‘സോന സൂപ്പര്‍ ഒന്നുമല്ല, ഇമോഷണലി ദുരുപയോഗം ചെയ്യുന്ന ഫ്രണ്ട്’ വൈറലായ കുറിപ്പ് പങ്കുവെച്ച് സംവിധായകന്‍

അര്‍ജുന്‍ അശോകനും അനശ്വര രാജനും പ്രധാന വേഷത്തിലെത്തിയ സൂപ്പര്‍ ശരണ്യ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. തണ്ണീര്‍മത്തന്റെ സംവിധായകനായ ഗിരീഷ് എ ഡി യായിരുന്നു ചിത്രത്തിന്റേയും സംവിധായകന്‍. ചിത്രത്തില്‍ ഏറ്റവും ശ്രദ്ധ നേടിയ ഒരു കഥാപാത്രം മമിത…

facebook post about super saranya

അര്‍ജുന്‍ അശോകനും അനശ്വര രാജനും പ്രധാന വേഷത്തിലെത്തിയ സൂപ്പര്‍ ശരണ്യ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. തണ്ണീര്‍മത്തന്റെ സംവിധായകനായ ഗിരീഷ് എ ഡി യായിരുന്നു ചിത്രത്തിന്റേയും സംവിധായകന്‍. ചിത്രത്തില്‍ ഏറ്റവും ശ്രദ്ധ നേടിയ ഒരു കഥാപാത്രം മമിത ബൈജു അവതരിപ്പിച്ച സോനയാണ്. നായികയായ ശരണ്യയുടെ സുഹൃത്താണ് സോന. സോനാരേ എന്നാണ് കൂട്ടുകാരികള്‍ സോനയെ വിളിക്കുന്നത്.

ശരണ്യയെക്കാള്‍ പ്രേക്ഷകപ്രീതി നേടിയ സോന ‘സൂപ്പര്‍’ ആണെന്നുള്ള പ്രചാരണങ്ങളായിരുന്നു സോഷ്യല്‍ മീഡിയയില്‍. എന്നാല്‍ സോന സൂപ്പര്‍ അല്ലാ എ്ന്നുള്ള കുറിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് അപര്‍ണയെന്ന യുവതി. സോന സൂപ്പര്‍ ആണെന്ന് തോന്നിയില്ലെന്നും ഇമോഷണലി ദുരുപയോഗം ചെയ്യുന്ന ഫ്രണ്ട് ആയിട്ടാണ് തോന്നിയതെന്നും പറയുന്നു. സിനിമാ കൂട്ടായ്മയായ ‘സിനിമാ പാരഡിസോ ക്ലബ്ബി’ല്‍ പോസ്റ്റ് ചെയ്ത ഈ കുറിപ്പ് സംവിധായകന്‍ ഗിരീഷ് പങ്കുവെച്ചിട്ടുണ്ട്. പറഞ്ഞതിനോട് ഒരു തൊണ്ണൂറു ശതമാനം യോജിക്കുന്നുവെന്നാണ് അദ്ദേഹം നല്‍കിയ തലക്കെട്ട്.

കുറിപ്പ് വായിക്കാം

‘സൂപ്പർ ശരണ്യ’ ഇറങ്ങിയ സമയത്തു സോഷ്യൽ മീഡിയയിൽ ആവർത്തിച്ചു കേട്ടതാണ് ശരണ്യയല്ല, സോനയാണ് ശരിക്കും സൂപ്പർ എന്നും, അവസാനം നായകന്റെ ഭീഷണി കേട്ട് സോന ഒതുങ്ങിപ്പോവുന്നത് അത് വരെയുള്ള ആ കഥാപാത്രത്തിന്റെ ബിൽഡപ്പ് ഇല്ലാതാക്കി എന്നുമൊക്കെ.

സിനിമ ഇപ്പോളാണ് കാണാൻ സാധിച്ചത്, സോന സൂപ്പർ ആണെന്ന് തോന്നിയില്ല എന്ന് മാത്രമല്ല ഒരു emotionally abusive friend ആയാണ് തോന്നിയത്. ആ കഥാപാത്രരൂപീകരണവും (writing-wise) അവതരിപ്പിച്ച നടിയുടെ പ്രകടനവും excellent ആണ്, പക്ഷേ കഥാപാത്രം (personality-wise) toxic ആണ്.

