‘സോഷ്യല്‍ മീഡിയയിലെ റിവ്യൂ തള്ളുകള്‍ കേട്ടാണ് പോയി കൂമന് തല വച്ചത്’

ജീത്തു ജോസഫ്- ആസിഫ് അലി കൂട്ടുകെട്ടിലെത്തിയ കൂമന്‍ മികച്ച വിജയം നേടി മുന്നേറുകയാണ്. നിരവധി പേരാണ് ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. അരുണ്‍ ചന്ദ് മൂവീ ഗ്രൂപ്പില്‍…

ജീത്തു ജോസഫ്- ആസിഫ് അലി കൂട്ടുകെട്ടിലെത്തിയ കൂമന്‍ മികച്ച വിജയം നേടി മുന്നേറുകയാണ്. നിരവധി പേരാണ് ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. അരുണ്‍ ചന്ദ് മൂവീ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ രണ്ടാം പകുതി ഒച്ചിനെ തോല്‍പ്പിച്ചു കൊണ്ട് ഇഴഞ്ഞു നീങ്ങി അവസാനം എല്ലാം കൂടി ഒരു അണ്‍സഹിക്കബിള്‍ ക്ലൈമാക്‌സ് ട്വിസ്റ്റും ആയിട്ടവസാനിപ്പിച്ചുവെന്നാണ് പറയുന്നത്.

‘സോഷ്യല്‍ മീഡിയയിലെ റിവ്യൂ തള്ളുകള്‍ കേട്ടാണ് 2022 നവംബര്‍ എട്ടിന് രാവിലത്തെ ഷോക്ക് പോയി കൂമന് തല വച്ചത് … ഇന്റെര്‍വെല്‍ വരെ വലിയ കുഴപ്പമില്ല വെറൈറ്റി ഒക്കെ ഉണ്ട് പല കാര്യങ്ങളും ലോജിക്കുകളെ വെല്ലു വിളിച്ചെങ്കിലും സഹിച്ചിരുന്നു… രണ്ടാം പകുതി ഒച്ചിനെ തോല്‍പ്പിച്ചു കൊണ്ട് ഇഴഞ്ഞു നീങ്ങി അവസാനം എല്ലാം കൂടി ഒരു അണ്‍സഹിക്കബിള്‍ ക്ലൈമാക്‌സ് ട്വിസ്റ്റും ആയിട്ടവസാനിപ്പിച്ചു.. അഭിനയിച്ച എല്ലാവരും നന്നായി ചെയ്തിട്ടുണ്ട്.. പ്രത്യേകിച്ച് ജാഫര്‍ ഇടുക്കി എല്ലാത്തിലേയും പോലെ ഒരു പടി മുന്നില്‍ തന്നെ … വില്ലജ് ബാക് ഡ്രോപ്പും, ചായക്കട സീനുകളിലെ ഫ്രെയിംസ് ദൃശ്യത്തെ ഓര്‍മിപ്പിച്ചു.. ഒരു ജസ്റ്റ് ആവറേജ് ഫ്‌ലിക്ക് ആണ് … OTT യില്‍ കണ്ടാല്‍ പൈസ ലാഭമെന്നും പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

കെ.ആര്‍ കൃഷ്ണകുമാറാണ് സിനിമയുടെ തിരക്കഥ എഴുതിയിരിക്കുന്നത്. പോലീസ് കോണ്‍സ്റ്റബിള്‍ ഗിരിശങ്കര്‍ എന്ന കഥാപാത്രമായാണ് ആസിഫ് അലി ചിത്രത്തില്‍ വേഷമിടുന്നത്. കേരള -തമിഴ്‌നാട് അതിര്‍ത്തി മേഖലയില്‍ ഒരു മലയോര ഗ്രാമത്തിലാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. പ്രദേശത്തെ പോലീസ് സ്റ്റേഷനിലേക്ക് സ്ഥലം മാറി വരുന്ന ഉദ്യോഗസ്ഥന്‍, പിന്നാലെ നടക്കുന്ന അസാധരണ സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.

ആല്‍വിന്‍ ആന്റണിയും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് കൂമന്‍ നിര്‍മ്മിക്കുന്നത്. അനന്യാ ഫിലിംസിന്റെയും മാജിക്ക് ഫ്രെയിംസിന്റെയും ബാനറിലാണ് നിര്‍മ്മാണം. അനൂപ് മേനോന്‍, ബാബുരാജ്, രഞ്ജി പണിക്കര്‍, മേഘനാഥന്‍, ഹന്ന റെജി കോശി, പ്രശാന്ത് മുരളി, അഭിരാം രാധാകൃഷ്ണന്‍, രാജേഷ് പറവൂര്‍, പൗളി വത്സന്‍ തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സംഗീതം- വിഷ്ണു ശ്യാം, ഗാനങ്ങള്‍ -വിനായക് ശശികുമാര്‍, ഛായാഗ്രഹണം- സതീഷ് കുറുപ്പ്, എഡിറ്റിംഗ്- വി.എസ് വിനായക് എന്നിവര്‍ നിര്‍വ്വഹിക്കുന്നു.