എസ്തർ അനിലിന്റെ ആ ചോദ്യം, ഉത്തരം നിറഞ്ഞു സോഷ്യൽ ലോകം! - മലയാളം ന്യൂസ് പോർട്ടൽ
Film News

എസ്തർ അനിലിന്റെ ആ ചോദ്യം, ഉത്തരം നിറഞ്ഞു സോഷ്യൽ ലോകം!

esther anil new photos

തമിഴ് ചിത്രം നല്ലവനിൽ കൂടി ബാലതാരമായി അഭിനയ രംഗത്തേക്ക് എത്തിയ നടിയാണ് എസ്തർ അനിൽ. ജിത്തുജോസഫ് സംവിധാനം ചെയ്ത ദൃശ്യത്തിൽ കൂടിയാണ് എസ്തറിനെ മലയാളികൾക്ക് പരിചയം. ദൃശ്യത്തിൽ മോഹൻലാലിൻറെ മകളായിട്ടാണ് എസ്തർ എത്തിയത്, ദൃശ്യത്തിന്റെ അന്യ ഭാഷ  മോഹൻലാലിൻറെ തന്നെ ഒരുനാൾ വരും എന്ന ചിത്രത്തിൽ എസ്തർ അഭിനയിച്ചിരുന്നു. ചിത്രത്തിൽ മോഹൻലാലിന്റേയും സമീറ റെഡ്ഢിയുടെയും മകളായിട്ടാണ് എസ്തർ അഭിനയിച്ചത്.

Esther anil about drishyam 2

Esther anil about drishyam 2

സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ ചിത്രങ്ങൾ ആരാധകരുമായി പങ്കുവെക്കാറുണ്ട്. പലപ്പോഴും താരം നടത്തുന്ന ഫോട്ടോഷൂട്ടുകളുടെ ചിത്രങ്ങളും എസ്തർ ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇവയിൽ ചില ചിത്രങ്ങൾക്ക് വലിയ രീതിയിൽ ഉള്ള വിമർശനങ്ങളും ലഭിച്ചിട്ടുണ്ട്. എന്നാൽ അതൊന്നും കാര്യമാക്കാതെ എസ്തർ വീണ്ടും ചിത്രങ്ങൾ പോസ്റ്റ് ചെയ്യാറുമുണ്ട്. ഇപ്പോഴിതാ എസ്തറിന്റെ ഏറ്റവും പുതിയ ചിത്രത്തിനൊപ്പം താരം ചോതിച്ചിരിക്കുന്ന ഒരു ചോദ്യവും ശ്രദ്ധ നേടിയിരിക്കുകയാണ്. ‘ഈ സെൽഫികൾ എന്നാണ് ക്ലിക്ക് ചെയ്തു തുടങ്ങിയത്, എനിക്കറിയില്ല’ എന്നാണ് എസ്തർ കുറിച്ചിരിക്കുന്നത്. രസകരമായ മറുപടികൾ ആണ് ചിത്രത്തിന് ലഭിക്കുന്നത്.

കോക്റ്റൈൻ, വയലിൻ ഡോകട്ർ ലവ്, മല്ലു സിങ് , ആഗസ്ത് ക്ലബ്, തുടങ്ങിയ ചിത്രങ്ങളിലും എസ്തർ അഭിനയിച്ചു. മുംബയിലെ സെന്റ് സേവിയേഴ്‌സ് കോളേജിൽ ബിരുദ വിദ്യാർത്ഥിയാണ് എസ്തർ. വിവിധ ഭാഷകളിലായി എസ്തർ ഇതിനോടകം തന്നെ 29 സിനിമകളിൽ അഭിനയിച്ചു കഴിഞ്ഞു. പഠനത്തോടൊപ്പം സിനിമയിലും ഒരുമിച്ച് കൊണ്ട് പോകാനാണ് എസ്തറിന്റെ തീരുമാനം

Trending

To Top
Don`t copy text!