാഷകളിലാണ് ഒരുങ്ങുന്നത്. വൈ.വി.രാജേഷ് ആണ് തിരകഥയൊരുക്കുന്നത് ചിത്രത്തിൻ്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് എസ്.ലോകനാഥനാണ്. ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ ആഴ്ച ബാംഗ്ലൂരിൽ ആരംഭിച്ചിരുന്നു. എല്ലാവിധ കോവിഡ് മാനദണ്ഡങ്ങളും പാലിച്ചാണ് ഷൂട്ടിംഗ് ഇപ്പോൾ തുടങ്ങിയിരിക്കുന്നത്‌.

യവന മിത്തോളജിയുടെ പശ്ചാത്തലത്തില്‍ സമകാലിക സംഭവങ്ങളെ പ്രതിപാദിക്കുന്ന ഒരു ത്രില്ലര്‍ ചിത്രമാണ് എരിഡ. നാസ്സര്‍, കിഷോര്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ഹരീഷ് പേരടി, ഹരീഷ് രാജ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്.

വെെ വി രാജേഷാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം എസ് ലോകനാഥന്‍. അരോമ സിനിമാസ്,ഗുഡ് കമ്ബനി എന്നിവയുടെ ബാനറില്‍ അജി മേടയില്‍,അരോമ ബാബു എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. അഭിജിത്ത് ഷെെലനാഥാണ് സം​ഗീതം. എരിഡ എന്ന് പേരു നല്‍കിയിരിക്കുന്ന ചിത്രത്തില്‍ ​ഇതുവരെ കാണാത്ത ലുക്കിലാണ് സംയുക്ത എത്തുന്നത്. പുറത്തുവന്ന പോസ്റ്ററിലും ബോള്‍ഡ് ലുക്കിലാണ് താരം.

Trending

To Top
Don`t copy text!