‘ഏറ്റുക ചെണ്ട…’ പ്രേക്ഷകര്‍ കാത്തിരുന്ന ആര്‍ആര്‍ആറിലെ ഗാനം പുറത്തിറങ്ങി

‘ബാഹുബലി’യെന്ന ബ്രഹ്‌മാണ്ഡ ചിത്രത്തിന് ശേഷം രാജമൗലി സംവിധാനം ചെയ്യുന്ന ‘ആര്‍ആര്‍ആറി’നായി (RRR ) പ്രേക്ഷകര്‍ കാത്തിരിക്കുകയാണ്. മാര്‍ച്ച് 25ന് ചിത്രം തിയറ്ററുകളിലേക്ക് എത്തുകയാണ്. ഒരു രാജമൗലി ചിത്രം വീണ്ടും തിയറ്ററുകളിലേക്ക് എത്തുന്നതിന്റെ ആവേശത്തിലാണ് ആരാധകര്‍.…

ettuka-chenda-song-released

‘ബാഹുബലി’യെന്ന ബ്രഹ്‌മാണ്ഡ ചിത്രത്തിന് ശേഷം രാജമൗലി സംവിധാനം ചെയ്യുന്ന ‘ആര്‍ആര്‍ആറി’നായി (RRR ) പ്രേക്ഷകര്‍ കാത്തിരിക്കുകയാണ്. മാര്‍ച്ച് 25ന് ചിത്രം തിയറ്ററുകളിലേക്ക് എത്തുകയാണ്. ഒരു രാജമൗലി ചിത്രം വീണ്ടും തിയറ്ററുകളിലേക്ക് എത്തുന്നതിന്റെ ആവേശത്തിലാണ് ആരാധകര്‍. ചിത്രത്തിലെ ഗാനം പുറത്തിറങ്ങി. ‘ഏറ്റുക ചെണ്ട’ എന്ന് തുടങ്ങുന്ന വരികളാണ് ‘ആര്‍ആര്‍ആര്‍'(RRR) മലയാളത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. കീരവാണിയുടെ സംഗീത സംവിധാനത്തില്‍ മാങ്കൊമ്പ് ഗോപാലകൃഷ്ണന്‍ വരികള്‍ എഴുതിയിരിക്കുന്നു. വിജയ് യേശുദാസ്, ഹരി ശങ്കര്‍, സാഹിതി, ഹരിക നാരായണ്‍ എന്നിവര്‍ മലയാളം പതിപ്പിനായി ആലപിച്ചിരിക്കുന്ന ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്.

ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി ജൂനിയര്‍ എന്‍ടിആര്‍, രാംചരണ്‍ എന്നിവരാണ് എത്തുന്നത്. അജയ് ദേവ്ഗണ്‍, ആലിയ ഭട്ട്, ഒലിവിയ മോറിസ്, റേ സ്റ്റീവെന്‍സണ്‍, അലിസണ്‍ ഡൂഡി തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു. 1920കള്‍ പശ്ചാത്തലമാക്കുന്ന ചിത്രം അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്ര്യ സമര സേനാനികളുടെ കഥയാണ് പറയുന്നത്. യഥാര്‍ഥ ജീവിതത്തില്‍ നേരിട്ട് കണ്ടിട്ടില്ലാത്ത ഇവര്‍ പരസ്പരം കണ്ടിരുന്നെങ്കിലോ എന്ന ഭാവനയിലാണ് ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നത്.

ഡിവിവി എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ഡിവിവി ദാനയ്യയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഇംഗ്ലീഷിനു പുറമെ പോര്‍ച്ചുഗീസ്, കൊറിയന്‍, ടര്‍ക്കിഷ്, സ്പാനിഷ് ഭാഷകളിലും ചിത്രം എത്തും. ഹിന്ദി ഒഴികെയുള്ള പതിപ്പുകളുടെ സാറ്റലൈറ്റ് റൈറ്റ് സ്റ്റാര്‍ ഇന്ത്യയുടെ ഉടമസ്ഥതയിലുള്ള ചാനലുകളിലാണ്. തെലുങ്ക് പതിപ്പ് സ്റ്റാര്‍ മായിലും തമിഴ് പതിപ്പ് സ്റ്റാര്‍ വിജയിലും മലയാളം പതിപ്പ് ഏഷ്യാനെറ്റിലും കന്നഡ പതിപ്പ് സ്റ്റാര്‍ സുവര്‍ണ്ണയിലും പ്രദര്‍ശിപ്പിക്കും.