ജഗതി ഒരുങ്ങുന്നു…? പ്രചരിക്കുന്ന ഫോട്ടോയ്ക്ക് പിന്നിലെ സത്യം ഇതാണ്…!! മാപ്പ് പറഞ്ഞ് താരങ്ങള്‍

മലയാളത്തിന്റെ സ്വന്തം അമ്പിളിക്കല ജഗതി ശ്രീകുമാര്‍ സിനിമാ മേഖലയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ പിന്നിടുന്നു. ഷൂട്ടിംഗ് സംബന്ധിച്ച് പോകുന്ന വഴിയില്‍ വെച്ച് അപകടം സംഭവിച്ചതോടെയാണ് അദ്ദേഹത്തിന്റെ മലയാള സിനിമയിലെ സാന്നിധ്യം ആരാധകര്‍ക്ക് നഷ്ടപ്പെട്ടത്.…

മലയാളത്തിന്റെ സ്വന്തം അമ്പിളിക്കല ജഗതി ശ്രീകുമാര്‍ സിനിമാ മേഖലയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ പിന്നിടുന്നു. ഷൂട്ടിംഗ് സംബന്ധിച്ച് പോകുന്ന വഴിയില്‍ വെച്ച് അപകടം സംഭവിച്ചതോടെയാണ് അദ്ദേഹത്തിന്റെ മലയാള സിനിമയിലെ സാന്നിധ്യം ആരാധകര്‍ക്ക് നഷ്ടപ്പെട്ടത്. എന്നാല്‍ എല്ലാവരിലും സന്തോഷം നിറച്ചുകൊണ്ടായിരുന്നു ജഗതി അഭിനയ ജീവിതത്തിലേക്ക് തിരിച്ച് വരുന്നു എന്ന വാര്‍ത്തകള്‍ വന്നത്. സി.ബി.ഐ രണ്ടാം സീരീസില്‍ സേതുരാമയ്യരുടെ കൂടെ വിക്രം എത്തും എന്ന് അറിയിപ്പുകളുണ്ടായി. ഇപ്പോഴിതാ കുറച്ച് മണിക്കൂറുകള്‍ക്ക് മുന്‍പ് ജഗതി മെയ്ക്കപ്പ് ഇടുന്ന ഫോട്ടോയാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഇത് സി.ബി.ഐ ചിത്രത്തിന് വേണ്ടിയുള്ള ഒരുക്കമാണ് എന്നായിരുന്നു വാര്‍ത്തകള്‍ വന്നത്. നടന്‍ അജു വര്‍ഗീസ് പോസ്റ്റ് ചെയ്ത ഫോട്ടോ പിന്നീട് മറ്റ് താരങ്ങളെല്ലാം ഷെയര്‍ ചെയ്യുകയായിരുന്നു.

ചിത്രത്തില്‍ ജഗതി ജോയിന്‍ ചെയ്തു എന്ന തരത്തില്‍ ഒരു ചിത്രം ഇന്ന് രാവിലെ നടന്‍ അജു വര്‍ഗീസും നടി ശ്വേത മേനോനും സംവിധായകന്‍ തരുണ്‍ മൂര്‍ത്തിയുമെല്ലാം ഫെയ്സ്ബുക്കില്‍ പങ്കുവച്ചിരുന്നു. എന്നാല്‍ ജഗതി ചിത്രത്തില്‍ ജോയിന്‍ ചെയ്തിട്ടില്ല എന്നാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ അറിയിക്കുന്നത്. അമ്പിളിച്ചേട്ടനെ ഈ സിനിമയില്‍ അഭിനയിപ്പിക്കുന്നത് സംബന്ധിച്ച് ആലോചനകള്‍ നടന്നിരുന്നു എന്നത് നേരാണ്. എന്നാല്‍ അദ്ദേഹം ഈ നിമിഷം വരെ സിനിമയുടെ ലൊക്കേഷനില്‍ വന്നിട്ടുമില്ല, അഭിനയിച്ചിട്ടുമില്ല. കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് ജഗതി ഒരു പരസ്യ ചിത്രത്തില്‍ അഭിനയിച്ചിരുന്നു.

അന്ന് അദ്ദേഹം മേക്കപ്പ് ഇടുന്ന ചിത്രമാണ് വാസ്തവത്തില്‍ ഇപ്പോള്‍ പ്രചരിക്കപ്പെടുന്നത് എന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. സിബിഐയുടെ അഞ്ചാം ഭാഗത്തില്‍ ജഗതിയെ കൂടി ഉള്‍പ്പെടുത്തണമെന്ന ആശയം ആദ്യമുണ്ടാകുന്നത് തിരക്കഥാകൃത്ത് എസ്.എന്‍ സ്വാമിയില്‍ നിന്നാണ്. ഇതിന് എല്ലാവരും ഒരേസ്വരത്തില്‍ അതിന് സമ്മതം മൂളുകയായിരുന്നു. പക്ഷേ ജഗതിയെ എവിടെ, എങ്ങനെ പ്ലെയ്‌സ് ചെയ്യണമെന്ന കാര്യത്തില്‍ ഇനിയും വ്യക്തത വന്നിട്ടില്ല. അതുവരെ എങ്കിലും ഇത്തരം അഭ്യൂഹങ്ങള്‍ ഒഴിവാക്കണം എന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. ചിത്രം ഷെയര്‍ ചെയ്ത താരങ്ങളെല്ലാം ഇപ്പോള്‍ മാപ്പ് പറഞ്ഞ് രംഗത്ത് വരികയാണ്.