ഒന്നാമതായി, അജിത് മേനോൻ എന്ന അർജുൻ റെഡ്‌ഡി expy-യോട് സോനയ്ക്ക് ബഹുമാനവും even ആരാധനയും ആണ് എന്നത് സിനിമയിൽ വ്യക്തമാണ്. ദീപുവിന് പകരം അജിത് മേനോനുമായിട്ടാണ് ശരണ്യ ഇഷ്ടത്തിലായത് എങ്കിൽ സോനയുടെ ഫുൾ സപ്പോർട്ടും ഉണ്ടാവുമായിരുന്നു എന്നാണ് അയാളെ കാണുമ്പോളുള്ള സോനയുടെ facial expressions-ൽ നിന്നും, ‘ആ അജിത് മേനോൻ ചേട്ടൻ ചോദിച്ചപ്പോൾ ഇവൾക്ക് പറ്റില്ല’ എന്ന രീതിയിലുള്ള ഡയലോഗുകളിൽ നിന്നും മനസിലാവുന്നത്. അജിത് മേനോൻ ശരണ്യയോട് ആദ്യമായി സംസാരിക്കുമ്പോൾ സോനയാണ് ചോദ്യങ്ങൾക്കെല്ലാം മറുപടി കൊടുക്കുന്നത്. മരുന്ന് ‘കഴിപ്പിച്ചോളാം’ എന്നതിന് പകരം ‘കഴിച്ചോളാം’ എന്ന് സോന പറയുന്നത് ശരണ്യയുടെ ഐഡന്റിറ്റിയെ പൂർണമായും അവഗണിക്കുന്നതിന്റെയോ ശരണ്യയുടെ സ്ഥാനത്ത് താൻ ആയിരുന്നെങ്കിൽ എന്ന ആഗ്രഹത്തിന്റെയോ സൂചനയാണ്.

രണ്ടാമതായി, ഇവിടെ അജിത് മേനോനുമായി ഒരു ബന്ധത്തിൽ ശരണ്യയ്ക്ക് താല്പര്യമില്ല, പക്ഷേ സാധാരണ ഗതിയിൽ, നിങ്ങളോടു ഒരാൾ സംസാരിക്കുമ്പോൾ ഒപ്പമുള്ള സുഹൃത്ത് എല്ലാ ചോദ്യങ്ങൾക്കും നിങ്ങൾക്ക് പകരം ഉത്തരം പറയുന്നത് സ്വീകാര്യമാവുമോ? ഇത് അത്ര വലിയ ഇഷ്യൂ ആക്കേണ്ടതില്ലായിരിക്കാം, എന്നാലും തുടക്കം തൊട്ട് അവസാനം വരെ ഇത് പോലെ അനേകം microaggressions* ശരണ്യയോട് സോന കാണിക്കുന്നുണ്ട്. പരസ്പരം കളിയാക്കുന്നതും ‘roasting’-ഉം ഫ്രണ്ട് ഗ്രൂപ്പുകളിൽ സാധാരണമാണ്, അത് എന്ത് മാത്രം acceptable ആണെന്നതിനെ കുറിച്ച് ഓരോ വ്യക്തികൾക്കും ഗ്രൂപ്പുകൾക്ക് വ്യത്യസ്ത അഭിപ്രായം ഉണ്ടായിരിക്കും. ‘നിറത്തിന്റെയും തടിയുടെയും കാര്യം പറഞ്ഞു കൂട്ടുകാർ കളിയാക്കി, എനിക്കതൊന്നും പ്രശ്നമല്ല കാരണം എനിക്ക് നല്ല ഹ്യൂമർ സെൻസാണ്’ എന്ന് പറയുന്നവരെ ഈ ഗ്രൂപ്പിൽ തന്നെ കണ്ടിട്ടുണ്ട്. എന്നാൽ ചെറിയ കാര്യങ്ങൾക്ക് പോലും ഓവറായി വിഷമിച്ചു അത് കുറേക്കാലം മനസ്സിലിട്ടു നടക്കുന്ന ശരണ്യയെ എന്തായാലും സോനയുടെ വാക്കുകൾ വിഷമിപ്പിച്ചിട്ടുണ്ടാവും, പേടി കൊണ്ട് പ്രതികരിക്കാത്തതാണ് എന്നാണ് സിനിമ കണ്ടപ്പോൾ തോന്നിയത്. കൂട്ടുകാർ തമ്മിൽ സഹായിക്കുന്നതും സപ്പോർട്ട് ചെയ്യുന്നതും ഉപദേശിക്കുന്നതും ഒരു ഗ്രൂപ്പാവുമ്പോൾ ഒരാൾ ലീഡർഷിപ്പ് ക്വാളിറ്റീസ് കാണിക്കുന്നതും ഒക്കെ സാധാരണമാണ്, അതിനെയൊന്നും കുറ്റപ്പെടുത്താൻ അല്ല ഈ പോസ്റ്റ്. എന്നാൽ ഈ സിനിമയിൽ സോന ചെയ്യുന്ന പോലെ ഗ്രൂപ്പിൽ ഉള്ള ഒരാളെ സ്റ്റേജിൽ വെച്ച് ചീത്ത വിളിക്കുന്നതും അയാൾക്ക് സ്വന്തമായി ഒരു വ്യക്തിത്വമില്ല എന്ന് മുഖത്ത് നോക്കി പറയുന്നതുമെല്ലാം നല്ല ഫ്രണ്ട്ഷിപ്പിന്റെയോ നല്ല ലീഡർഷിപ്പിന്റെയോ ഭാഗമായി കാണാൻ ബുദ്ധിമുട്ടുണ്ട്.

