വൈന്‍ നിറം…!! സാരിയിലും സുന്ദരിയായി എസ്തര്‍..!!

ബാലതാരമായി മലയാള സിനിമയിലേക്ക് എത്തിയ നടിയാണ് എസ്തര്‍ അനില്‍. ചെറുപ്രായത്തില്‍ തന്നെ അഭിനയ കഴിവിലുള്ള എസ്തറിന്റെ പക്വത പ്രേക്ഷകരെ അമ്പരപ്പിച്ചിരുന്നു. അതിന് വലിയൊരു ഉദാഹരണം തന്നെ ആയിരുന്നു ദൃശ്യം എന്ന ജീത്തു ജോസഫ് ചിത്രം. അങ്ങനെ ബാലതാരമായി തിളങ്ങിയ എസ്തര്‍ നടിയായി കടന്നു വന്നപ്പോഴും പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു. സിനിമാ ജീവിതത്തിലെ പോലെ തന്നെ സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളിലും സജീവ സാന്നിധ്യമാണ് എസ്തര്‍. തന്റെ എല്ലാ പുതിയ വിശേഷങ്ങളും സന്തോങ്ങളും താരം ആരാധകരുമായി പങ്കുവെച്ച് എത്താറുണ്ട്.

മാത്രമല്ല ന്റെ ഫോട്ടോ ഷൂട്ടുകളുടം ചിത്രങ്ങളും എസ്തര്‍ സ്വന്തം പേജില്‍ പങ്കുവെയ്ക്കാറുണ്ട്. താരത്തിന്റെ ഗ്ലാമറസ് ലുക്ക് ഇതിന് മുന്‍പും സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വഴി വെച്ചിരുന്നു. എന്നാല്‍ അത്തരം വിമര്‍ശനങ്ങള്‍ക്ക് ഒന്നും ചെവി കൊടുക്കാതെ തനിക്ക് ഇഷ്ടം ഉള്ളത് എന്തോ അത് ധരിക്കുക എന്ന നിലപാടില്‍ ഇന്നും ഉറച്ച് നില്‍ക്കുന്ന വ്യക്തിയാണ് എസ്തര്‍. മോഡേണ്‍ വേഷങ്ങളില്‍ ഗ്ലാമറസ് ഫോട്ടോ ഷൂട്ട് ചിത്രങ്ങള്‍

പങ്കുവെയ്ക്കാറുള്ള താരത്തിന്റെ സാരിയിലെ ഫോട്ടോകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗം തീര്‍ക്കുന്നത്. വൈന്‍ നിറത്തിലുള്ള സാരിയിലാണ് എസ്തര്‍ ഇത്തവണ എത്തിയിരിക്കുന്നത്. ഫോട്ടോകളില്‍ വളരെ സുന്ദരിയായി പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോകള്‍ ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. ഇതിനോടകം തന്നെ നിരവധി ലൈക്കുകളും കമന്റുകളുമാണ് ഫോട്ടോയ്ക്ക് വന്നിട്ടുള്ളത്.

Previous articleപോലീസ് കഥ പറയാന്‍ വരുന്നു വിശാലിന്റെ ‘ലാത്തി’
Next articleഇത് മമ്മൂക്കയ്ക്ക് മാത്രമേ സാധിക്കൂ! സേതുരാമയ്യരെ കുറിച്ച് പ്രശാന്ത്..!! അത്ഭുതം തന്നെ..!!