ജീത്തു അങ്കിളിനും ലാലേട്ടനും എന്നെ ആയിരുന്നു കൂടുതൽ പേടി!

മലയാളത്തിലെ ആദ്യ 50 കോടി ചിത്രം ദൃശ്യത്തിന്റെ രണ്ടാം ഭാഗം ചിത്രീകരിക്കുന്നു എന്ന വാർത്ത  മോഹൻലാലിൻറെ ജന്മ ദിനത്തിൽ ആണ് പുറത്ത് വിട്ടത്, ഒപ്പം ദൃശ്യത്തിന്റെ ടീസറും പുറത്ത് വിട്ടിരുന്നു. മോഹന്‍ലാലിനെ നായകനാക്കി ജീത്തു…

Esther anil about drishyam 2

മലയാളത്തിലെ ആദ്യ 50 കോടി ചിത്രം ദൃശ്യത്തിന്റെ രണ്ടാം ഭാഗം ചിത്രീകരിക്കുന്നു എന്ന വാർത്ത  മോഹൻലാലിൻറെ ജന്മ ദിനത്തിൽ ആണ് പുറത്ത് വിട്ടത്, ഒപ്പം ദൃശ്യത്തിന്റെ ടീസറും പുറത്ത് വിട്ടിരുന്നു. മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന റാമിന്റെ ഷൂട്ടിംഗ് പകുതി വഴിയില്‍ പ്രതിസന്ധിയില്‍ ആയതിനെ തുടര്‍ന്നാണ് ഇരുവരും വേഗത്തില്‍ ദൃശ്യം 2ലേക്ക് എത്തിയത്. റാമിന്റെ ചിത്രീകരണം വിദേശ രാജ്യങ്ങളിൽ ആണ് കൂടുതലായും വേണ്ടത്. അതുകൊണ്ടാണ് താൽക്കാലികമായി അത് നിർത്തിവെച്ചത്. ഷൂട്ടിങ്ങിൽ ഉൾപ്പെട്ട മുഴുവൻ പേരെയും ക്വാറന്റൈനിൽ നിർത്തിയാണ് ചിത്രം ഷൂട്ടിങ് ആരംഭിച്ചത്. ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നും വരുന്ന വാർത്തകൾ എല്ലാം ആരാധകർ ഇരു കൈകളും നീട്ടിയാണ് സ്വീകരിക്കാറുള്ളത്.

Drishyam 2
Drishyam 2

ഇപ്പോഴിതാ ഷൂട്ടിങ് സ്ഥലത്തെ തന്റെ അനുഭവം തുറന്നു പറയുകയാണ് എസ്തർ അനിൽ. ഷൂട്ടിങ് സ്ഥലത്ത് തന്ന നേരിട്ട ഏറ്റവും വലിയ വെല്ലുവിളി പ്ലോട്ട് ട്വിസ്റ്റുകൾ രഹസ്യമാക്കി വെക്കുക എന്നതായിരുന്നു. ആരെങ്കിലും സിനിമയെ പറ്റി എന്തെങ്കിലും ചോദിച്ചാൽ മുഴുവൻ കഥയും പറഞ്ഞു കൊടുക്കുന്ന സ്വഭാവം ആണ് എന്റേത്. അത് കൊണ്ട് തന്നെ ഈ കൊച്ച് എല്ലാം നശിപ്പിക്കുമെന്ന് ലാലേട്ടനും ജീത്തു അങ്കിളും പറയുമായിരുന്നു. ആദ്യ ഭാഗത്തിൽ എനിക്ക് ഞാൻ അഭിനയിച്ച ഭാഗം മാത്രമേ അറിയവയിരുന്നോളു. മുഴുവൻ കഥയും അറിയില്ലായിരുന്നു. എന്നാൽ രണ്ടാം ഭാഗത്തിൽ ഞാൻ മുഴുവൻ തിരക്കഥയും വായിച്ചത് കൊണ്ട് തന്നെ കഥ നന്നായി അറിയാം.
ഒരു ദിവസം പ്രൊഡ്യൂസറിന്റെ മകൻ സെറ്റിൽ വന്നു. അദ്ദേഹം സിനിമയെ കുറിച്ച് ഓരോന്ന് ചോദിച്ചു. നിന്റെ അടുത്ത സീൻ ഇതല്ലേ, അതിനു ശേഷം അങ്ങനല്ലേ നടക്കുന്നത് എന്നൊക്കെ എന്നോട് ചോദിച്ചു. ഞാൻ അല്ല അല്ല എന്ന് പറഞ്ഞു പറഞ്ഞു കഥ മുഴുവൻ പറഞ്ഞു. പക്ഷെ അദ്ദേഹം തിരക്കഥ വായിച്ചിട്ടില്ല എന്ന് എനിക്ക് അറിയില്ലായിരുന്നു. നീ ഒന്നും പറയരുത് എന്ന് പറഞ്ഞു ജീത്തു അങ്കിൾ വന്നപ്പോഴാണ് ഞാൻ നിർത്തിയത്. അപ്രതീക്ഷിതമായി ജീവിതത്തിൽ ഉണ്ടായ വലിയ ഒരു ദുരന്തം അതിജീവിച്ചതിനു ശേഷമുള്ള ജോർജ് കുട്ടിയുടെയും കുടുംബത്തിന്റെയും കഥയാണ് രണ്ടാം ഭാഗം പറയുന്നത്.