നാദിയ കാണുമ്പോഴെല്ലാം ആ രംഗത്തെ കുറിച്ച് ഓർമ്മവരും, പിന്നെ ശരീരത്തിൽ എന്തോ പോലെയാണ്, ലെന പറയുന്നു

lena-actress
lena-actress

വളരെ ശക്തമായ കഥാപാത്രങ്ങളിലൂടെ ആസ്വാദകരുടെ മനം കവർന്ന താരസുന്ദരിയാണ് ലെന. അതെ പോലെ തന്നെ  മോളിവുഡ് സിനിമാ ലോകത്തിലെ എല്ലാവരുടെയും പ്രിയപ്പെട്ട താരമായി മാറിയിട്ട്  രണ്ടു പതിറ്റാണ്ടിലേറെയായി. അഭിനയ ലോകത്തിലേയ്ക്ക് ജയരാജിന്റെ ‘സ്നേഹം’ എന്ന ചിത്രത്തിലൂടെയെത്തിയ ലെന വളരെ ചുരുക്കം ചില കഥാപാത്രങ്ങളിലൂടെ സിനിമാ പ്രേഷകരുടെ  ഇഷ്ടം കവര്‍ന്നൊരു മികച്ച അഭിനേത്രി കൂടിയാണ്.താരത്തിന്റെ അഭിനയ മികവ് കൊണ്ട് തന്നെയാണ് കഥാപാത്രം നെഗറ്റീവാണോ പോസിറ്റിവാണോ എന്നൊന്നും നോക്കാതെ താരത്തിനെ  തേടിയെത്തുന്ന കഥാപാത്രങ്ങള്‍ വളരെ മികച്ച രീതിയിൽ  ചെയ്യുന്നത്.ലെന ഈ ഇരുപത്തി രണ്ട്  വർഷങ്ങൾക്കിടയിൽ  110 ചിത്രങ്ങളിൽ അഭിനയിച്ചു തന്റെ കഴിവ് തെളിയിച്ചിരിക്കുകയാണ്.

lenakumar 1
lenakumar 1

താരത്തിന്റെ അഭിനയ ജീവിതത്തില്‍ വഴിത്തിരിവായത് ‘ട്രാഫിക്’ എന്ന ചിത്രമാണ്. അതിന് ശേഷം  ‘സ്നേഹ വീട്’, ‘ഈ അടുത്ത കാലത്ത്’, ‘സ്പിരിറ്റ്’, ‘എന്ന് നിന്റെ മൊയ്തീന്‍’, ‘അതിരന്‍’ തുടങ്ങിയ ചിത്രങ്ങള്‍ ലെനയുടെ അഭിനയ ജീവിതത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ടവയാണ്.ഒരു നടി എന്നതിനുപരിയായി ഒരു മികച്ച  ബിസിനസുകാരി കൂടിയാണ് ലെന .ആകൃതി എന്ന സ്ലിമ്മിംഗ് സ്ഥാപനം കൂടി നടത്തുന്നുണ്ട് ലെന ഇന്ന്.തിരക്കേറിയ ജീവിതശൈലി കൊണ്ടും തെറ്റായ ഭക്ഷണസംസ്ക്കാരം കൊണ്ടും ആരോഗ്യവും ഭംഗിയും നഷ്ടപ്പെടുന്ന ശരീരത്തിന്റെ സംരക്ഷണം ഉറപ്പ് വരുത്തുന്ന ട്രീറ്റ്മെന്റുകളാണ് ആകൃതി ഓഫര്‍ ചെയ്യുന്നത്.

lena 2
lena 2

അതെ പോലെ തന്നെ ഇപ്പോളിതാ താരം പങ്ക് വെച്ച ഒരു മനോഹര ചിത്രംവും വേറിട്ട കുറിപ്പുമാണ് ഇപ്പോൾ നിലവിൽ കൂടുതൽ ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത്.ലെന പങ്ക് വെച്ചിരിക്കുന്നത് മലയാള സിനിമാ ലോകത്തിൽ ഒരു കാലത്ത് നിറഞ്ഞു നിന്നിരുന്ന നാദിയ മൊയ്തുവിന്റെ കൂടെയുള്ള അതി മനോഹര ചിത്രമാണ്. ഏറ്റവും പുതിയ ചിത്രത്തിൽ നാദിയ മൊയ്തുവിന്റെ കൂടെ അഭിനയിക്കാൻ കഴിഞ്ഞതിന്റെ അതിയായ സന്തോഷവും ലെന പങ്ക് വെക്കുന്നു.അതെ പോലെ തന്നെ നാദിയ കാണുമ്പോൾ തനിക്ക് മനസ്സിൽ ഓർമ്മ വരുന്ന വളരെ രസരമായ ഒരു സിനിമയെ കുറിച്ചും ലെന വ്യക്തമാക്കുന്നുണ്ട്.

lena3
lena3

എനിക്ക് ഒരിക്കലും മറക്കുവാൻ കഴിയാത്ത ഒന്നാണ് നാദിയ മാമും മോഹന്‍ലാലും ചെയ്ത ‘നോക്കെത്താ ദൂരത്ത് കണ്ണും നട്ടി’ലെ എക്സ് റേ വിഷന്‍ സണ്‍ഗ്ലാസ്സ് രംഗം. എന്ത്  കൊണ്ടെന്നാൽ ഓരോ പ്രാവിശ്യം ഇരുവരെയും കാണുമ്പോൾ ആ മനോഹര രംഗം എന്റെ മനസ്സിലൂടെ കടന്നു പോകും. അത് കൊണ്ട് തന്നെ  ഈ ഊഷ്‌മളയായ രാജ്ഞിയുടെ അഭിനയിക്കാൻ കഴിഞ്ഞത് എന്റെ മഹാഭാഗ്യമാണെന്ന് ലെന കുറിക്കുന്നു. നാദിയ മൊയ്തു ഏറ്റവും അവസാനമായി അഭിനയിച്ചത് മെഗാ സ്റ്റാർ മമ്മൂട്ടി നായകനായിയെത്തിയ അമല്‍ നീരദ് ചിത്രത്തിലാണ്. അതെ പോലെ  ചിത്രത്തിൽ ലെനയും ഒരു പ്രധാനകഥാപാത്രമായി അഭിനയിക്കുന്നുണ്ട്.ഈ ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്ന് എടുത്ത മനോഹര ചിത്രമാണ് സോഷ്യൽ മീഡിയയിൽ ലെന പങ്ക് വെച്ചത്.

 

Previous articleഅടുത്ത ജന്മത്തിൽ എനിക്ക് ആ താരത്തിന്റെ ഭാര്യ ആകണം
Next articleപ്രണയത്തിന്റെ പേരിൽ അവൾ ഒരിക്കലും ഒരു ഇഷ്ടങ്ങളോടും നോ പറഞ്ഞിട്ടില്ല, പ്രണയം അവളെ കെട്ടി വരിഞ്ഞിട്ടില്ല, നീ പറക്കൂ എന്ന് പറഞ് ചിറകുകൾ നൽകിയതെ ഉള്ളു,