‘പ്രിയപ്പെട്ടവളേ, ദുഃഖം വരുമ്പോള്‍ ദൈവത്തിന് നീ എഴുതിയ കത്തുകള്‍ എനിക്ക് മനസ്സിലാകും’

ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘നല്ല സമയം’ ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ചിന്റെ അതിഥിയായി നിശ്ചയിച്ചിരുന്നത് നടി ഷക്കീലയെയായിരുന്നു. എന്നാല്‍ ഈ പരിപാടിയുടെ അനുമതി പിന്‍വലിച്ചു കോഴിക്കോട്ടെ മാള്‍. ഷക്കീലയെ കാണാനെത്തുന്ന…

ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘നല്ല സമയം’ ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ചിന്റെ അതിഥിയായി നിശ്ചയിച്ചിരുന്നത് നടി ഷക്കീലയെയായിരുന്നു. എന്നാല്‍ ഈ പരിപാടിയുടെ അനുമതി പിന്‍വലിച്ചു കോഴിക്കോട്ടെ മാള്‍. ഷക്കീലയെ കാണാനെത്തുന്ന ആളുകളെ നിയന്ത്രിക്കാനാവില്ലെന്നാണ് മാള്‍ അധികൃതരുടെ വിശദീകരണം. നിരവധി പേരാണ് വിഷയത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയത്. താന്‍ പങ്കെടുക്കുന്ന കാരണത്താല്‍ ട്രെയിലര്‍ ലോഞ്ച് പരിപാടിക്ക് അനുമതി പിന്‍വലിച്ച തീരുമാനം വേദനിപ്പിച്ചുവെന്ന് ഷക്കീല പ്രതികരിക്കുകയുണ്ടായി. ഇപ്പോഴിതാ വിഷയത്തെ കുറിച്ചുള്ള ഒരു പോസ്റ്റാണ് ശ്രദ്ധേയമാകുന്നത്.

‘എന്റെ അനുഭവങ്ങളാണ് എന്നെ അരാജകവാദിയാക്കിയതെന്ന് ഒരു സ്ത്രീ പറയുമ്പോള്‍ അതിനെ വില കുറഞ്ഞ വികാരപ്രകടനമായിട്ടല്ല കാണേണ്ടതെന്ന് നിതിന്‍ വിഎന്‍ മൂവീ ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. ‘ഇവിടെ ഒന്നും മാറിയിട്ടില്ല. 20 വര്‍ഷങ്ങള്‍ക്കുശേഷം ഞാന്‍ വരുമ്പോള്‍ ഹൃദ്യമായ സ്വീകരണമാണ് പ്രതീക്ഷിച്ചത്. പക്ഷേ അത് കിട്ടിയില്ല. അതില്‍ ഖേദമുണ്ട്.’
ഷക്കീല പങ്കെടുക്കുന്ന ഒമര്‍ ലുലൂ സംവിധാനം ചെയ്ത നല്ല സമയം എന്ന സിനിമയുടെ പ്രെമോഷന് ഹൈലൈറ്റ് മാള്‍ അനുമതി നിഷേധിച്ചിരുന്നു. ഈ സംഭവത്തെ തുടര്‍ന്ന് അവര്‍ നടത്തിയ പ്രതികരണമാണിത്. അവരിങ്ങനെ അപമാനിതയാകുന്നത് ഇതാദ്യമല്ല. എന്താണ് അവര്‍ ചെയ്ത തെറ്റ്?
‘ഏതാണ്ട് ആയിരത്തിയഞ്ഞൂറോളം ട്രാന്‍സ്‌ജെന്‍ഡര്‍ കുട്ടികള്‍ എന്നെ മമ്മി എന്നാണ് വിളിക്കുന്നത്. എനിക്ക് ഭര്‍ത്താവില്ല, കുട്ടികളില്ല, ആരുമില്ല, ഒറ്റയ്ക്കാണ് താമസം. പക്ഷേ ഞാന്‍ മരിച്ചാല്‍ അവിടെ കുറഞ്ഞത് ആയിരത്തിയഞ്ഞൂറോളം ട്രാന്‍സ്‌ജെന്‍ഡര്‍ കുട്ടികള്‍ ഉണ്ടാവും. എനിക്ക് അത് മതി.’
കനത്ത ദാരിദ്ര്യം മൂലം തന്റെ 17-ാം വയസ്സില്‍ അഭിനയരംഗത്തെത്തുകയും സെക്‌സ് ബോംബായി ചിത്രീകരിക്കപ്പെടുകയും ചെയ്ത ഷക്കീല എന്ന നടിയുടെ വാക്കുകളാണിത്. സ്വന്തം കുടുംബത്തിനു വേണ്ടി ജീവിക്കുകയും കറിവേപ്പില പോലെ പുറന്തള്ളപ്പെടുകയും അനാഥയാവുകയും ചെയ്ത സ്ത്രീയാണവര്‍. പുകവലിയും മദ്യപാനവും കുടുംബവും വ്യക്തിസ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്ന് പറയാന്‍ അവര്‍ക്കാവും. അനുഭവങ്ങളുടെ കരുത്തുള്ള മൊഴികളാണവ. എന്റെ അനുഭവങ്ങളാണ് എന്നെ അരാജകവാദിയാക്കിയതെന്ന് ഒരു സ്ത്രീ പറയുമ്പോള്‍ അതിനെ വില കുറഞ്ഞ വികാരപ്രകടനമായിട്ടല്ല കാണേണ്ടത്. പ്രിയപ്പെട്ടവളേ, ദുഃഖം വരുമ്പോള്‍ ദൈവത്തിന് നീ എഴുതിയ കത്തുകള്‍ എനിക്ക് മനസ്സിലാകുമെന്നും പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

