‘ക്ലൈമാക്‌സില്‍ ലാലേട്ടന്റെ വരവ് അപ്രതീക്ഷിതമായിരുന്നു.. അത് സിനിമയ്ക്ക് വലിയൊരു ട്വിസ്റ്റായിരുന്നു’

കമലും രഞ്ജിത്തും ഒന്നിക്കുന്ന മൂന്നാമത്തെ പടമായിരുന്നു പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍. ഈ പടത്തിന്റെ ഏറ്റവും വലിയ ആകര്‍ഷണമായത് മോഹന്‍ലാല്‍ സുപ്രധാന അതിഥിവേഷം ചെയ്തതാണ്. സുരേഷ്‌ഗോപിയായിരുന്നു ഇവരുടെ ഫസ്റ്റ് ചോയ്‌സ്. പക്ഷേ തിരക്കഥ വായിച്ച ദാമോദരന്‍ മാഷാണ്…

കമലും രഞ്ജിത്തും ഒന്നിക്കുന്ന മൂന്നാമത്തെ പടമായിരുന്നു പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍. ഈ പടത്തിന്റെ ഏറ്റവും വലിയ ആകര്‍ഷണമായത് മോഹന്‍ലാല്‍ സുപ്രധാന അതിഥിവേഷം ചെയ്തതാണ്. സുരേഷ്‌ഗോപിയായിരുന്നു ഇവരുടെ ഫസ്റ്റ് ചോയ്‌സ്. പക്ഷേ തിരക്കഥ വായിച്ച ദാമോദരന്‍ മാഷാണ് ഇത് മമ്മൂട്ടിയോ മോഹന്‍ലാലോ ചെയ്താല്‍ നന്നായിരിക്കും എന്ന് പറഞ്ഞത്. അതിനായ് വീണ്ടും കമല്‍ ലാലിന്റെ അടുത്ത് ചെന്ന് സമ്മതം വാങ്ങുകയും അദ്ദേഹം കിരീടത്തിന്റെ തിരക്കുപിടിച്ച ഷെഡ്യൂളിനിടയില്‍ വന്നു അഭിനയിക്കുകയും ചെയ്തു. മോഹന്‍ലാല്‍ ചെയ്ത അച്യുതക്കുറുപ്പ് എന്ന കഥാപാത്രം പടത്തിന്റെ വിജയത്തിന് കൂടുതല്‍ സഹായമായി എന്ന് കമല്‍ പിന്നീട് പറയുകയുണ്ടായി. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത്.

‘ആരാണാവോ?’
‘അച്ചു.. അങ്ങനെ പറഞാല്‍ എങ്ങനെയാ മനസ്സിലാകുക അല്ലേ.. എത്രയോ അച്ചുമാരുണ്ട്…
.ഞാന്‍ കാവുംപാട്ടെ പഴയ അടിച്ചു തളിക്കാരി ദേവകിയുടെ മകന്‍.. അച്ചു .. അച്യുതകുറുപ്പ്.. വരട്ടെ…’
ലാലേട്ടനും മമ്മൂക്കയും സുരേഷേട്ടനും ഒക്കെ ഒരുപാട് സിനിമകളില്‍ അതിഥി വേഷങ്ങളില്‍ വന്നു നമ്മെ ത്രില്ലടിപ്പിച്ചിട്ടുണ്ട്..
അതില്‍ എനിക്കേറ്റവും ഇഷ്ടപെട്ട അതിഥി വേഷങ്ങളില്‍ ഒന്നായിരുന്നു ‘പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍’ എന്ന ചിത്രത്തില്‍ ലാലേട്ടന്റെ അച്ചു എന്ന കഥാപാത്രം..
കമല്‍ സംവിധാനം ചെയ്ത ഈ ചിത്രം 1989 ലായിരുന്നു റിലീസ് ചെയ്തത്.. ജയറാമും പാര്‍വതിയും മുഖ്യ വേഷങ്ങളില്‍ അഭിനയിച്ചു..
ചിത്രത്തിന്റെ ക്ലൈമാക്‌സ് വരെ ഉദ്വേഗജനകമായ നര്‍മമുഹൂര്‍ത്തങ്ങളിലൂടെ ജയറാം തകര്‍ത്തഭിനയിച്ചു.. ക്ലൈമാക്‌സില്‍ ലാലേട്ടന്റെ വരവ് അപ്രതീക്ഷിതമായിരുന്നു..
അത് സിനിമയ്ക്ക് വലിയൊരു ട്വിസ്റ്റ് കൂടിയായിരുന്നു..
ഈ സിനിമ വിസിആറില്‍ കാസറ്റ് ഇട്ടായിരുന്നു ആദ്യമായി കണ്ടത്.. ഈ സിനിമ തീയേറ്ററില്‍ കണ്ടവരുണ്ടോ.. ഒപ്പം ഈ സിനിമയുടെ പിന്നാമ്പുറ വിശേഷങ്ങളും പങ്കുവെയ്ക്കാം..
ആ കാലഘട്ടത്തില്‍ ലാലേട്ടന്‍ ഇത്തരം ഒരു ചെറിയ കഥാപാത്രം ഏറ്റെടുക്കാന്‍ സമതിച്ചതും എങ്ങനെയായിരുന്നു…