ഇതെല്ലാം സോന എന്ന കഥാപാത്രം മനഃപൂർവം ശരണ്യയെ hurt ചെയ്യാനോ manipulate ചെയ്യാനോ പറയുന്നതായി സിനിമ കാണുമ്പോൾ തോന്നിയില്ല, എന്നാൽ നമുക്ക് പരിചയമുള്ള സോന, ശരണ്യ എന്നീ കഥാപാത്രങ്ങളെ മാറ്റി നിർത്തി ആലോചിച്ചാൽ ആ റിലേഷന്ഷിപ് ഡൈനാമിക് പ്രശ്നമാണ് എന്ന് കാണാം. friends മാത്രമല്ല, parent-child, husband-wife, lovers, siblings അങ്ങനെ അടുത്ത ബന്ധമുള്ള രണ്ടുപേർ – അതിൽ ഒരാൾ മറ്റേയാളോട് തുടർച്ചയായി പറയുന്നു ‘നിന്നെക്കൊണ്ടു ഇതൊന്നും പറ്റില്ല, നീ ചെയ്താൽ ശരിയാവില്ല, നിനക്ക് ഒരു ബോധവുമില്ല, maturity ഇല്ല’ എന്നിട്ട് ആ ആളിന്റെ എല്ലാ കാര്യത്തിലും ‘ഞാൻ ഒപ്പം വരാം, ഞാൻ കാണിച്ചു തരാം, ഞാൻ പറയുന്ന പോലെ ചെയ്താൽ മതി’ എന്ന് പറഞ്ഞു self-insert ചെയ്യുന്നു, അങ്ങനെ ആ വ്യക്തിയെ പൂർണമായും തന്റെ നിയന്ത്രണത്തിൽ ആക്കുന്നു, ഒടുവിൽ ആ ആൾ സ്വന്തം ഇഷ്ടത്തിന് എന്തെങ്കിലും ചെയ്താൽ, അത് തന്റെ സ്വന്തം താൽപര്യങ്ങളിൽ നിന്ന് അണുവിട മാറിയാൽ പോലും വഴക്കുണ്ടാക്കുകയും ഒന്നുകിൽ തീരുമാനം മാറ്റാനോ അല്ലെങ്കിൽ ‘ഇതോടെ തീർന്നു നമ്മൾ തമ്മിലുള്ള ബന്ധം’ എന്ന് പറഞ്ഞു ഭീഷണിപ്പെടുത്താനോ ശ്രമിക്കുന്നു – ഇതെല്ലാം ടോക്സിക് ആണെന്ന് തിരിച്ചറിയാൻ പുറമെ നിന്ന് നോക്കുന്ന ഒരാൾക്ക് അത്ര ബുദ്ധിമുട്ടില്ല. ഇന്ത്യൻ പശ്ചാത്തലത്തിൽ parent-child ബന്ധങ്ങളിലാണ് ഇത് ഏറ്റവും കൂടുതൽ കണ്ടു വരുന്നത്. സോന അങ്ങനെ ഹൈപ്പർ ആയി ഒന്നും ചെയ്യുന്നില്ല, അത് കൊണ്ടാണ് സോന manipulative അല്ല എന്ന് പറഞ്ഞത്. പക്ഷേ ഇത് പോലെ ഒരു dynamic-ന്റെ സൂചന പോലും വരുന്ന ബന്ധങ്ങളിൽ എത്രയും വേഗം ഒരു boundary establish ചെയ്യുന്നോ അതാണ് രണ്ടു പേർക്കും ആ ബന്ധത്തിനും നല്ലത്.

