മോഹൻലാലിൻറെ മകളുടെ സ്റ്റൈലിഷ് ചിത്രങ്ങൾ ശ്രദ്ധ നേടുന്നു

തമിഴ് ചിത്രം നല്ലവനിൽ കൂടി ബാലതാരമായി അഭിനയ രംഗത്തേക്ക് എത്തിയ നടിയാണ് എസ്തർ അനിൽ. ജിത്തുജോസഫ് സംവിധാനം ചെയ്ത ദൃശ്യത്തിൽ കൂടിയാണ് എസ്തറിനെ മലയാളികൾക്ക് പരിചയം. ദൃശ്യത്തിൽ മോഹൻലാലിൻറെ മകളായിട്ടാണ് എസ്തർ എത്തിയത്, ദൃശ്യത്തിന്റെ…

തമിഴ് ചിത്രം നല്ലവനിൽ കൂടി ബാലതാരമായി അഭിനയ രംഗത്തേക്ക് എത്തിയ നടിയാണ് എസ്തർ അനിൽ. ജിത്തുജോസഫ് സംവിധാനം ചെയ്ത ദൃശ്യത്തിൽ കൂടിയാണ് എസ്തറിനെ മലയാളികൾക്ക് പരിചയം. ദൃശ്യത്തിൽ മോഹൻലാലിൻറെ മകളായിട്ടാണ് എസ്തർ എത്തിയത്, ദൃശ്യത്തിന്റെ അന്യ ഭാഷ  മോഹൻലാലിൻറെ തന്നെ ഒരുനാൾ വരും എന്ന ചിത്രത്തിൽ എസ്തർ അഭിനയിച്ചിരുന്നു. ചിത്രത്തിൽ മോഹൻലാലിന്റേയും സമീറ റെഡ്ഢിയുടെയും മകളായിട്ടാണ് എസ്തർ അഭിനയിച്ചത്.

അതിനു ശേഷം കോക്റ്റൈൻ, വയലിൻ ഡോകട്ർ ലവ്, മല്ലു സിങ് , ആഗസ്ത് ക്ലബ്, തുടങ്ങിയ ചിത്രങ്ങളിലും എസ്തർ അഭിനയിച്ചു. മുംബയിലെ സെന്റ് സേവിയേഴ്‌സ് കോളേജിൽ ബിരുദ വിദ്യാർത്ഥിയാണ് എസ്തർ. വിവിധ ഭാഷകളിലായി എസ്തർ ഇതിനോടകം തന്നെ 29 സിനിമകളിൽ അഭിനയിച്ചു കഴിഞ്ഞു. പഠനത്തോടൊപ്പം സിനിമയിലും ഒരുമിച്ച് കൊണ്ട് പോകാനാണ് എസ്തറിന്റെ തീരുമാനം.  ഇപ്പോൾ  താരത്തിന്റെ സ്റ്റൈലിഷ് ചിത്രങ്ങൾ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. എസ്തർ തന്നെയാണ് ഇതിന്റെ വീഡിയോ തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്.
ജാക്ക് ആൻഡ് ഡാനിയേൽ, ദൃശ്യം 2 എന്നിവയാണ് എസ്തറിന്റെ പുത്തൻ ചിത്രങ്ങൾ
https://www.instagram.com/p/CFQ2V_ApFN4/?utm_source=ig_web_button_share_sheet