ദാമ്പത്യ ജീവിതത്തിൽ പൂർണമായും ഒഴിവാക്കേണ്ട ചില കാര്യങ്ങൾ ….!!

രണ്ടുസാഹചര്യങ്ങളിൽ നിന്നും വന്ന രണ്ടു വ്യക്തികൾ ഒന്നിക്കുമ്പോൾ ആണ് അവിടെ ദാമ്പത്യം ഉണ്ടാകുന്നത്,  ദാമ്ബത്യമെന്നത് പരസ്പര പൂരകമായി പോകണ്ട ഒന്നാണ്. ഇഷ്ടാനിഷ്ടങ്ങള്‍ ഒത്തു ചേര്‍ന്ന് ഒരു കൂരക്കീഴില്‍ പോകേണ്ട ഒന്ന്. ദാമ്ബത്യത്തില്‍ രണ്ടു വ്യത്യസ്ത സാഹചര്യങ്ങളില്‍ വന്നു ചേരുന്ന രണ്ടു പേര്‍, വ്യത്യസ്ത സ്വഭാവങ്ങളും ഇഷ്ടാനിഷ്ടങ്ങളുമുള്ള രണ്ടു പേര്‍ ഒരുമിച്ചു ചേരുകയാണ് ചെയ്യുന്നത്.

പരസ്പമുള്ള ഇഷ്ടങ്ങളും അനിഷ്ടങ്ങളും തിരിച്ചറിഞ്ഞ് അതുമായി പൊരുത്തപ്പെട്ട് പരസ്പരം അഡ്ജസ്റ്റ് ചെയ്തു പോകുന്നതിലാണ് ഒരു ദാമ്ബത്യത്തിന്റെ വിജയമെന്നു വേണം, പറയുവാന്‍. പൊരുത്തക്കേടുകളുണ്ടാകും, എന്നാല്‍ ഇതിനെ മറി കടന്നാലേ വിജയകരമായി ജീവിതം മുന്നോട്ടൊഴുകൂ. പരസ്പരം വിട്ടുവീഴ്ചാ മനോഭാവമില്ലെങ്കില്‍ യാതൊരു ദാമ്ബത്യവും മുന്നോട്ടു നീങ്ങില്ല. ദാമ്ബത്യത്തില്‍ രണ്ടു വ്യക്തികള്‍ വരുന്നതു കൊണ്ടു തന്നെ ഇഷ്ടാനിഷ്ടങ്ങള്‍ വ്യത്യസ്തങ്ങളാകാം.

ഒരാളുടെ ഇഷ്ടം മറ്റൊരാളുടെ ഇഷ്ടമാകാം. ഉദാഹരണത്തിന് എസിയിട്ട് ഉറങ്ങാന്‍ ആഗ്രഹിയ്ക്കുന്ന ഭര്‍ത്താവ്, എസി ഇഷ്ടമില്ലാത്ത ഭാര്യ. ഇത്തരം സാഹചര്യങ്ങളില്‍ അഡ്ജസ്റ്റ്‌മെന്റ് എന്നതാണ് പരിഹാരം. എന്നാല്‍ മറ്റു ചിലതുണ്ട്, ഭര്‍ത്താവിന്റെ കൂര്‍ക്കം വലി ഇഷ്ടപ്പെടാത്ത ഭാര്യ. ഇവിടെ മെഡിക്കല്‍ സഹായം തേടേണ്ടി വരും. പലതിനും പല പരിഹാരങ്ങളുമാണ്.

Krithika Kannan