‘പഴയ ത്രില്ലര്‍ കാണാന്‍ ആഗ്രഹിക്കുന്നവര്‍ യൂട്യൂബില്‍ ഈ പടം തപ്പുക’ കുറിപ്പ്

പ്രേംനസീര്‍ ഡബിള്‍റോളിലഭിനയിച്ച് സൂപ്പര്‍ഹിറ്റായ മിസ്റ്ററി ത്രില്ലെറാണ് പോസ്റ്റുമോര്‍ട്ടം എന്ന ചിത്രം. ചിത്രത്തെ കുറിച്ചുള്ള രാഹുല്‍ മാധവിന്റെ കുറിപ്പ്. പഴയ ത്രില്ലര്‍ കാണാന്‍ ആഗ്രഹിക്കുന്നവര്‍ യൂട്യൂബില്‍ ഈ പടം തപ്പുകയെന്ന് രാഹുല്‍ മാധവന്‍ കുറിക്കുന്നു. കുറിപ്പ്…

facebook-post-about-thriller-movie-postmortem

പ്രേംനസീര്‍ ഡബിള്‍റോളിലഭിനയിച്ച് സൂപ്പര്‍ഹിറ്റായ മിസ്റ്ററി ത്രില്ലെറാണ് പോസ്റ്റുമോര്‍ട്ടം എന്ന ചിത്രം. ചിത്രത്തെ കുറിച്ചുള്ള രാഹുല്‍ മാധവിന്റെ കുറിപ്പ്. പഴയ ത്രില്ലര്‍ കാണാന്‍ ആഗ്രഹിക്കുന്നവര്‍ യൂട്യൂബില്‍ ഈ പടം തപ്പുകയെന്ന് രാഹുല്‍ മാധവന്‍ കുറിക്കുന്നു.

കുറിപ്പ് വായിക്കാം

പ്രേംനസീര്‍ ഡബിള്‍റോളിലഭിനയിച്ച് സൂപ്പര്‍ഹിറ്റായ മിസ്റ്ററി ത്രില്ലെറാണ് പോസ്റ്റുമോര്‍ട്ടം എന്ന ചിത്രം.സംവിധാനത്തില്‍ റെക്കോര്‍ഡിട്ട ശശികുമാര്‍ ഒരുക്കിയ ഈ ചിത്രം നിര്‍മിച്ചത് പുഷ്പരാജനാണ്. അദ്ദേഹം തന്നെ കഥയെഴുതിയപ്പോള്‍ സംഭാഷണം ഡോ.പവിത്രനും തിരക്കഥ സംവിധായകനും ഏറ്റെടുത്തു.ട്വിസ്റ്റുകളും സസ്പെന്‍സും വേണ്ടുവോളമുള്ള ഈ ചിത്രം മറ്റു നാലു ഭാഷകളിലേക്ക് റീമേക്ക് ചെയ്തു എന്നത് പടത്തിന്റെ മേന്മയെ കാണിക്കുന്നു.
സുകുമാരന്‍, മമ്മൂട്ടി, ബാലന്‍ കെ നായര്‍, സ്വപ്ന, ടി ജി രവി,ജനാര്‍ദ്ധനന്‍, പ്രതാപചന്ദ്രന്‍, പപ്പു, ജലജ, മീന, ശാന്തകുമാരി എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കെ ജെ ജോയ് സംഗീതവും ദയാളന്‍ ക്യാമറയും ശങ്കുണ്ണി എഡിറ്റിങ്ങും ത്യാഗരാജന്‍ ആക്ഷനും കൈകാര്യം ചെയ്തു.
1982 ല്‍ വന്ന ഈ ചിത്രം 83ല്‍ തമിഴില്‍ വെള്ളൈ റോജ എന്ന പേരില്‍ റീമേക്ക് ചെയ്തു. ശിവാജിയാണ് പ്രധാന വേഷം ചെയ്തത്. ഇന്റര്‍വെല്‍ ബ്ലോക്കിലുള്ള ഹെവി ട്വിസ്റ്റ് അന്നത്തെ കാലത്ത് വലിയ സംഭവം തന്നെയായിരുന്നു. സിനിമ പോസ്റ്ററില്‍ ഇതിന്റെ സസ്‌പെന്‍സ് പുറത്തു വിടരുത് എന്ന് പ്രേക്ഷകരോട് അണിയറക്കാര്‍ അഭ്യര്‍ത്ഥിച്ചതൊക്കെ അന്ന് വലിയ വാര്‍ത്തയായിരുന്നു.വെള്ളൈ റോജ തമിഴില്‍ ബ്ലോക്ക്ബസ്റ്റര്‍ വിജയം നേടിയതാണ്.
1984 ല്‍ നാഗേശ്വരറാവു, കൃഷ്ണം രാജു എന്നിവര്‍ ഒരുമിച്ച എസ് പി ഭയങ്കര്‍,1990 ഹിന്ദിയില്‍ ജിതേന്ദ്ര നായകനായി തക്കീക്കത്ത്,1988 ല്‍ കന്നഡയില്‍ വിശ്വാത്മ എന്നിവയൊക്കെ ഈ ചിത്രത്തിന്റെ റീമേക്കായി വന്നവയാണ്.
ഫാദര്‍, ഡി വൈ എസ് പി എന്നീ റോളുകളിലാണ് നസീര്‍ അഭിനയിച്ചത്. സുകുമാരനു മാസ് റോളാണുള്ളത്. അങ്ങാടിയിലെ ജയന്റെ ഇംഗ്ലീഷ് ഡയലോഗ് പോലെ ഇതില്‍ ബാലന്‍ കെ നായരുടെ ഒരു പൊളിയുണ്ട് അതൊക്കെ സൂപ്പറാണ്. ഇപ്പോള്‍ ഈ പടം കാണുമ്പോള്‍ പലതും നമ്മുക്ക് ഊഹിക്കാന്‍ കഴിയുമെങ്കിലും അന്ന് വേറെ ലെവല്‍ ആയിരിന്നു എന്നത് പടത്തിന്റെ അക്കാലത്തെ വിജയം കാണിച്ചു തരുന്നു. പഴയ ത്രില്ലെര്‍ കാണാന്‍ ആഗ്രഹിക്കുന്നവര്‍ യൂട്യൂബില്‍ ഈ പടം തപ്പുക. ഒപ്പം ‘പാപത്തിന്റെ ശമ്പളം മരണമെന്നും ഓര്‍ക്കുക ‘