‘മലയാള സിനിമയില്‍ കാറിലും ജീപ്പിലും കസേരയിലും ഇരുന്നും സിഗരറ്റ് വലിക്കുന്നു, റോക്കീഭായ് ദോണ്ടേ പ്ലെയിനിലിരുന്ന് വലിക്കുന്നു’

മലയാള സിനിമയിലെ പുകവലിയെ കുറിച്ച് പറഞ്ഞൊരു കുറിപ്പ്. അതേസമയം ‘മലയാള സിനിമയില്‍ നടന്മാര്‍ നടന്നും, കാറിലും ജീപ്പിലും കസേരയിലും ഇരുന്നും സിഗരറ്റ് വലിക്കുന്നത് കണ്ടിട്ട് KGF കാണാന്‍ ചെന്നപ്പോ റോക്കീഭായ് ദോണ്ടേ പ്ലെയിനിലിരുന്ന് വലിക്കുന്നു’…

മലയാള സിനിമയിലെ പുകവലിയെ കുറിച്ച് പറഞ്ഞൊരു കുറിപ്പ്. അതേസമയം ‘മലയാള സിനിമയില്‍ നടന്മാര്‍ നടന്നും, കാറിലും ജീപ്പിലും കസേരയിലും ഇരുന്നും സിഗരറ്റ് വലിക്കുന്നത് കണ്ടിട്ട് KGF കാണാന്‍ ചെന്നപ്പോ റോക്കീഭായ് ദോണ്ടേ പ്ലെയിനിലിരുന്ന് വലിക്കുന്നു’ വെന്ന് കുറിപ്പില്‍ പറയുന്നു.

ഒരിടവേളയ്ക്ക് ശേഷം മലയാളസിനിമയിൽ പുകയൂതിക്കൊണ്ടുവന്ന സിനിമ, തീവണ്ടിയാണെന്ന് തോന്നുന്നു. ഏതായാലും അതൊരു ഒന്നൊന്നര വരവായിപ്പോയി. ചുമ്മാ ഷോയ്ക്ക് എന്ന് പറഞ്ഞ് മംഗലശേരി കാർത്തികേയൻ ചോക്കു മിട്ടായി പോലെ ഒരു സിഗരറ്റ് കയ്യിലും വായിലുമായി കൊണ്ടുനടന്നതല്ലാതെ അത് പുകഞ്ഞു കണ്ടിട്ട് കുറച്ചു നാളായിരുന്നു തീവണ്ടി കാണുന്നത് വരെ.
എന്നാൽ കൊറോണക്കാലത്തിനു ശേഷം മലയാളത്തിലിറങ്ങിയ മിക്ക സിനിമകളിലും പുക കൊണ്ട് മനുഷ്യനെ കാണാൻ പറ്റാത്ത അവസ്ഥയായിട്ടുണ്ട്. സുധീഷിന്റെ വേറൊരു മുഖം കണ്ടു എന്നുള്ളതല്ലാതെ യാതൊരു ഗുണവുമില്ലാത്ത ഒരു സിനിമയായിരുന്നു സത്യം മാത്രമേ ബോധിപ്പിക്കൂ. സത്യം ബോധിപ്പിച്ചാൽ, ആ സിനിമകൊണ്ട് എടുത്തവർക്കോ അഭിനയിച്ചവർക്കോ ഒരു ഗുണവും ഉണ്ടായില്ലെങ്കിലും സിഗരറ്റ് കമ്പനിക്കാർക്ക് നല്ല ഗുണമുണ്ടായിക്കാണണം. എന്തോരം സിഗരറ്റാ പുകച്ചു തള്ളുന്നത്. ധ്യാനിനെ കാണിക്കുന്ന സീനിലെല്ലാം സിഗരറ്റ് മയം. ഇനീപ്പോ ധ്യാൻ ഇല്ലാതെ വേറെ പോലീസുകാരെ കാണിക്കുമ്പോ ദേണ്ടിരിക്കുന്നു അവരുടെ കയ്യിലും പുകയുന്ന സിഗരറ്റ്.
നാരദനിൽ ആണെങ്കിൽ സർവ്വം പുകമയം. സിഗരറ്റ് ലങ്ങേരെ തന്തയ്ക്കു വിളിച്ച ഭാവത്തിലാ ടോവിനോ അതിനെ പുകച്ചു തള്ളുന്നത്. കോടതിക്കുള്ളിൽ സിഗരറ്റ് വലിക്കാൻ പറ്റാത്ത ദേഷ്യം (ആയിരിക്കണം )അതിയാൻ ജഡ്ജിയോട് തീർക്കുന്നുമുണ്ട്.
കുഞ്ഞിക്കാടെ സല്യൂട്ടിൽ പിന്നെ പറയ്യേം വേണ്ട. വർക്ക്‌ പ്രെഷർ കൊണ്ടായിരിക്കണം ()ആകെ മൊത്തം ടോട്ടൽ പൊഹമയം. വന്നവരും നിന്നവരും പോയവരും എല്ലാം മത്സരിച്ചു വലിയോട് വലി. സിഗരറ്റ് വലിയുടെ ഒരു വടം വലി മത്സരം.
വെയിൽ സിനിമ കണ്ടപ്പോ, ആഹാ എന്താ രസം. സ്കൂൾ ക്ലാസ്സിൽ തുടങ്ങി സിഗരറ്റ് വലി. ഈ സിനിമയ്ക്കു വേണ്ടി ഷെയ്ൻ എത്ര പാക്കറ്റ് സിഗരറ്റ് വലിച്ചിട്ടുണ്ടാകും? അന്താക്ഷരി, കള്ളൻ ഡിസൂസ, തിരിമാലി ( അതിൽ കുറച്ചു കുറച്ചു മാറ്റമുണ്ട് കേട്ടോ. വെൽ ഡൺ മിസ്റ്റർ പെരേരാ… മോഡൽ എന്തോ ആണ്. ചുരുട്ട് ആണെന്ന് തോന്നുന്നു ), എന്ന് വേണ്ടാ കുറച്ച് കാലമായി കാണുന്ന എല്ലാ സിനിമയിലും സിഗരറ്റ് ഒരു നല്ല റോൾ വഹിക്കുന്നുണ്ട്.
മലയാള സിനിമയിൽ നടന്മാർ നടന്നും, കാറിലും ജീപ്പിലും കസേരയിലും ഇരുന്നും സിഗരറ്റ് വലിക്കുന്നത് കണ്ടിട്ട് KGF കാണാൻ ചെന്നപ്പോ റോക്കീഭായ് ദോണ്ടേ പ്ലെയിനിലിരുന്ന് വലിക്കുന്നു.
ന്റെ പൊന്നേടോ എന്തൊരു പൊഹയാടോ സിനിമയിലിപ്പോ.
ഇനീപ്പോ, എത്ര ചിന്തിച്ചിട്ടും കഥയിൽ വെറൈറ്റി പിടിക്കാൻ പറ്റാഞ്ഞിട്ട് മൈക്കിൾ ഏലിയാസ് ജാക്സൻ ഏലിയാസിന്റെ തന്ത്രം പയറ്റുന്നതാണോ സിനിമക്കാർ, നമ്മുടെ കണ്ണിൽ പൊഹയിടാൻ??
അവമ്മാർക്ക് വെറൈറ്റി വേണത്രെ വെറൈറ്റി അങ്ങോട്ട് പൊഹച്ച് കൊട്… ന്നെങ്ങാനും….