വിവാഹത്തെകുറിച്ച് അങ്ങനെ ചിന്തിക്കാറില്ലെങ്കിലും ആ കാര്യത്തെ കുറിച്ച് എപ്പോഴും ഓർക്കും , ദാമ്പത്യജീവിതത്തെ കുറിച്ച് അനുശ്രീ പറയുമ്പോൾ!

ലാൽ ജോസിന്റെ സംവിധാനമികവിൽ 2012-ല്‍ പുറത്തിറങ്ങിയ മലയാള ചിത്രം ഡയമണ്ട് നെക്ലസിൽ കൂടി മലയാളികൾക്ക്  പ്രിയങ്കരിയായ അഭിനേത്രിയാണ് അനുശ്രീ.ഫഹദ് ഫാസില്‍, സംവൃത സുനില്‍, ഗൗതമി അനുശ്രീ നായര്‍  എന്നിവർ അഭിനയിച്ച ചിത്രത്തിന് വളരെ മികച്ച…

anusree-wedding

ലാൽ ജോസിന്റെ സംവിധാനമികവിൽ 2012-ല്‍ പുറത്തിറങ്ങിയ മലയാള ചിത്രം ഡയമണ്ട് നെക്ലസിൽ കൂടി മലയാളികൾക്ക്  പ്രിയങ്കരിയായ അഭിനേത്രിയാണ് അനുശ്രീ.ഫഹദ് ഫാസില്‍, സംവൃത സുനില്‍, ഗൗതമി അനുശ്രീ നായര്‍  എന്നിവർ അഭിനയിച്ച ചിത്രത്തിന് വളരെ മികച്ച പ്രേക്ഷക പ്രീതിയാണ് ലഭിച്ചത്, ആ ചിത്രത്തിൽ തനി നാടൻ പെൺകുട്ടിയായി എത്തിയ അനുശ്രീ വളരെ വേഗത്തിലായിരുന്നു ആരാധകരുടെ ഹൃദയം കീഴടക്കിയത്. വെടിവഴിപാട്, റെഡ് വൈൻ,പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും നാക്കു പെന്റ നാക്കു താക്ക, ചന്ദ്രേട്ടൻ എവിടെയാ, ഒപ്പം എന്നിവയിലും അനുശ്രീ അഭിനയിച്ചിട്ടുണ്ട്. ഇതിഹാസ, മൈ ലൈഫ് പാർട്ണർ, മഹേഷിന്റെ പ്രതികാരം എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷമാണ് അനുശ്രീ ചെയ്തത്.

anusree1
anusree1

അതെ പോലെ താരം പ്രണയത്തെ കുറിച്ച് തുറന്ന് പറഞ്ഞത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അനുശ്രീയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു, പ്രണയം എന്നത് വളരെ നല്ല ഒരു വികാരം ആണ്. എനിക്കും അത് ഇഷ്ട്ടം ആണ്. എന്നാൽ പ്രണയം ആയാലും മറ്റ് ഏത് ബന്ധം ആയാലും നമ്മളെ ഭരിക്കാൻ മറ്റൊരാളെ നമ്മൾ അനുവദിക്കരുത്. എവിടെ പോകുന്നു? എന്തിന് പോകുന്നു? എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ പോലും പലപ്പോഴും ബോറാണ്. നമ്മൾ എന്ത് ചെയ്യുന്നെന്നും എവിടെ പോകുന്നെന്നും മറ്റൊരാളോട് വെളിപ്പെടുത്തിയിട്ട് അവരുടെ സ്നേഹം നിലനിർത്തേണ്ട കാര്യം ഇല്ലല്ലോ. അങ്ങനെ ചെയ്യുന്നത് ഒരു തരാം അഡ്ജസ്റ്റ്‌മെന്റ് അല്ലെ. അതിനു തീരെ താൽപ്പര്യം ഇല്ലാത്ത ആളാണ് ഞാൻ. മറ്റൊരാൾക്ക് വരിഞ്ഞു മുറുക്കാൻ ഞാൻ നിന്ന് കൊടുക്കത്തുമില്ലെന്ന് അനുശ്രീ പറയുന്നു.പ്രണയം എന്ന് പറയുമ്പോൾ അതിൽ രണ്ടുപേരും പരസ്പ്പരം നല്ല സുഹൃത്തുക്കൾ ആയിരിക്കണം. എന്ത് ചെയ്യാനും പരസ്പ്പരം കട്ട സപ്പോർട്ട് ആയിരിക്കണം.

anusree2
anusree2

അതെ പോലെ മറ്റൊരു പ്രത്യേകത എന്തെന്നാൽ അനുശ്രീയുടേതായി സാമൂഹിക മാധ്യമത്തിൽ പോസ്റ്റ് ചെയ്ത മനോഹര ചിത്രങ്ങളും കുടുംബ വിശേഷങ്ങൾക്കുമെല്ലാം വളരെ മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്.ഇപ്പോളിതാ താരത്തിന്റെ വിവാഹത്തെ കുറിച്ചുള്ള  ചോദ്യത്തിന് താരം നൽകിയ മറുപടിയാണ് നിലവിൽ ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.വിവാഹത്തെ പറ്റി അങ്ങനെ ചിന്തിച്ചിട്ടൊന്നുമില്ല, എന്ന് കരുതി വിവാഹം കഴിക്കില്ല എന്നൊന്നും ഉദ്ദേശിച്ചിട്ടില്ലെന്നും കുറച്ച് നാള്‍ കൂടി ഇങ്ങനെ നടക്കണമെന്നാണ് ആഗ്രഹമെന്നും അനുശ്രീ വ്യക്തമാക്കുന്നു.വിവാഹം എന്നത് ഏറ്റവും വലിയ ഒരു ഉത്തരവാദിത്വമാണ്.വിവാഹ കഴിഞ്ഞ് ഭർത്താവുണ്ട്. ദാമ്പത്യജീവിതത്തതിനെ അത്ര എളുപ്പമായിട്ട് കാണുന്ന ഒരാളല്ല താനെന്നും താരം പറയുന്നു. വിവാഹം കഴിക്കുകയാണെങ്കിൽ അതൊരു ഒരു പ്രണയ വിവാഹമായിരിക്കണമെന്ന് എനിക്ക് വലിയ ആഗ്രഹമുണ്ട്. അറേഞ്ച്ഡ് മ്യാരേജ് ജീവിതത്തിൽ പ്രാവർത്തികമാകാൻ ഒട്ടും താല്‍പര്യമില്ല. നമ്മളെ നല്ലത് പോലെ നോക്കുന്ന ആളായിരിക്കണം. നമ്മുടെ പ്രൊഫഷന്‍ എന്താണെന്ന് മനസിലാക്കുന്ന ആളായിരിക്കണം. നമ്മളെ ബഹുമാനിക്കുന്ന ഒരാളായിരിക്കണമെന്ന് അനുശ്രീ വളരെ വ്യക്തമായി തന്നെ പറയുന്നു.