‘ചാരിറ്റി പ്രവര്‍ത്തനം ഒന്നും അല്ല ഇവനൊക്കെ ചെയ്യുന്നത്’ ശ്രദ്ധേയമായി ഒരു പോസ്റ്റ്

മാധ്യമപ്രവര്‍ത്തകയോട് അസഭ്യം പറഞ്ഞ നടന്‍ ശ്രീനാഥ് ഭാസിയെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. നേരത്തെയും അഭിമുഖങ്ങളില്‍ നടന്‍ മോശമായി പെരുമാറുന്നതിന്റെ വീഡിയോകള്‍ പുറത്തു വന്നിരുന്നു. ഇപ്പോഴിതാ ശ്രീനാഥ് ഭാസിയെ കുറിച്ചുള്ള ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റാണ് ശ്രദ്ധേയമാകുന്നത്.…

മാധ്യമപ്രവര്‍ത്തകയോട് അസഭ്യം പറഞ്ഞ നടന്‍ ശ്രീനാഥ് ഭാസിയെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. നേരത്തെയും അഭിമുഖങ്ങളില്‍ നടന്‍ മോശമായി പെരുമാറുന്നതിന്റെ വീഡിയോകള്‍ പുറത്തു വന്നിരുന്നു. ഇപ്പോഴിതാ ശ്രീനാഥ് ഭാസിയെ കുറിച്ചുള്ള ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റാണ് ശ്രദ്ധേയമാകുന്നത്.

ഒരു പാട് ഇന്റര്‍വ്യൂകള്‍ ഒരേ ദിവസം ചെയ്യേണ്ടി വരുന്നതിന്റെ മാനസിക സമ്മര്‍ദ്ദം അല്ലെങ്കില്‍ പ്രഷര്‍ ആണ് ശ്രീനാഥ് ഭാസി പോലുള്ള ആള്‍ക്കാര്‍ അവതാരകരോട് മോശം ആയി പെരുമാറാനും തെറി വിളിക്കാനും ഉള്ള കാരണം എന്ന് ന്യായികരിക്കുന്നത് കണ്ടുവെന്ന് പറഞ്ഞാണ് സന്തോഷ് കുമാര്‍ മൂവീ ഗ്രൂപ്പിലിട്ട പോസ്റ്റ് തുടങ്ങുന്നത്. ഈ ലോജിക് വെച്ച് നോക്കിയാല്‍ രാംചരണും ജൂനിയര്‍ എന്‍ടിആറും ഒക്കെ എല്ലാ ചാനലിലും പോയിരുന്ന എല്ലാവരേം പച്ച തെറി വിളിക്കണമല്ലോ. RRR എന്ന സിനിമ പ്രൊമോട്ട് ചെയ്യാന്‍ ആഴ്ചകളോളം ഇന്ത്യ മൊത്തം സഞ്ചരിച്ചു എത്ര എത്ര ചാനലുകള്‍ക്കാണ് ഇവര്‍ ഇന്റര്‍വ്യൂ കൊടുത്തത്.

എവിടെങ്കിലും അവരുടെ മുഖത്തു ഒരു ദേഷ്യമോ അതൃപ്തിയോ ആരെങ്കിലും കണ്ടോ? അതിനുള്ള സാഹചര്യങ്ങള്‍ പലയിടത്തും ഉണ്ടായിരുന്നു എന്നിട്ടും ഏതേലും അവതാരകരോട് അവര്‍ മോശം ആയി പെരുമാറിയോ? മറ്റുള്ളവരോട് എങ്ങനെ പെരുമാറുന്നു അല്ലെങ്കില്‍ വേറൊരാളെ എങ്ങനെ നോക്കികാണുന്നു എന്നത് ഒരാളുടെ സ്വഭാവത്തിലെ ക്വാളിറ്റി ആണ്. അതുള്ളവന്‍ നന്നായി പെരുമാറും ഇല്ലാത്തവര്‍ അധിക്ഷേപിക്കും തെറിവിളിക്കും… ഒരു സിനിമയുടെ കോണ്‍ട്രാക്ട് സൈന്‍ ചെയ്യുമ്പോള്‍ അതിന്റെ പ്രൊമോഷന്‍ ചെയ്യാന്‍ ഉള്ള തുക കൂടെ നടി നടന്‍മാര്‍ പ്രതിഫലമായി വാങ്ങുന്നുണ്ട്. അല്ലാതെ ചാരിറ്റി പ്രവര്‍ത്തനം ഒന്നും അല്ല ഇവനൊക്കെ ചെയ്യുന്നത്.

ഇവര്‍ അഭിനയിച്ച സിനിമയുടെ ഗുണത്തിന് വേണ്ടി അല്ലെ ഈ പ്രൊമോഷന്‍ ഒക്കെ ചെയ്യുന്നത്. അത് ചെയ്യുന്നത് അവരുടെ കടമ ആണ് അല്ലാതെ അതൊരു ബാധ്യതയോ ഔദാര്യമോ ആയിട്ട് കാണുമ്പോള്‍ അല്ലെ പ്രശ്‌നം.
എല്ലാവരും ചെയ്യുന്നത് അവരവരുടെ ജോലി ആണ്. എല്ലാ ജോലിക്കും അതിന്റെതായ മഹത്വം ഉണ്ട്. അല്ലാതെ സിനിമയില്‍ അഭിനയിക്കുന്നവന്‍ ബഹു കേമന്‍ യൂട്യൂബ് ചാനല്‍ അവതാരകന്‍ മോശക്കാരന്‍ എന്നുള്ള ഭാവം ആണ് ശ്രീനാഥ് ഭാസിയെ പോലുള്ളവരെ കൊണ്ട് ഇതൊക്കെ പറയിപ്പിക്കുന്നതും ചെയ്യിപ്പിക്കുന്നതുമെന്ന് പറഞ്ഞാണ് സന്തോഷ് കുമാര്‍ പോസ്റ്റ് അവസാനിപ്പിക്കുന്നത്.