‘വേനലില്‍ പെയ്ത മഴ പോലെ ഒരു മലയാള പടം’ നോ വേ ഔട്ടിനെ കുറിച്ച് ഒരു കുറിപ്പ്

കെ.ജി.എഫ് ചാപ്റ്റര്‍ 1 പോലെ തന്നെ ഇന്ത്യന്‍ സിനിമാലോകത്ത് തരംഗം സൃഷ്ടിച്ചിരിക്കുകയാണ് കെ.ജി.എഫ് ചാപ്റ്റര്‍ 2. കന്നഡ സിനിമ ലോകത്തെ ആഗോള തലത്തില്‍ എത്തിച്ച ചിത്രം കന്നഡ, ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക് എന്നീ…

കെ.ജി.എഫ് ചാപ്റ്റര്‍ 1 പോലെ തന്നെ ഇന്ത്യന്‍ സിനിമാലോകത്ത് തരംഗം സൃഷ്ടിച്ചിരിക്കുകയാണ് കെ.ജി.എഫ് ചാപ്റ്റര്‍ 2. കന്നഡ സിനിമ ലോകത്തെ ആഗോള തലത്തില്‍ എത്തിച്ച ചിത്രം കന്നഡ, ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക് എന്നീ അഞ്ചു ഭാഷകളിലായാണ് റിലീസ് ചെയ്തത്. കെ.ജി. എഫ് ബോക്‌സ് ഓഫീസില്‍ ആധിപത്യം സ്ഥാപിക്കുക മാത്രമല്ല, ആരാധകരുടെ ഹൃദയത്തില്‍ ഒരു പ്രത്യേക ഇടം നേടുകയും ചെയ്യുന്നു.

ഇതിനിടെ ഇറങ്ങിയ വിജയ് ചിത്രം ബീസ്റ്റും തിയേറ്ററുകളില്‍ സമ്മിശ്ര പ്രതികരണം നേടി മുന്നേറുകയാണ്. ഇപ്പോഴിതാ KGF, Beast തുടങ്ങിയ വമ്പന്‍ താരനിര ചിത്രങ്ങള്‍ ഒരുവശത്ത് മികച്ച കളക്ഷനുമായി മുന്നേറുമ്പോള്‍ മറുവശത്ത് മലയാള റിലീസ് ഇന്നും ഇല്ലല്ലോ എന്ന് വിഷമിച്ചിരിക്കുമ്പോഴാണ് വേനലില്‍ പെയ്ത മഴ പോലെ ഒരു മലയാള പടം ഇന്ന് റിലീസ് ചെയ്യുന്നുണ്ട് എന്ന് അറിഞ്ഞത്. അതുകൊണ്ട് തന്നെ രാവിലെ പടത്തിന് പോകാന്‍ തീരുമാനിച്ചതിനെ കുറിച്ചുള്ള കുറിപ്പാണ് വൈറലാകുന്നത്.

കുറിപ്പ് വായിക്കാം

KGF, Beast തുടങ്ങിയ വമ്പൻ താരനിര ചിത്രങ്ങൾ ഒരുവശത്ത് മികച്ച കളക്ഷനുമായി മുന്നേറുമ്പോൾ മറുവശത്ത് മലയാള റിലീസ് ഇന്നും ഇല്ലല്ലോ എന്ന് വിഷമിച്ചിരിക്കുമ്പോഴാണ് വേനലിൽ പെയ്ത മഴ പോലെ ഒരു മലയാള പടം ഇന്ന് റിലീസ് ചെയ്യുന്നുണ്ട് എന്ന് അറിഞ്ഞത്.
അതുകൊണ്ട് തന്നെ രാവിലെ പടത്തിന് പോകാൻ തീരുമാനിച്ചു.
നവാഗതനായ നിതിൻ ദേവിദാസ് സംവിധാനം ചെയ്തു രമേഷ് പിഷാരടി മുഖ്യ Role കൈകാര്യം ചെയ്യുന്ന Noway Out എന്ന പടം കാണാനാണ് പോയത്.
ത്രില്ലർ ശ്രേണിയിൽ ഉൾപ്പെടുത്താൻ കഴിയുന്ന ചിത്രം 2 മണിക്കൂറിൽ താഴെ മാത്രമേ ദൈർഘ്യമുള്ളൂ.
പ്രേക്ഷകന് മടുപ്പുളവാക്കാത്ത രീതിയിലാണ് ചിതത്തിന്റെ Total Making.വമ്പൻ താരനിരയോ കോടികളുടെ ബഡ്ജറ്റും ഇല്ലെങ്കിലും തിരക്കഥയോട് നീതിപുലർത്തുന്ന പക്വതയാർന്ന അവതരണമാണ് സിനിമയിലുടനീളം പ്രേക്ഷകന് ലഭിക്കുന്നത്.
ആദ്യചിത്രമെന്ന് തോന്നാത്ത രീതിയിൽ കഴിവ് തെളിയിക്കുന്ന സംവിധായകൻ കയ്യടി അർഹിക്കുന്നുണ്ട്.