സൂര്യ നായകനായെത്തുന്ന ‘എതര്‍ക്കും തുനിന്തവന്‍’; ടീസര്‍ പുറത്ത്

സൂര്യ പ്രധാനവേഷത്തിലെത്തുന്ന പുതിയ ചിത്രം എതര്‍ക്കും തുനിന്തവന്റെ ടീസര്‍ പുറത്തുവിട്ടു. പാണ്ഡിരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസര്‍ സണ്‍ പിക്ചേഴ്സിന്റെ യൂട്യൂബ് ചാനലിലൂടെയാണ് പുറത്തുവിട്ടത്. തമിഴിന് പുറമെ മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ചിത്രമെത്തും.…

സൂര്യ പ്രധാനവേഷത്തിലെത്തുന്ന പുതിയ ചിത്രം എതര്‍ക്കും തുനിന്തവന്റെ ടീസര്‍ പുറത്തുവിട്ടു. പാണ്ഡിരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസര്‍ സണ്‍ പിക്ചേഴ്സിന്റെ യൂട്യൂബ് ചാനലിലൂടെയാണ് പുറത്തുവിട്ടത്. തമിഴിന് പുറമെ മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ചിത്രമെത്തും. പ്രിയങ്ക മോഹനാണ് ചിത്രത്തിലെ നായിക. സത്യരാജ്, സരണ്യ പൊന്നവണ്ണന്‍, സൂരി, ഇലവരസു എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍.

സൂര്യയുടെ ഒരു പക്കാ ആക്ഷന്‍ ചിത്രമായിരിക്കും എതര്‍ക്കും തുനിന്തവന്‍ എന്ന് ഉറപ്പ് നല്‍കുന്നതാണ് ടീസര്‍. ഒപ്പം വിനയ് റായിയുടെ മികച്ച വില്ലനിസവും ടീസറില്‍ ഉണ്ട്. ഇമ്മന്‍ ഒരുക്കിയ പശ്ചാത്തല സംഗീതവും ടീസറിന്റെ ഹൈലൈറ്റ് തന്നെ.

എതര്‍ക്കും തുനിന്തവന്‍ മാസ് സിനിമപ്രേമികളെ തൃപ്തിപ്പെടുത്തുന്ന ചിത്രമായിരിക്കും എന്ന് നേരത്തെ പാണ്ഡിരാജ് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ചിത്രം മാര്‍ച്ച് 10നാണ് റിലീസ് ചെയ്യുക. പാന്‍ ഇന്ത്യന്‍ ലെവലിലാണ് റിലീസ്.