‘ഭര്‍തൃപിതാവില്‍ നിന്നും ആസിഡ് ആക്രമണം നേരിട്ട് നിശബ്ദതയെ പോലും ഭയക്കുന്ന സീത’ കുറിപ്പ്

മലയാളസിനിമയുടെ മഹാനടി എന്ന വിശേഷണം ഏറ്റവും യോജിക്കുന്ന നടി. അഭിനയസമ്രാട്ട് സത്യനും നിത്യഹരിത നായകന്‍ പ്രേംനസീറിനും ഒപ്പം തുല്യപ്രാധാന്യത്തില്‍ അഭിനയിച്ച ഷീലയെ കുറിച്ച് ഒരു കുറിപ്പ്.

ഷീല
മലയാളസിനിമയുടെ മഹാനടി എന്ന വിശേഷണം ഏറ്റവും യോജിക്കുന്ന നടി
അഭിനയസമ്രാട്ട് സത്യനും നിത്യഹരിത നായകൻ പ്രേംനസീറിനും ഒപ്പം തുല്യപ്രാധാന്യത്തിൽ അഭിനയിച്ച ഷീലക്ക് ഉദാഹരണമായി പറയാൻ ചിത്രങ്ങൾ അനവധിയാണ്.
അഭ്രപാളികളിലെ വിസ്മയം (ചെമ്മീൻ) തന്നെ ആണ് ഏറ്റവും പ്രിയമേറിയത്. സിനിമയുടെ ജീവനാഡിയായ കറുത്തമ്മയെ ഒഴിവാക്കിയാൽ ഷീല എന്ന നടി പൂർണ്ണമാകില്ല
കുഷ്ടരോഗിയായി തീരുന്ന യുവതിയുടെ
ത്യാഗവും സഹനവും സരോജ (അശ്വമേധം) (ശരശയ്യ) ത്തിലൂടെ അരങ്ങു തകർത്തു
ജേഷ്ഠൻന്റെ നീച കരങ്ങളിലൂടെ റെസ്ക്യൂ ഹോമിൽ എത്തപെട്ട യുവതിയെ അതെ അയാളുടെ സഹോദരൻ വിവാഹം ചെയുന്ന അപൂർവ്വ് കഥ (അഗ്നിപുത്രി )
സിന്ധുവിന്റെ മാനസിക സംഘർഷങ്ങൾക്ക് മിഴിവേകി.
നന്മയുടെ പ്രതീകമായി കണ്ടു വരുന്ന നായികവേഷങ്ങൾക് ഒരു മാറ്റം ഇത്തവണ ചന്ദ്രികയിലൂടെ വഞ്ചനയുടെ സ്ത്രീരൂപമായി (രമണൻ) നിൽ
നിറപകിട്ടിൽ മയങ്ങിപോയ് ദാമ്പത്യം നഷ്ടപെടുത്തുന്ന സ്ത്രീകൾക്ക് ഒരു മുന്നറിയിപ്പായി ശോഭ (ഭാര്യമാർ സൂക്ഷിക്കുക)
അവഗണനയുടെയും പരിഹാസത്തിന്റെയും ഇടയിൽ നിന്നും ഉന്നതിയിലേക്ക് ആത്മവിശ്വാസത്തോടെ നടന്നു നീങ്ങിയ മാലതി (കളക്ടർ മാലതി)
പുരുഷകേസരികൾ ക്ക് മുന്നിൽ വിറക്കാതെ നിന്ന് ജീവിതത്തോട് പൊരുതുന്ന ചെല്ലമ്മ (കള്ളിചെല്ലമ്മ) യുടെ സന്തോഷവും ദുഃഖവും പ്രതിഫലിപ്പിക്കാൻ ഷീലയോളം ആർക്കും സാധിക്കില്ല
പൊട്ടൻ രാഘവന്റെയും അപ്പുകുട്ടന്റെയും പൊന്നമ്മയുടെയും മത്സരാഭിനയത്തിൽ ഒട്ടും പ്രഭമങ്ങാതെ സരസ്വതിയമ്മ (അടിമകൾ) പ്രൗഡിയോടെ തലയുയർത്തി നില്കുന്നു
കവിതകളുടെ ലോകത്ത് ഒരു ചിത്രശലഭമായി പറന്നുയരാൻ ശ്രമിച്ചു വിധിയുടെ തീയിൽ ചിറകറ്റ് വീണ കവിയത്രി സേതുലക്ഷ്മി (അഭയം) ഒരു നൊമ്പരമായി
സ്വന്തം ദുഃഖങ്ങൾ ഉള്ളിലൊതുക്കി കാമുകനെ പോലും മറ്റൊരുത്തിക്കായ് വിട്ട് നൽകിയ മനസ്സ് കൊണ്ട് പതിവ്രതയായ “ടൂറിസ്റ്റ് രാജമ്മ ” ( ഇൻക്വിലാബ് സിന്ദാബാദ്‌)
നാടകനടികളുടെ ത്യാഗത്തിന്റെയും സഹനത്തിന്റെയും പ്രതീകമായ കായംകുളം കമലമ്മ (എഴുതാത്ത കഥ)
മോളിയുടെ തുറന്ന അധ്യായമായ ജീവിതം മൂന്നു കാലഘട്ടത്തിൽ അവതരിപ്പിച്ച (ചുക്ക്) മികവാർന്ന പ്രകടനം
ഭർത്താവ് മായന്റയും മകൻ അബ്ദുവിന്റെയും ഇടയിൽ പിടയുന്ന മനസ്സുമായി (
ഉമ്മ