മൂന്നാമതായി, തന്നെക്കാളും powerful ആയ ആളുകളുമായുള്ള ഇന്ററാക്ഷനുകൾ ശ്രദ്ധിച്ചാൽ അറിയാം സോനയുടെ ബോൾഡ്നെസ്സ് വെറും പൊള്ളയാണ് എന്ന്. മറ്റു രണ്ടു പെൺകുട്ടികൾ അത് കാൾ ഔട്ട് ചെയ്യുന്നുണ്ട്. സ്വന്തം കൂട്ടുകാരികളോടും, harmless എന്ന് തോന്നിപ്പിക്കുന്ന ദീപുവിനോടും, ഹോട്ടലിന്റെ ഓണറോടും ഒക്കെ എളുപ്പം തട്ടിക്കേറി righteous anger കാണിക്കുന്ന സോന പക്ഷെ അജിത് മേനോന്റെ ഗുണ്ടായിസത്തിനും അരുൺ സാറിന്റെ power-abuseനും മുന്നിൽ ഒന്നും മിണ്ടുന്നില്ല. ഒരു പരിധി വരെ ഇത് വെറും പ്രയോഗികതയാണ് ആണു, സോനയെ പോലെ ഒരു പെൺകുട്ടിയ്ക്ക് ഇവരോട് പ്രതികരിക്കുക എന്നത് എളുപ്പമല്ല എന്ന് മാത്രമല്ല റിസ്‌ക്കുമാണ്. ഒരു അനീതിയോട് പ്രതികരിക്കുന്ന ഒരാൾ ലോകത്തിലെ എല്ലാ അനീതിയോടും പ്രതികരിക്കുന്നില്ല എന്നു പറഞ്ഞു കൊണ്ട് അയാൾ പറയുന്നതിനെ അവഗണിക്കുന്നത് തെറ്റാണ്. In fact, ദീപുവിനോട് വെറുപ്പ് തോന്നുന്നതും ശരണ്യ-ദീപു ബന്ധത്തെ നിരുത്സാഹപ്പെടുത്തുന്നതും എല്ലാം സോനയുടെ ഭാഗത്തു നിന്നും ആലോചിച്ചാൽ justifiable ആണ്. എന്നാൽ അജിത് മേനോന്റെ കാര്യത്തിൽ സോനാ ചുമ്മാ മിണ്ടാതിരിക്കുക മാത്രമല്ല ചില സന്ദർഭങ്ങളിൽ almost ഒരു enabler attittude ആണ് കാണിക്കുന്നത് (see above). അജിത് മേനോനെക്കാളും അലമ്പാണ് അരുൺ സാർ. ഇന്ത്യയിൽ എങ്ങനെയാണ് എന്നറിയില്ല പക്ഷേ മറ്റു പല രാജ്യങ്ങളിലും teaching റോളിൽ ഉള്ള ഒരാൾ സ്റ്റുഡന്റിനെ ഡേറ്റ് ചെയ്യാൻ ശ്രമിക്കുന്നത് ജോലി പോകുന്ന കേസാണ്. രണ്ടു പേരും consenting adults ആയാലോ, ടീച്ചിങ് റോൾ ഒരു temporary പൊസിഷൻ ആയാലോ പോലും. എന്ത് കൊണ്ട് അത്ര സ്ട്രിക്റ്റ് കോഡ് ഓഫ് കണ്ടക്ട് വെയ്ക്കുന്നു എന്നതിന് നല്ല ഉത്തരമാണ് ഈ സിനിമയിലെ അരുൺ സാർ. എന്നാൽ അരുൺ സാറിന്റെ ഹരാസ്സ്‌മെന്റിന് ഇരയാവുന്ന ശരണ്യയ്ക്ക് ഒരു സുഹൃത്ത് കൊടുക്കേണ്ട ഇമോഷണൽ സപ്പോർട്ട് ഒന്നും സോന കൊടുക്കുന്നില്ല എന്ന് മാത്രമല്ല ‘നിന്റെ ഫ്രണ്ട് ആയതു കൊണ്ട് ഞാൻ കൂടി തോൽക്കുമോ’ എന്ന് പറഞ്ഞു ശരണ്യയെ കൂടുതൽ വിഷമിപ്പിക്കുകയും ചെയ്യുന്നു.

