സൈമ അവാര്‍ഡ്‌സിന് വേണ്ടി ചുവപ്പില്‍ തിളങ്ങി എസ്തര്‍!

ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവെച്ച് എന്നും മലയാളികളെ ഞെട്ടിക്കുന്ന താരമാണ് എസ്തര്‍ അനില്‍. ഇപ്പോഴിതാ ചുവപ്പ് വസ്ത്രത്തില്‍ അതീവ സുന്ദരിയായി ആരാധകര്‍ക്ക് മുന്നില്‍ വീണ്ടും എത്തിയിരിക്കുകയാണ് എസ്തര്‍യ ഇത്തവണ സൈമ അവാര്‍ഡ്‌സ് പുരസ്‌കാര ചടങ്ങിന് വേണ്ടി…

ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവെച്ച് എന്നും മലയാളികളെ ഞെട്ടിക്കുന്ന താരമാണ് എസ്തര്‍ അനില്‍. ഇപ്പോഴിതാ ചുവപ്പ് വസ്ത്രത്തില്‍ അതീവ സുന്ദരിയായി ആരാധകര്‍ക്ക് മുന്നില്‍ വീണ്ടും എത്തിയിരിക്കുകയാണ് എസ്തര്‍യ ഇത്തവണ സൈമ അവാര്‍ഡ്‌സ് പുരസ്‌കാര ചടങ്ങിന് വേണ്ടി ഒരുങ്ങിയ ലുക്കാണ് എസ്തര്‍ സോഷ്യല്‍ മീഡിയ വഴി പുറത്ത് വിട്ടത്. സൈമ അവാര്‍ഡ്‌സിന് വേണ്ടി ഒന്നാം ദിവസം എന്ന് കുറിച്ചാണ് നടി ചിത്രങ്ങള്‍ പങ്കുവെച്ചത്.

ചുവപ്പ് നിറമുള്ള സ്റ്റൈലിഷ് വസ്ത്രത്തില്‍ എസ്തര്‍ കൂടുതല്‍ സുന്ദരിയായിരിക്കുന്നു എന്നാണ് ആരാധകര്‍ പറയുന്നത്. അഫ്ഷീനയാണ് ഇത്തവണ എസ്തറിന്റെ ഈ കിടുലുക്ക് സ്റ്റൈലിംഗ് ചെയ്തിരിക്കുന്നത്. എസ്തറിന് ഹെയല്‍സ്റ്റൈലിംഗും മേക്കപ്പും ചെയ്ത് നല്‍കിയിരിക്കുന്നത്… ഹരിയാണ്. ഒന്നില്‍ അധികം ഫോട്ടോകളാണ് എസ്തര്‍ പങ്കുവെച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയ വഴി തന്റെ പുതിയ വിശേഷങ്ങളും ഫോട്ടോകളും എല്ലാം എസ്തര്‍ ആരാധകരുമായി പങ്കുവെച്ച് എത്താറുണ്ട്.

ഇന്‍സ്റ്റഗ്രാമില്‍ വണ്‍മില്യണില്‍ അധികം ഫോളോവേഴ്‌സുള്ള എസ്തര്‍ പങ്കുവെയ്ക്കുന്ന ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ എല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടാറുണ്ട്, എസ്തറിന്റെ കരിയറില്‍ ശ്രദ്ധ നേടിയ ഒരു സിനിമയായിരുന്നു ദൃശ്യം. ദൃശ്യത്തിന്റെ തെലുങ്കിലും തമിഴിലും എസ്തര്‍ തന്നെയാണ് മകളുടെ വേഷം ചെയ്തിരുന്നത്. ഇതോടെയാണ് താരം തെന്നിന്ത്യയൊട്ടാകെ അറിയപ്പെടുന്ന നടിയായി എസ്തര്‍ അനില്‍ മാറിയത്.

 

View this post on Instagram

 

A post shared by Esther Anil (@_estheranil)