ഇരുപതിന്റെ നിറവിൽ എസ്തർ അനിൽ, താരത്തിന് ആശംസകൾ നേർന്ന് ആരാധകരും

തന്റെ ഇരുപതാം പിറന്നാൾ ആഘോഷമാക്കി നടി എസ്തർ അനിൽ, തന്റെ പിറന്നാൾ ആഘോഷത്തിന്റെ  ചിത്രങ്ങൾ താരം തന്നെയാണ് പങ്കുവെച്ചത്, നിരവധി പേരാണ് താരത്തിന് പിറന്നാൾ ആശംസകളുമായി എത്തിയത്. തമിഴ് ചിത്രം നല്ലവനിൽ കൂടി ബാലതാരമായി…

തന്റെ ഇരുപതാം പിറന്നാൾ ആഘോഷമാക്കി നടി എസ്തർ അനിൽ, തന്റെ പിറന്നാൾ ആഘോഷത്തിന്റെ  ചിത്രങ്ങൾ താരം തന്നെയാണ് പങ്കുവെച്ചത്, നിരവധി പേരാണ് താരത്തിന് പിറന്നാൾ ആശംസകളുമായി എത്തിയത്. തമിഴ് ചിത്രം നല്ലവനിൽ കൂടി ബാലതാരമായി അഭിനയ രംഗത്തേക്ക് എത്തിയ നടിയാണ് എസ്തർ അനിൽ. ജിത്തുജോസഫ് സംവിധാനം ചെയ്ത ദൃശ്യത്തിൽ കൂടിയാണ് എസ്തറിനെ മലയാളികൾക്ക് പരിചയം. ദൃശ്യത്തിൽ മോഹൻലാലിൻറെ മകളായിട്ടാണ് എസ്തർ എത്തിയത്, ദൃശ്യത്തിന്റെ അന്യ ഭാഷ മോഹൻലാലിൻറെ തന്നെ ഒരുനാൾ വരും എന്ന ചിത്രത്തിൽ എസ്തർ അഭിനയിച്ചിരുന്നു.

ചിത്രത്തിൽ മോഹൻലാലിന്റേയും സമീറ റെഡ്ഢിയുടെയും മകളായിട്ടാണ് എസ്തർ അഭിനയിച്ചത്.അതിനു ശേഷം കോക്റ്റൈൻ, വയലിൻ ഡോകട്ർ ലവ്, മല്ലു സിങ് , ആഗസ്ത് ക്ലബ്, തുടങ്ങിയ ചിത്രങ്ങളിലും എസ്തർ അഭിനയിച്ചു. മുംബയിലെ സെന്റ് സേവിയേഴ്‌സ് കോളേജിൽ ബിരുദ വിദ്യാർത്ഥിയാണ് എസ്തർ. വിവിധ ഭാഷകളിലായി എസ്തർ ഇതിനോടകം തന്നെ 29 സിനിമകളിൽ അഭിനയിച്ചു കഴിഞ്ഞു. എസ്തർ അഭിനയിച്ച ദൃശ്യം രണ്ടാം ഭാഗം അടുത്തിടെയാണ് പുറത്തിറങ്ങിയത്, ദൃശ്യത്തിന്റെ തെലുങ്ക് പതിപ്പിലും എസ്തർ ആയിരുന്നു അഭിനയിച്ചത് ദൃശ്യം എസ്തറിനു വലിയ ഒരു ബ്രേക്ക് ആയിരുന്നു. നിരവധി ആരാധകരാണ് താരത്തിന് ഉള്ളത്. താരം സമൂഹമാധ്യമങ്ങളിലും സജീവമാണ്. നിരവധി ചിത്രങ്ങളാണ് താരത്തിന്റേതായി ഇനി വരാൻ ഉള്ളത്.

സോഷ്യൽ മീഡിയയിൽ സജീവമായ എസ്തർ പങ്കുവെക്കുന്ന ചിത്രങ്ങൾ എല്ലാം വളരെ പെട്ടെന്നാണ് ശ്രദ്ധ നേടുന്നത്, മിക്കപ്പോഴും താരം പങ്കുവെക്കുന്ന ചിത്രങ്ങൾക്ക് നേരെ സൈബർ ആക്രമണം ഉണ്ടാകാറുണ്ട്,കുറച്ച് ദിവസങ്ങൾക്ക് മുൻപ് ഒരു ഗൗണിൽ ഉള്ള താരത്തിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഏറെ വൈറൽ ആയിരുന്നു,
താരം അണിഞ്ഞ ഗൗണായിരുന്നു ചിത്രത്തിന്റെ പ്രത്യേകത, 48 കിലോ ഭാരം വരുന്ന ഗൗൺ ധരിച്ചാണ് താരം ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടത്, താരത്തിന്റെ ആ ചിത്രങ്ങളും വളരെ പെട്ടെന്നാണ് ശ്രദ്ധ നേടിയത്. ദൃശ്യം രണ്ടാം ഭാഗമാണ് എസ്തർ അവസാനമായി അഭിനയിച്ച ചിത്രം, ചിത്രത്തിന്റെ തെലുങ്കിലും എസ്തർ തന്നെയാണ് അഭിനയിക്കുന്നത്മിക്കപ്പോഴും വ്യത്യസ്തമായ ഫോട്ടോഷൂട്ടുമായി എസ്തർ എത്താറുണ്ട്,