ഇതൊക്കെ കാരണം, സിനിമയുടെ ക്ലൈമാക്സിൽ നായകന്റെ ഭീഷണി ഡയലോഗ് കേട്ട് സോന പേടിച്ചൊതുങ്ങുന്നത് ഒരു തരത്തിലും out-of-character ആയി തോന്നിയില്ല. ഈ സിനിമയിൽ ഞാൻ കണ്ട സോന അത്രയൊക്കെ തന്നെയേ ഉള്ളൂ. താൻ ഉദ്ദേശിച്ച പോലെ കാര്യങ്ങൾ നടക്കാതിരിക്കുമ്പോൾ തന്നെക്കാളും weak ആയ ആളുകളോട് തട്ടിക്കേറുകയും വയലൻസ് ഉണ്ടാവുമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന സോനയ്ക്ക് മനസിലാവുന്ന ഭാഷ ദീപു ഉപയോഗിച്ചത് തന്നെയാണ്. ദീപുവിന്റെ ഈ ഡയലോഗിൽ സോന ഒതുങ്ങുന്നതു സിനിമയുടെ ഹാപ്പി എൻഡിങ്ങിന്റെ ഭാഗമായി കാണിക്കുമ്പോൾ negatively affected ആവുന്ന character development സോനയുടേതല്ല, ശരണ്യയുടെയും ദീപുവിന്റെയും ആണ്. തല്ലുണ്ടാക്കില്ല എന്ന പ്രോമിസ് തെറ്റിച്ചതിന്റെ ഭാഗമായി പ്രശ്നത്തിലായ റിലേഷന്ഷിപ്, ബ്രേക്കപ്പിന്റെ വക്കത്തെത്തി ജസ്റ്റ് salvage ആയി നിൽക്കുന്ന സമയത്താണ് ദീപു കൂട്ടുകാരിയെ അടിച്ചു ഭിത്തിയിൽ തേയ്ക്കും എന്ന ഡയലോഗടിക്കുന്നത്. ശരണ്യ ആണെങ്കിൽ അതിനു എതിരൊന്നും പറയുന്നുമില്ല. ഒരു പക്ഷേ ദീപു സീരിയസ് ആയി പറഞ്ഞതല്ല എന്ന വിശ്വാസം ശരണ്യയ്ക്കുണ്ടായിരിക്കാം. എന്നാൽ സോന ശരണ്യയുടെ ഫ്രൻഡ് ആണ്, ദീപുവിന്റെയല്ല. മിനിറ്റുകൾക്ക് മുൻപ് അജിത് മേനോനെ ചീത്ത വിളിക്കാൻ കാണിച്ച ധൈര്യം ശരണ്യക്ക് സോനയുടെ മുൻപിലും എടുക്കാമായിരുന്നു. ചീത്ത വിളിക്കാനല്ല, സ്വന്തം കാര്യത്തിൽ പരിധി വിട്ടു ഇടപെടരുത് എന്ന് പറയാൻ.