ാച്ചു)

കുടുംബിനിയായ സ്നേഹമതിയായ അമ്മയായ പത്മാവതിയമ്മ അനാഥനും ചിത്രക്കാരനുമായ (മകനും) ജയനോട് തോന്നിയ പുത്രസ്നേഹം അവരെ പാപംത്തിന്റെ നടുവിലെത്തിച്ചു (ചായം)
ഭാര്യസങ്കല്പങ്ങൾക് ഉത്തമ ഉദാഹരണം സരള (വാഴ്‌വേമായം)
ഗോപാലന്റെ ഭാര്യപദം അലങ്കരിക്കുമ്പോളും ചെല്ലപ്പനോട്‌ ചെയ്ത തെറ്റ് മറക്കാൻ ആകാതെ ഉരുകുന്ന ചെല്ലമ്മ (അനുഭവങ്ങൾ പാളിച്ചകൾ)
” അച്ഛനെ പട്ടം കെട്ടിച്ചതും എന്റെ അരക്കെട്ടഴിച്ചതും ഒരെ സമൂഹമാണ് ” സമൂഹത്തിനു നേരെഉള്ള ചാട്ടവാറടി റോസമ്മയുടെ വാക്കുകളിൽ. അഭിനയത്തിന്റെ ഒരു പടികൂടി മുന്നോട്ട് (കാപാലിക)
മാധവൻതമ്പി യെ തകർക്കാൻ ശപഥം ചെയ്ത ഗായത്രിദേവി (ഒരു പെണ്ണിന്റ കഥ)
അനശ്വരനടൻ സത്യനെ പിന്നിലാക്കിയ അഭിനയം.
ഭർതൃപിതാവിൽ നിന്നും ആസിഡ് ആക്രമണം നേരിട്ട് നിശബ്ദതയെ പോലും ഭയക്കുന്ന സീത (പുത്രകാമേഷ്ടി)
മികവുറ്റ അഭിനയത്തിന്റ വേലിയേറ്റം അവസാനിക്കുന്നില്ല
തുലാഭാരം(വത്സല), വിരുന്നുകാരി(രാധ), മൂടൽമഞ്ഞ്(ഗീത), ഭീകരനിമിഷങ്ങൾ(സാവിത്രി ), നിഴലാട്ടം(ശാന്ത) വിത്തുകൾ (സരോജിനി) , റാണി (ശക്തി) ഓമന ജോർജ് (അനന്ത ശയനം ), തുമ്പോലാർച്ച,(തുമ്പോലാർച്ച), ജീവിക്കാൻ മറന്നു പോയ സ്ത്രീ(ഭാമ), വിഷ്ണുവിജയം(ലീല), അശ്വതി(അശ്വതി), ഇന്ദിര (ഓടക്കുഴൽ), അതിഥി(രമണി ), യക്ഷഗാനം(സാവിത്രി) , അനുഭവം(മിസ്സിസ് തോമസ് ) , അവളൊരു ദേവാലയം(ജമീല) , മോഹവും മുക്തിയും(നന്ദിനി) , ഏതോ ഒരു സ്വപ്നം(കൗസ്യല്യ), ഈറ്റ(അന്നമ്മ), ശരപഞ്ചരം(സൗദാമിനി), കലിക(കലിക), സ്ഫോടനം(ദേവകി) , മനസ്സിനക്കരെ(കൊച്ചുത്രേസ്യ) , അകലെ(മാർഗരറ്റ്) പോലെ ഇഷ്ട കഥാപാത്രങ്ങൾ നിറഞ്ഞ 200ലധികം ചിത്രങ്ങളിൽ ഷീലക്ക് മാത്രമായി ചെയ്യാൻ ആകുന്ന വേഷങ്ങൾ.
വൈക്കം ചന്ദ്രശേഖരൻ നായർ
എൻ എൻ പിള്ള
തകഴി
വൈക്കം മുഹമ്മദ്‌ ബഷീർ
തോപ്പിൽ ഭാസി
എസ് കെ പൊറ്റക്കാട്
ചങ്ങമ്പുഴ
എം ടി വാസുദേവൻനായർ
ഉറൂബ്
പി അയ്യനേത്ത്
പെരുമ്പടവം ശ്രീധരൻ
പാറപ്പുറത്ത്
പമ്മൻ
കെ ടി മുഹമ്മദ്‌ പോലുള്ള പ്രഗൽഭരുടെ കഥാപാത്രമാകാനുള്ള അപൂർവ്വ ഭാഗ്യം ലഭിച്ച നടി
പി ഭാസ്കരൻ, കുഞ്ചാക്കോ, പി സുബ്രമണ്യം, എം കൃഷ്ണൻ നായർ, കെ എസ് സേതുമാധവൻ, ശശികുമാർ, എൻ ശങ്കരൻ നായർ, എ ബി രാജ്, പി വേണു, ഹരിഹരൻ, ശ്രീകുമാരൻ തമ്പി, ജേസി, ജോഷി, ഐ വി ശശി, പി ചന്ദ്രകുമാർ, ബാലചന്ദ്രമേനോൻ, സത്യൻ അന്തികാട്, ശ്യാമപ്രസാദ് സംവിധായാകരുടെ നിരയും നീളുന്നു.
പകരം വെക്കാനില്ലത്ത പ്രിയനടി
Gargi