‘മമ്മൂട്ടിയുടെ അച്ഛൻ റോളിൽ സിദ്ദിഖ് അഭിനയിച്ചത് അന്ന് ചർച്ചയായിരുന്നു’ കുറിപ്പ്

മലയാളികള്‍ക്ക് ഏറെ ഇഷ്ടമാണ് നടന്‍ സിദ്ധിഖിനെ. വ്യത്യസ്തമായ വേഷങ്ങള്‍ കൊണ്ട് പ്രേക്ഷകരെ അതിശയിപ്പിക്കാറുണ്ട് നടന്‍. ഇപ്പോഴിതാ താരത്തെ കുറിച്ചുള്ള ഒരു സോഷ്യല്‍ മീഡിയ കുറിപ്പാണ് വൈറലാകുന്നത്. ‘സൂര്യമാനസത്തില്‍ മമ്മൂട്ടിയുടെ അച്ഛന്‍ റോളില്‍ സിദ്ദിഖ് അഭിനയിച്ചത് അന്ന് ചര്‍ച്ചയായിരുന്നു. കൈയില്‍ നിരവധി കഥാപാത്രങ്ങളുള്ള സമയത്താണ് സിദ്ദിഖ് ഈ ചെറിയ വേഷം ചെയ്തത്. സിദ്ധിക്കിന്റെ കരിയറിലെ ഗംഭീര തിരിച്ചുവരവിന് സാക്ഷ്യം വഹിച്ച സത്യമേവ ജയതേയിലെ ബാലുഭായ് എന്ന കിടിലന്‍ വില്ലന്റോള്‍ ഒരുക്കിയതും തമ്പിതന്നെ.പിന്നീടങ്ങോട്ട് സിദ്ദിഖ് വില്ലന്‍ പരിവേഷത്തില്‍ വര്‍ഷങ്ങളോളം നിറഞ്ഞു നിന്നുവെന്ന് രാഹുല്‍ മാധവന്‍ പങ്കുവെച്ച കുറപ്പില്‍ പറയുന്നു.

എണ്‍പതുകളുടെ അവസാനം സിനിമയില്‍ വന്നവരാണ് സിദ്ധിക്കും വിജിതമ്പിയും. തമ്പിയുടെ ആദ്യചിത്രം ഡേവിഡ് ഡേവിഡ് മിസ്റ്റര്‍ ഡേവിഡില്‍ വില്ലന്റെ ഗുണ്ടയായി സിദ്ദിഖ് അഭിനയിച്ചിട്ടുണ്ട്.അന്ന് തൊട്ടേ ഇവര്‍ തമ്മില്‍ ഒരു ദൃഢമായ ബന്ധം ഉടലെടുത്തു എന്നാണ് എനിക്ക് തോന്നുന്നത്. കാരണം തമ്പിയുടെ മിക്കവാറും പടങ്ങളിലും സിദ്ദിക്കുണ്ട് എന്നതുതന്നെ.ചെറുതും വലുതും നായകനും സഹനടനും വില്ലനുമൊക്കെയായി സിദ്ധിക്ക് തമ്പിക്കൊപ്പമുണ്ടായിരുന്നു.
വിജിതമ്പിയുടെ തുടക്കകാല ത്രില്ലെര്‍ ചിത്രങ്ങളിലെല്ലാം സിദ്ധിക്കിന് ചില്ലറ വേഷങ്ങളായിരുന്നു. ശേഷം തൊണ്ണൂറുകളിലെ ലോ ബജറ്റ് ചിത്രങ്ങളുടെ ചാകരയില്‍ ഉരുതിരിഞ്ഞ ജഗദീഷ് -സിദ്ദിഖ് ദ്വയങ്ങളുടെ ഹിറ്റുകളില്‍ ചിലത് വിജിതമ്പിയുടേതുകൂടിയാണ്. സിദ്ദിഖ് സീരിയസ് വേഷം ചെയ്ത തിരുത്തല്‍വാദി, ഈ ചിത്രത്തില്‍ സിദ്ദിഖ് ഗായകന്‍ കൂടിയായി എന്നത് മറ്റൊരു പ്രത്യേകത.ദാമോദരന്‍ മാഷ് തിരക്കഥയൊരുക്കിയ പൊളിറ്റിക്കല്‍ ത്രില്ലെര്‍ ജനം, ഓണം വിന്നര്‍ അദ്ദേഹം എന്ന ഇദ്ദേഹം, കുണുക്കിട്ട കോഴി, ജേര്‍ണലിസ്റ്റ് എന്നിവ ഇവയില്‍ ചിലത് മാത്രം.
92ല്‍ തമ്പി ഒരുക്കിയ സൂര്യമാനസത്തില്‍ മമ്മൂട്ടിയുടെ അച്ഛന്‍ റോളില്‍ സിദ്ദിഖ് അഭിനയിച്ചത് അന്ന് ചര്‍ച്ചയായിരുന്നു. കൈയില്‍ നിരവധി കഥാപാത്രങ്ങളുള്ള സമയത്താണ് സിദ്ദിഖ് ഈ ചെറിയ വേഷം ചെയ്തത്. സിദ്ധിക്കിന്റെ കരിയറിലെ ഗംഭീര തിരിച്ചുവരവിന് സാക്ഷ്യം വഹിച്ച സത്യമേവ ജയതേയിലെ ബാലുഭായ് എന്ന കിടിലന്‍ വില്ലന്റോള്‍ ഒരുക്കിയതും തമ്പിതന്നെ.പിന്നീടങ്ങോട്ട് സിദ്ദിഖ് വില്ലന്‍ പരിവേഷത്തില്‍ വര്‍ഷങ്ങളോളം നിറഞ്ഞു നിന്നു.
വര്‍ഷങ്ങള്‍ക്ക് ശേഷം സിദ്ദിഖ് സ്വതന്ത്ര നിര്‍മാണം ഏറ്റെടുത്ത ബഡാദോസ്ത്തും വിജിയുടേതാണ്. ആ ചിത്രം സാമ്പത്തികമായി വിജയവും നേടി.നാടകമേ ഉലകം എന്ന ചിത്രത്തിലാണ് ഇരുവരും അവസാനമായി ഒരുമിച്ചത്.അതിന് ശേഷം തമ്പി ഒരു ചിത്രം മാത്രമാണ് ഇതുവരെ എടുത്തിട്ടുള്ളത്. ഇനിയൊരിക്കല്‍ അദ്ദേഹം സിനിമയില്‍ സജീവമാകുകയാണെങ്കില്‍ സിദ്ദിക്കിന് ഒരു നല്ല വേഷമുണ്ടായിരിക്കും എന്നുതന്നെയാണ് എന്റെ പ്രതീക്ഷ.

Gargi