ഈ സിനിമയിലെ ശരണ്യ-ദീപു റിലേഷന്ഷിപ് പെർഫെക്റ്റ് അല്ല, രണ്ടു പേരും ഒരുപാട് അപക്വമായി ആയി പ്രവർത്തിക്കുന്നുണ്ട്. എന്നാൽ സില്ലി മിസ്റ്റേക്കുകൾക്കിടയിലും മറ്റേയാളുടെ ഒരു വാക്കോ പ്രവർത്തിയോ വിഷമിപ്പിക്കുമ്പോൾ അത് തനിക്ക് hurt ആയി എന്ന് പറയാനും, പരസ്പരം മനസിലാക്കി തെറ്റ് തിരുത്തി മുന്നോട്ടു പോവാനുമുള്ള ശ്രമം ശരണ്യയുടെയും ദീപുവിന്റെയും ഭാഗത്തു നിന്നും ഉണ്ടാവുന്നുണ്ട്. അതേ സമയം സിനിമ അവസാനിക്കുമ്പോളും താൻ ശരണ്യയെ ഏതെങ്കിലും തരത്തിൽ mistreat ചെയ്തു എന്ന തിരിച്ചറിവ് സോനയ്ക്ക് വന്നിട്ടുണ്ടോ എന്ന് സംശയമാണ്. സോന ശരണ്യയെ വെറുതെ വിടുന്നത് ദീപുവിന്റെ വഴക്ക് കേട്ട് self-preservation ന്റെ ഭാഗമായാണ്. അടുത്ത സുഹൃത്തായ സോനയോട് തന്റെ ഇഷ്ടാനിഷ്ടങ്ങളെയും ഇൻസെക്യൂരിറ്റീസിനെയും കുറിച്ച് ഫ്രീയായി സംസാരിക്കാനുള്ള അത്ര growth ഇപ്പോളും ശരണ്യ എന്ന കഥാപാത്രം നേടിയിട്ടില്ല. ചുരുക്കിപ്പറഞ്ഞാൽ, ശരണ്യ-സോന സൗഹൃദത്തേക്കാളും ഇമോഷണലി healthy ആയി തോന്നിയത് ശരണ്യ-ദീപു റിലേഷൻഷിപ്പാണ്.

ഞാൻ zee5-ൽ ആണ് ഈ സിനിമ കണ്ടത്. അത് ട്രിം ചെയ്ത വേർഷൻ ആണെന്ന് മറ്റു പോസ്റ്റുകളിൽ വായിച്ചു. untrimmed വേർഷനിൽ സോന ഭയങ്കര സൂപ്പർ ആയിരുന്നെങ്കിൽ ക്ഷമിക്കുക.
*It’s probably not the right word here, but it’s the nearest I could think of to describe what she does.

https://www.facebook.com/CinemaParadisoClub/photos/a.589547727840292/4890103541118001/?type=3&__xts__%5B0%5D=68.ARDIAOmHDcoYzvISM6yfpXKuS4teBOFo6YHWghOStk2A_4mUCiMrXuaFIbbpwhezUSH7zRMQIZH40OzH9T5TW6DYWbxQE7lltjTl45WKn3q0g_mtmwfBnujnt2Efn_SgpuIXDv_8Gjd4Vai81XHtnTaS3mo89zSiuJypVhCR8yXKWERKSCR9jcp1ZgyDa6NjR56RGuq2WwfCE5hzFEtfwzjDy7JSW4opaN3OYOGxgWxKUzjLV5Wt5p1-cAzzMKuov_UNZfiS6oa6oe1tvqY1OyiCk75dKEnSRY5TUhQfQ4mQ0RxMESlZ0A&__tn__=H-R