കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലിരുന്ന പോക്സോ കേസ് പ്രതി നഴ്സിന്‍റെ ഫോണുമായി രക്ഷപെട്ടു - മലയാളം ന്യൂസ് പോർട്ടൽ
News

കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലിരുന്ന പോക്സോ കേസ് പ്രതി നഴ്സിന്‍റെ ഫോണുമായി രക്ഷപെട്ടു

poxo

കൊച്ചി നെടുമ്പാശ്ശേരിയിൽ  ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്‍റ് സെന്‍ററിൽ  കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന പോക്സോ കേസ് പ്രതി നഴ്സിന്‍റെ ഫോണുമായി കടന്നു കളഞ്ഞു

മാമലക്കണ്ടം പാറയ്ക്കൽ വീട്ടിൽ മുത്തു രാമകൃഷണൻ എന്നയാളാണ് ചികിത്സാ കേന്ദ്രത്തിലെ നഴ്സിന്‍റെ മൊബൈൽ ഫോണുമെടുത്താണ് കടന്നു കളഞ്ഞത്.

poxo

poxo

കാടാമ്പുഴ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റർ ചെയ്ത പോക്സോ കേസിലെ പ്രതിയായ ഇയാൾക്ക് റിമാൻഡിൽ കഴിയവെയാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് സിയാലിലെ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്‍റ് സെന്‍ററിലേക്ക് മാറ്റി. ഇവിടെ നിന്നാണ് ചാടിപ്പോയത്.

kochi

kochi

രക്ഷപ്പെട്ട സമയത്ത് കാവി മുണ്ടും ചുവന്ന ഷർട്ടുമായിരുന്നു വേഷം എന്നാണ് അറിയിച്ചിരിക്കുന്നത്. മുടി നീട്ടി വളർത്തിയിട്ടുമുണ്ട്. ഇയാളെ കുറിച്ച് എന്തെങ്കിലും സൂചന ലഭിച്ചാൽ എത്രയും വേഗം പൊലീസിനെ അറിയിക്കണമെന്നാണ് നിർദേശം. സംഭവത്തിൽ അങ്കമാലി പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

Trending

To Top
Don`t copy text!