ഇര്‍ഷാദ് നായകനാകുന്ന സിനിമയില്‍ അഞ്ച് പുതുമുഖങ്ങളാണ് നായികമാര്‍. ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് ആണ് സെന്‍സര്‍ബോര്‍ഡ് നല്‍കിയിരിക്കുന്നത്. നീന മധു, ഗായത്രി ശങ്കര്‍, നോറ ജോണ്‍സണ്‍, നന്ദന സഹദേവന്‍, സുവൈബത്തുല്‍ ആസ്ലമിയ്യ എന്നീ പുതുമുഖങ്ങളാണ് നായികാനിരയില്‍. ശാലു റഹീം, ശിവജി ഗുരുവായൂര്‍, ജയരാജ് വാരിയര്‍ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു. സ്വാമിയേട്ടന്‍ കാട്ടു കോഴിയാണ് എന്നാണ് ട്രെയിലറില്‍ പറയുന്നത്. ഒരു രാത്രിയില്‍ നാലു പെണ്‍കുട്ടികളെ പരിചയപ്പെടുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിലുള്ളത്.

ഹാപ്പി വെഡ്ഡിങ്, ചങ്ക്‌സ്, ഒരു അഡാറ് ലൗവ്, ധമാക്ക, എന്നീ സിനിമകള്‍ക്കു ശേഷം ഒമര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘നല്ല സമയം’. നവാഗതനായ കലന്തൂര്‍ ചിത്രം നിര്‍മിക്കുന്നു. ഒമര്‍ ലുലുവും നവാഗതയായ ചിത്രയും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സിദ്ദാര്‍ഥ് ക്യാമറയും രതിന്‍ രാധാകൃഷ്ണന്‍ എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. ചിത്രം നവംബര്‍ 25ന് തിയറ്ററുകളില്‍ എത്തും. ഹാപ്പി വെഡ്ഡിങ്, ചങ്ക്‌സ്, ഒരു അഡാറ് ലൗവ്, ധമാക്ക, പവര്‍സ്റ്റാര്‍ എന്നീ സിനിമകള്‍ക്കു ശേഷം ഒമര്‍ സംവിധാനം ചെയ്യുന്ന അഞ്ചാമത്തെ ചിത്രമാണ് നല്ല സമയം.