നസ്രിയ എന്നെ വിളിക്കുന്നത് ആ പേരാണ്, തുറന്ന് പറഞ്ഞു ഫഹദ് ഫാസിൽ!

അഭിനയിക്കുന്ന എല്ലാ ചിത്രങ്ങളും വിജയിപ്പിക്കാൻ കഴിവുള്ള യുവ താരമാണ് ഫഹദ് ഫാസിൽ. തന്റെ ചിത്രങ്ങൾ എല്ലാം തന്നെ വളരെ വലിയ വിജയങ്ങൾ ആണ് നേടുന്നത് എന്നും ഫഹദ് ഫാസിലും പറഞ്ഞിട്ടുണ്ട്. എന്നാൽ അത് തന്റെ…

അഭിനയിക്കുന്ന എല്ലാ ചിത്രങ്ങളും വിജയിപ്പിക്കാൻ കഴിവുള്ള യുവ താരമാണ് ഫഹദ് ഫാസിൽ. തന്റെ ചിത്രങ്ങൾ എല്ലാം തന്നെ വളരെ വലിയ വിജയങ്ങൾ ആണ് നേടുന്നത് എന്നും ഫഹദ് ഫാസിലും പറഞ്ഞിട്ടുണ്ട്. എന്നാൽ അത് തന്റെ മാത്രം ഗുണം കൊണ്ട് അല്ല എന്നും വ്യത്യസ്തമായ കഥകൾക്ക് വളരെ വലിയ സ്വീകാര്യതയാണ് പ്രേഷകരുടെ ഭാഗത്ത് നിന്നും ലഭിക്കുന്നത് എന്നും വ്യത്യസ്ത കഥകൽ ആകുമ്പോൾ ജനങ്ങൾക്ക് ആവർത്തന വിരസത ഉണ്ടാകില്ല എന്നും അതാണ് വിജയത്തിന് കാരണം എന്നും താൻ ആകെ ചെയ്യുന്നത് വ്യത്യസ്‌ത പ്രമേയം ഉള്ള കഥകൾ ചെയ്യുക ആണെന്നും താരം നേരുതേ തന്നെ പറഞ്ഞിരുന്നു. ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ തന്റെ വിശേഷങ്ങൾ തുറന്ന് പറയുകയാണ് ഫഹദ്. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആണ് ഫഹദ് തന്റെ സിനിമയെ കുറിച്ച് പറയുന്നത്.

ഫഹദിന്റെ ചിത്രങ്ങൾ എല്ലാം വിജയം ആകുന്നതിന് എന്തോ ഒരു മാജിക്ക് ഉണ്ടെന്നാണ് ആരാധകരുടെ അഭിപ്രായം. എന്താണ് ഇതിനോട് ഫഹദിന് പറയാനുള്ളത് എന്ന അവതാരകന്റെ ചോദ്യത്തിന് ഫഹദ് നൽകിയ മറുപടിയാണ് ശ്രദ്ധ നേടുന്നത്. ഫഹദിന്റെ മറുപടി ഇങ്ങനെ, എന്നോട് ചിത്രത്തിന്റെ കഥ പറയുന്നത് പോലെയിരിക്കും സിനിമ ചെയ്യാനോ വേണ്ടായോ എന്ന് തീരുമാനിക്കുന്നത് എന്നും കഥ പറയുമ്പോൾ ആവർത്തന വിരസത തോന്നുകയാണെങ്കിൽ നോ പറയും എന്നും വ്യത്യസ്ത പ്രമേയം ആണെങ്കിൽ ഓക്കേ പറയുമെന്നുമാണ് ഫഹദ് പറഞ്ഞത്. പലപ്പോഴും സിനിമകൾ വിജയിക്കുന്നത് ഭാഗ്യം കൊണ്ട് മാത്രം ആണെന്നും അല്ലാതെ അതിൽ പ്രത്യേകിച്ച് ഒരു മാജിക്കും ഇല്ല എന്നും അത് കൊണ്ട് നസ്രിയ എന്നെ ലക്കി അലി എന്നാണു വിളിക്കുന്നത് എന്നും ഫഹദ് പറഞ്ഞു.

മലയാളത്തിന്റെ പ്രിയതാരജോഡികളാണ് ഫഹദും നസ്രിയയും, രണ്ടുപേരും ബാല താരങ്ങൾ ആയിട്ടാണ് അഭിനയത്തിലേക്ക് എത്തിയത്, വർഷങ്ങൾക്ക് ശേഷം കൈയ്യെത്താ ദൂരത്ത് എന്ന സിനിമയിൽ കൂടി ആയിരുന്നു ഫഹദ് നായകനായി അരങ്ങേറിയത്, എന്നാൽ താരത്തിന്റെ ആദ്യ ചിത്രം തന്നെ ഫ്ലോപ്പായിരുന്നു. തുടര്‍ന്ന് അമേരിക്കയിലേക്ക് പോയ ഫഹദ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മലയാള സിനിമയിലേക്ക് വീണ്ടും ഒരു തിരിച്ച്‌ വരവ് നടത്തിയിരുന്നത്.  ബാലതാരമായി എത്തി പ്രേക്ഷരുടെ മനം കവർന്ന താരമാണ് നസ്രിയ, വളരെ പെട്ടെന്നായിരുന്നു നസ്രിയ ശ്രദ്ധിക്കപ്പെട്ടത്, മലയാളത്തിന് പുറമെ തമിഴിലും താരം അഭിനയിച്ചു.
ഏറെ ആഘോഷമാക്കിയ താര വിവാഹം ആയിരുന്നു ഇരുവരുടെയും, സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന്റെ പോസ്റ്റുകൾ ആരാധകർ ഏറ്റെടുക്കാറുണ്ട്.