ലാബിലെ പരിശോധന ഫലത്തിൽ പിഴവ്; കൊറോണയില്ലാത്ത യുവാവിന് ദിവസങ്ങളോളം കഴിയേണ്ടി വന്നത് കൊറോണ രോഗികൾക്കൊപ്പം

കോഴിക്കോട് സ്വകാര്യ ലാബിൽ  കൊറോണ പരിശോധനയിൽ പോസിറ്റീവ് ആയ യുവാവിന്റെ സാമ്പിളുകൾ മറ്റൊരു ലാബിൽ പരിശോധിച്ചപ്പോൾ ഫലം നെഗറ്റീവ് ആയി, ആദ്യ പരിശോധനയിൽ പോസിറ്റീവ് എന്ന് കാണിച്ചതിനെ തുടർന്ന് ഇദ്ദേഹത്തിനെ ആരോഗ്യ വകുപ്പ് അ​ധി​കൃ​ത​ര്‍…

corona-latest

കോഴിക്കോട് സ്വകാര്യ ലാബിൽ  കൊറോണ പരിശോധനയിൽ പോസിറ്റീവ് ആയ യുവാവിന്റെ സാമ്പിളുകൾ മറ്റൊരു ലാബിൽ പരിശോധിച്ചപ്പോൾ ഫലം നെഗറ്റീവ് ആയി, ആദ്യ പരിശോധനയിൽ പോസിറ്റീവ് എന്ന് കാണിച്ചതിനെ തുടർന്ന് ഇദ്ദേഹത്തിനെ ആരോഗ്യ വകുപ്പ് അ​ധി​കൃ​ത​ര്‍ കോ​വി​ഡ്​ രോ​ഗി​ക​ള്‍​ക്കൊ​പ്പം കോ​വി​ഡ്​ പ്രാ​ഥ​മി​ക ചി​കി​ത്സ കേ​ന്ദ്ര​ത്തി​ലാ​ക്കി​യി​രു​ന്നു. മാർച്ച് 12 നു ദുബായിൽ നിന്നെത്തിയ വടകര സ്വദേശിക്കാണ് ഈ ദുരനുഭവം ഉണ്ടായിരിക്കുന്നത്.

ദുബായിൽ നിന്നെത്തിയ ശേഷം ഇദ്ദേഹം 28 ദിവസം ഹോം ക്വാറന്റൈനിൽ ആയിരുന്നു. പിന്നീട് തിരികെ ദുബായിൽ പോകുവാൻ വേണ്ടി പരിശോധന  നടത്തുവാൻ വേദനി കോഴിക്കോട്ടെ സ്വകാര്യ ലാബിനെ സമീപിച്ചു. ജൂ​ലൈ 15ന്​​ ​ലാ​ബി​ലെ​ത്തി സ്ര​വം ന​ല്‍​കി. ജൂ​ലൈ 16ന്​ ​വൈ​കീ​ട്ട്​ നാ​ലി​ന്​ ഫ​ലം ല​ഭി​ക്കു​മെ​ന്ന്​ അ​റി​യി​ച്ചു. ദു​ബൈ​യി​ലേ​ക്ക്​ ജൂ​ലൈ 17നു​ള്ള വി​മാ​ന ടി​ക്ക​റ്റും എ​ടു​ത്തു.

corona-latest

എ​ന്നാ​ല്‍ വ്യാ​ഴാ​ഴ്​​ച ഫ​ലം​ ന​ല്‍​കി​യി​ല്ല.  വെ​ള്ളി​യാ​ഴ്​​ച രാ​വി​ലെ ഏ​ഴു​മ​ണി​ക്ക്​ ലാ​ബ്​ തു​റ​ന്ന​പ്പോ​ള്‍ ത​ന്നെ എ​ത്തി​യെ​ങ്കി​ലും പ​രി​ശോ​ധ​നാ ഫ​ലം എ​ന്താ​ണെ​ന്ന്​ പ​റ​യാ​തെ 14 ദി​വ​സം ക്വാ​റ​ന്‍​റീ​നി​ല്‍ ക​ഴി​യേ​ണ്ടി​വ​രു​മെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പ്​ വി​ളി​ക്കു​മെ​ന്നു​മാ​ണ്​ ലാ​ബി​ല്‍ നി​ന്ന്​ അ​റി​യി​ച്ച​തെ​ന്ന്​ ഇ​ദ്ദേ​ഹം പ​റ​യു​ന്നു. തു​ട​ര്‍​ന്ന്​ ഇ​ദ്ദേ​ഹം കോ​ഴി​ക്കോ​ട്ടു​ത​ന്നെ​യു​ള്ള മ​റ്റൊ​രു സ്വ​കാ​ര്യ ലാ​ബി​ല്‍ പോ​യി സ്ര​വ​പ​രി​ശോ​ധ​ന ന​ട​ത്തി.

ഇതിനിടെ ആരോഗ്യ വകുപ്പിൽ നിന്നും അധികൃതർ എത്തുകയും നേരെ ല​ക്ഷ​ദ്വീ​പ്​ ഗ​സ്​​റ്റ്​ ഹൗ​സി​ലേക്ക് കൊണ്ട് പോകുകയും ചെയ്തു. അവിടെ രണ്ടാം നിലയിൽ 15 കോവിഡ് രോഗികൾക്കൊപ്പമാണ് ഇദ്ദേഹത്തിന് സൗകര്യങ്ങൾ ഒരുക്കി കൊടുത്തത്. വെ​ള്ളി​യാ​ഴ്​​ച സ്വ​കാ​ര്യ ലാ​ബി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യു​ടെ ഫ​ലം ശ​നി​യാ​ഴ്​​ച വ​ന്നു. അ​തി​ല്‍ നെ​ഗ​റ്റീ​വാ​യി​രു​ന്നു. എ​ന്നാ​ല്‍ ഇ​ദ്ദേ​ഹ​ത്തെ ഡി​സ്​​ചാ​ര്‍​ജ്​ ചെ​യ്​​തി​ല്ല. തിങ്കളാഴ്ച്ച പരിശോധന നടത്തി ഇതുവരെ റിസൾട്ടു നൽകിയില്ല. മുൻപ് ഇതുപോലെ പേരാമ്പ്ര സ്വദേശിക്കും ലാബ് പരിശോധന പോസ്റ്റിറ്റീവും ഗവൺമെൻറ് പരിശോധന നെഗറ്റീവും ആയിരുന്നു.